പ്രോപ്പര്‍ട്ടി ലാഭത്തിലാക്കാന്‍ മികച്ച പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ടീം നിങ്ങള്‍ക്കൊപ്പമുണ്ട് ; Danwill Builders and Realtors Pvt. Limited
വ്യത്യസ്ത ബിസിനസ് ആശയങ്ങളാണ് ഏറ്റവും അധികം വിജയം കൈവരിച്ചിട്ടുള്ളത്. അത്തരത്തില്‍ വ്യത്യസ്തമായ ബിസിനസ് ആശയം കൊണ്ട് കേരളത്തില്‍ വേരുറപ്പിച്ച ഒരു സ്ഥാപനമുണ്ട്. വീടിനും വസ്തുവിനും കൊമേഴ്ഷ്യല്‍ സ്ഥാപനങ്ങള്‍ക്കും ഡിമാന്‍സ് ഏറി വരുന്ന ഈ കാലത്ത് സമ്പന്നനെന്നോ, സാധാരണക്കാരനെന്നോ വേര്‍തിരിവില്ലാതെ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപം നടത്തുന്നത് ധാരാളം പേരാണ്. എന്നാല്‍ കൃത്യമായ അറിവോ, മുന്‍പരിചയമോ കൂടാതെ ഈ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സമ്പത്തിനെക്കാള്‍ ഏറെ ബാധ്യതയായിരിക്കും തീര്‍ക്കുക…. എന്നാല്‍ ഈ ഒരു പ്രശ്‌നത്തിന് പരിഹാരമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Danwill Builders and Realtors Pvt. Limited
2018ലാണ് ബിന്‍സ് ഡാനിയേല്‍ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. മറ്റ് കന്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രോപ്പര്‍ട്ടി മാനേജ്‌മെന്റിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. കന്‍സ്ട്രക്ഷന്‍ മേഖലയില്‍ ഏറെ നാളത്തെ പ്രവൃത്തി പരിചയമുള്ള പ്രവാസിയായിരുന്നു ബിന്‍സ്. അതിനാല്‍ത്തന്നെ പ്രോപ്പര്‍ട്ടികളെ കുറിച്ചും അവയിലെ നിക്ഷേപ സാധ്യത, ലാഭം എന്നിവ സംബന്ധിച്ചും കൃത്യമായ അറിവും പരിജ്ഞാനവും അദ്ദേഹത്തിന്റെ മികച്ച അനുഭവ സമ്പത്താണ്. ആ ഒരു മികവും പ്രവൃത്തി പരിചയവും തന്നെയാണ് ഈ സംരംഭം ആരംഭിക്കുന്നതിലേക്ക് യുവ സംരംഭകനായ ബിന്‍സിനെ നയിച്ചത്.
കെട്ടിട നിര്‍മാണത്തിനോടൊപ്പം പ്രോപ്പര്‍ട്ടി മാനേജ്‌മെന്റിനും ഇവര്‍ മുന്‍ഗണന നല്‍കുന്നു. റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ തുടങ്ങി എല്ലാ മേഖലയിലും ഈ സ്ഥാപനത്തിന്റെ സാനിധ്യം എപ്പോഴും ശ്രദ്ധേയമാണ്. പലരും ഈ സ്ഥാപനം തേടിയെത്തുന്നത് മികച്ച പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സേവനത്തിനായാണ്. ഏറ്റവും മികച്ച റിട്ടേണ്‍ ലഭിക്കുന്ന ഭാവി സാധ്യതയുള്ള പ്രോപ്പര്‍ട്ടി ഏതാണ് എന്ന് അറിയാനും ആ പ്രോപ്പര്‍ട്ടിയിലെ മികച്ച നിക്ഷേപത്തെ കുറിച്ച് പഠിക്കാനും ധാരാളം പേരാണ് ഇവരുടെ സേവനത്തെ ആശ്രയിക്കുന്നത്.
ഓരോ സ്ഥലത്തിന്റെയും സാധ്യതകളും അവസരങ്ങളും കൃത്യമായി പഠിച്ച ശേഷമാണ് കസ്റ്റമര്‍ക്ക് ഓരോ ഇന്‍വെസ്റ്റ്‌മെന്റ് രീതികളും Danwill Builders വ്യക്തമാക്കി നല്‍കുന്നത്. ഒരു അഡൈ്വസ് എന്നതിനേക്കാള്‍ ഉപരി ആ പ്രോപ്പര്‍ട്ടി വിജയത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി അവസാന ഘട്ടം വരെയും ഇവര്‍ ഒപ്പം തന്നെയുണ്ടാകുമെന്നത് ഏറെ ശ്രദ്ധേയമാണ്. ഒരു റെസിഡന്‍ഷ്യല്‍ അല്ലെങ്കില്‍ കൊമേഴ്ഷ്യല്‍ കെട്ടിടം തങ്ങളുടെ കീഴില്‍ നിര്‍മിക്കുകയാണെങ്കില്‍ അവ മികച്ച പ്രൊഫിറ്റ് ലഭിക്കുന്ന രീതിയിലേക്ക് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റിലൂടെ എത്തിക്കും എന്നത് കസ്റ്റമര്‍ക്ക് സ്ഥാപനം നല്‍കുന്ന ഉറപ്പാണ്.
റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ് നിര്‍മിക്കുന്നതെങ്കില്‍ അവിടേക്ക് ആവശ്യമായ ഫര്‍ണിഷ്, ഇന്റീരിയര്‍ എന്നിവയെല്ലാം ഇവര്‍ വാറന്റിയോടുകൂടി തന്നെ ചെയ്തു നല്‍കുന്നു. കൂടാതെ അവിടേക്ക് വിശ്വസ്തരായ താമസക്കാരെ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ എത്തിക്കുന്നതിനോടൊപ്പം കെട്ടിടത്തിന് ആവശ്യമായ മെയിന്റനന്‍സ് വര്‍ക്കുകളും കൃത്യമായി നിര്‍വഹിക്കുന്നു. അതിനാല്‍ത്തന്നെ, റെസിഡന്‍ഷ്യല്‍ വര്‍ക്കുകള്‍ ഇവരെ ഏല്‍പ്പിക്കുന്നവര്‍ക്ക് യാതൊരു ഭയവും ആശങ്കയും വേണ്ട എന്നതാണ് യാഥാര്‍ത്ഥ്യം.
കൊമേഴ്ഷ്യല്‍ കെട്ടിടങ്ങളാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവയ്ക്ക് വേണ്ട എല്ലാ സേവനങ്ങളും മികച്ച റിട്ടേണ്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള സ്ട്രാറ്റജികളും ഇവര്‍ നല്‍കുന്നു. Danwill Builders കുറഞ്ഞ ബഡ്ജറ്റില്‍ ഏറ്റവും ഗുണ നിലവാരത്തില്‍ പ്രീമിയം രീതിയിലാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്. അതുകൊണ്ട് തന്നെ മികച്ച ലാഭം ആഗ്രഹിച്ചെത്തുന്ന ഏതൊരാള്‍ക്കും വിശ്വസ്തമായി കൈകോര്‍ക്കാന്‍ കഴിയുന്ന പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ടീമാണ് ഈ സ്ഥാപനത്തിനൊപ്പമുള്ളത്.
ഒരു ബില്‍ഡിങ്ങിന് ആവശ്യമായ ഇന്റീരിയര്‍, ഫര്‍ണിച്ചര്‍, ഹോം അപ്ലെയന്‍സസ് എന്നീ എല്ലാ സേവനങ്ങളും Danwill Builders ന്റെ സഹസ്ഥാപനമായ Dani Mart ല്‍ നിന്നും തന്നെയാണ് ആവശ്യങ്ങള്‍ക്കായി എത്തിക്കുന്നത്. ബിന്‍സ് ഡാനിയേലിന്റെ ഭാര്യ ലിബി മേരി ബാബു Dani Mart ന്റെയും Danwill Builders യും പാര്‍ട്‌നര്‍ കൂടിയാണ്. തങ്ങളുടെ സ്ഥാപനത്തെ കേരളമൊട്ടാകെ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ബിന്‍സ് ഡാനിയേല്‍ എന്ന സംരംഭകന്‍.
DANWILL BUILDERS AND REALTORS PRIVATE LIMITED
95/1770(4), Econest Apartments,
Arappura Lane, Kannammoola, Thiruvananthapuram, Kerala, India.
Pin: 695011
Phone: 9048576399
https://www.instagram.com/danwillbuilders?igsh=MTA5NmVqZ3lwa2NmdQ%3D%3D&utm_source=qr





