സംരംഭകര്‍ക്കൊരു മാര്‍ഗ്ഗദര്‍ശി; വിജയത്തിന്റെ ഡബിള്‍ ബെല്‍ മുഴക്കി സുജോയ് കൃഷ്ണന്‍ എന്ന യുട്യൂബര്‍
പന്ത്രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതം… ‘ശേഷം എന്ത്?’ എന്ന് ദീര്‍ഘവീക്ഷണത്തോടെ ആശങ്കപ്പെട്ട ഒരാളായിരുന്നു സുജോയ് കൃഷ്ണന്‍. ആശങ്കകള്‍ക്കൊടുവില്‍, യുട്യൂബ് സാധ്യതകളെക്കുറിച്ച് പഠിച്ച്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാം എന്ന തീരുമാനത്തിലെത്തി. ഭൂരിഭാഗം പേരുടെയും സെര്‍ച്ചിങ് കീയില്‍ കൂടുതല്‍ പ്രാവശ്യമെത്തുന്നത് നാനോ സംരംഭങ്ങളെക്കുറിച്ചാണെന്ന തിരിച്ചറിവ് സുജോയ് കൃഷ്ണനു പുതിയ ദിശാബോധം നല്കി. അങ്ങനെ ‘ചാനല്‍ വണ്‍’ എന്ന യുട്യൂബ് ചാനല്‍ ആരംഭിക്കുകയും വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനും തുടങ്ങി. തുടക്കത്തില്‍ത്തന്നെ, നല്ല പ്രതികരണമാണ് ലഭിച്ചത്. നല്ല അഭിപ്രായങ്ങള്‍.. സംശയങ്ങള്‍… സംശയദൂരികരണത്തിനായി വീഡിയോകള്‍ […]




