ഐടി കമ്പനികളെ ആകര്‍ഷിച്ച് കേരളം; ടെക്‌നോ പാര്‍ക്കില്‍ 45 പുതിയ സ്ഥാപനങ്ങള്‍
തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും ഐ ടി കമ്പനികളെ ആകര്‍ഷിച്ച് കേരളം. ടെക്‌നോ പാര്‍ക്കില്‍ 45 ലോകോത്തര കമ്പനികള്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. പാര്‍ക്ക് ഒന്നിലും മൂന്നിലുമായി 305 കമ്പനി ‘ക്യൂ’ വിലാണ്. ലോകോത്തര കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ഇതിലുണ്ട്. ഇന്ത്യയിലെ രണ്ടാംനിര നഗരങ്ങളുടെ വളര്‍ച്ചാസാധ്യത പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും മുന്നിലാണെന്ന് ഗ്ലോബല്‍ കണ്‍സള്‍റ്റന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ ആദ്യമായെത്തുന്ന ഐബിഎം ഗ്രൂപ്പ് കൊച്ചിയില്‍ നിയമനം തുടങ്ങി. അമേരിക്കന്‍ കമ്പനി അജിലൈറ്റ് ഗ്രൂപ്പും നിസാന്‍ ഡിജിറ്റല്‍, ഏണ്‍സ്റ്റ് ആന്‍ഡ് യങ് (ഇവൈ), ഇന്‍ഫോസിസ്, ടിസിഎസ്, യുഎസ്ടി തുടങ്ങിയ കമ്പനികള്‍ കൂടുതല്‍ വികസനത്തിന് തയ്യാറെടുക്കുന്നു.





