യംഗ്, ബോള്‍ഡ്, ഹാന്‍ഡ്‌മെയ്ഡ് ; പാഷനും ആത്മവിശ്വാസവും ചേര്‍ത്തുതുന്നിയ സഹലയുടെ വിജയഗാഥ
ചില യാത്രകള്‍ ആരംഭിക്കുന്നത് വലിയ പദ്ധതികളോടെയല്ല, ധൈര്യത്തില്‍ നിന്നു മാത്രമാണ്. തന്റെ ഉള്ളിലെ പാഷനെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് നടക്കാനൊരുങ്ങുമ്പോള്‍ മലപ്പുറംകാരി സഹല ഷെറിന് പ്രായം 18 വയസായിരുന്നു. ഇന്ന് 21 -ാം വയസില്‍ ഏഴാം കടലിനക്കരെയും കടന്ന് ആളുകള്‍ തേടിയെത്തുന്ന ZAHLA.IN എന്ന സംരംഭത്തില്‍ എത്തിനില്‍ക്കുകയാണ് സഹല. ലോകമാകെ അനിശ്ചിതത്വത്തിലായ 2021 ലാണ് സഹല തന്റെ ഇഷ്ടമേഖലയായ ക്രാഫ്റ്റിങ്ങിലേക്കുള്ള ആദ്യ ചുവടുവെക്കുന്നത്. സ്‌ക്രാപ്പ് ബുക്കുകളും കൈകൊണ്ട് നിര്‍മിച്ച ഫോട്ടോഫ്രെയിമുകളും തുടങ്ങി അക്കാലത്ത് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ക്രാഫ്റ്റ് ട്രെന്‍ഡിംഗാകുന്നതിന് […]




