News Desk

ടാറ്റ ഇലക്‌സി ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത് 386ശതമാനം ആദായം

Spread the love

മുംബൈ: ടാറ്റ ഇലക്സി ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത് 386ശതമാനം നേട്ടം. ഒരുവര്‍ഷത്തിനിടെ സെന്‍സെക്സ് 46ശതമാനംമാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ടാറ്റ ഗ്രൂപ്പിലെ ടെക്നോളജി സേവന ദാതാക്കളായ ടാറ്റ ഇലക്സി 386ശതമാനം ആദായം നല്‍കിയത്. 2020 ജൂലായ് 2ന് 910 രൂപ നിലവാരത്തിലായിരുന്ന ഓഹരി വില 4,430 രൂപയിലെത്തിയിരിക്കുന്നു.

കമ്പനിയുടെ വിപണിമൂല്യം 27,000 കോടി രൂപയിലേറായായി ഉയര്‍ന്നു. നിരവധി ബ്രോക്കിങ് ഹൗസുകള്‍ നിക്ഷേപത്തിനായി ഓഹരി ശുപാര്‍ശ ചെയ്തിട്ടുണ്ട്.മിഡ് ക്യാപ് വിഭാഗത്തില്‍പ്പെട്ട ഈ ഓഹരി ഒരാഴ്ചക്കിടെമാത്രം 16.5ശതമാനമാണ് നേട്ടമുണ്ടാക്കിയത്

ഡിജിറ്റൈസേഷന്‍, ടെക്നോളജി വികസനം എന്നിവയ്ക്കായി വിവിധ കമ്പനികളില്‍നിന്ന് ഡിമാന്‍ഡുണ്ടായതാണ് ഇലക്സി നേട്ടമാക്കിയത്. വാഹനം, പ്രക്ഷേപണം, ആശയവിനിമയം, ആരോഗ്യം, ഗതാഗതം എന്നീ മേഖലകളില്‍ ഇതിനകം മികച്ച സാന്നിധ്യമാകാന്‍ കമ്പനിക്കായി. ആഗോള കമ്പനികളുടെകൂടി കരാറുകള്‍ നേടാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഈ കമ്പനിക്കായിട്ടുണ്ട്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.