News Desk

ആദായനികുതി പിരിവില്‍ വന്‍ വര്‍ധനവ്; സാമ്പത്തിക ഉണര്‍വ്വിന്റെ ലക്ഷണമെന്ന് ബോര്‍ഡ്

മുംബൈ: ആദായ നികുതി പിരിവ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ ഉയര്‍ന്ന നിലയിലെത്തിയെന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. കോവിഡിനു മുന്‍പുള്ള സാമ്പത്തികവര്‍ഷമായ 2019-20ലെ സമാന കാലയളവിലെ 4.48 ലക്ഷം കോടിയില്‍നിന്ന് 27% കൂടുതലാണ് ഇക്കുറി നേടിയത്. റീഫണ്ട് കഴിഞ്ഞുള്ള തുകയാണിത്. മുന്‍കൂര്‍ നികുതി, സ്രോതസ്സില്‍ നികുതി എന്നിങ്ങനെ മൊത്തം പ്രത്യക്ഷ നികുതിവരുമാനം 6.45 ലക്ഷം കോടി രൂപയാണ്.

ഏപ്രില്‍ 1- സെപ്റ്റംബര്‍ 22 കാലയളവില്‍ പ്രത്യക്ഷനികുതിവരുമാനം 5,70,568 കോടി രൂപയാണ്. മുന്‍കൊല്ലം ഇതേ കാലയളവിലേതിനെക്കാള്‍ (3.27 ലക്ഷം കോടി) 74.4% വര്‍ധനയുണ്ട്.

മുന്‍കൊല്ലം ഇതേ കാലയളവില്‍ 4.39 ലക്ഷം കോടിയും 2019-20 ഇതേ കാലയളവില്‍ 5.53 ലക്ഷം കോടിയുമായിരുന്നു. മുന്‍കൂര്‍ നികുതിയിലെ കുതിപ്പ് സാമ്പത്തിക ഉണര്‍വിന്റെ ലക്ഷണമാണെന്ന് ബോര്‍ഡ് വിലയിരുത്തി.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

ന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

ന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു. തുടര്‍ച്ചയായ എട്ടാം