ചിന്ത ജെറോം സ്പീക്കിങ്
യുവജനോത്സവ വേദികളില്‍ നിന്ന് ആര്‍ജിച്ചെടുത്ത ആത്മവിശ്വാസവും ശബ്ദ ദൃഡതയുമാണ് ചിന്ത ജെറോം എന്ന പെണ്‍കുട്ടിയെ ‘മൈക്കിനു മുന്നിലെ തീപ്പൊരി’യാക്കി വളര്‍ത്തിയത്. 2010-ല്‍ ആലപ്പുഴയില്‍ നടന്ന യുവജനോത്സവത്തില്‍, പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മാധ്യമ ശ്രദ്ധ നേടിയ ചിന്ത, വിപ്ലവത്തിന്റെ വഴിയിലൂടെ മുന്നേറി. പരന്ന വായനയാണ് അദ്ധ്യാപക ദമ്പതികളുടെ മകള്‍ക്ക്, എന്നും പ്രചോദനമായി കൂട്ടായി നിന്നത്. പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ തളരാതെ, ചങ്കൂറ്റത്തോടെ അവയെ നേരിടാന്‍ ചിന്തയെ പഠിപ്പിച്ചതും വായനാശീലം തന്നെയാകാം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ, സംസ്ഥാന യുവജന […]




