ZACCI by SHAZI; ഒരു ഒന്‍പതാം ക്ലാസുകാരിയുടെ സ്വപ്‌നത്തിന്റെ കഥ
വിജയകരമായി നാം കാണുന്ന ഓരോ ബ്രാന്‍ഡിന് പിന്നിലും ക്ഷമയുടേയും നിരന്തരമായ പ്രയത്‌നത്തിന്റേയും നീണ്ടയാത്രയുടെ കഥ കൂടിയുണ്ട്. കൊച്ചിയുടെ ഹൃദയത്തില്‍ പാഷനും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി തന്റെ സാമ്രാജ്യം തീര്‍ക്കുകയാണ് എറണാകുളം സ്വദേശിനി ഷാസിയ നജീബ്. തോപ്പുപടിയില്‍ ഷാസിയ ആരംഭിച്ച ‘ZACCI by SHAZI’ എന്ന സംരംഭം കേവലമൊരു ബോട്ടീക്ക് മാത്രമല്ല, മറിച്ച് ഒരു ഒന്‍പതാംക്ലാസുകാരി കണ്ട സ്വപ്‌നത്തിനുള്ള ഉത്തരം കൂടിയാണ്. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഷാസിയയുടെ തുടക്കവും. വീട്ടിലെ ഏകമകളായിരുന്നു ഷാസിയ. ഡിഗ്രിയും എംബിഎയും പൂര്‍ത്തിയാക്കിയപ്പോഴേക്ക് വിവാഹവും നടന്നെങ്കിലും തന്റെ […]




