Entreprenuership Success Story

‘കുഞ്ഞിക്കാല്‍ എന്ന സ്വപ്‌നം ഇനി വിദൂരമല്ല’; വന്ധ്യത ചികിത്സയില്‍ ആയുര്‍വേദത്തിന്റെ മികവുമായി ഡോ.ദിവ്യ ശ്രീനാഥ്

Spread the love

ഒരു കുഞ്ഞെന്ന സ്വപ്‌നത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും ഫലം കാണാത്തതിന്റെ പേരില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആകെയുള്ള സമ്പാദ്യം വരെ വിറ്റ് ചികിത്സ നടത്തിയിട്ടും ഫലം ലഭിക്കാത്ത എത്രയോപേര്‍ നമുക്കിടയിലുണ്ട്. ഇത്തരത്തില്‍ കുഞ്ഞിക്കാല്‍ എന്നത് ഒരു സ്വപ്‌നം മാത്രമായി മനസില്‍ അവശേഷിച്ചിരിക്കുന്നവര്‍ക്കായി പ്രതീക്ഷയുടെ പുതിയ ലോകം തുറക്കുകയാണ് തിരുവനന്തപുരം വടയക്കാട് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന Dr Divya’s Ayurveda Gynecology & Fertility Speciality clinic.

ആയുര്‍വേദത്തിലൂടെ വന്ധ്യതയ്ക്കുള്ള ഫലപ്രദമായ ചികിത്സ വാഗ്ദാനം ചെയ്യുകയാണ് ഡോ.ദിവ്യ ശ്രീനാഥ് തന്റെ ക്ലിനിക്കിലൂടെ. വന്ധ്യതയ്ക്ക് അലോപ്പതിയിലെ ഐ.വി.എഫ് ചികിത്സയാണ് അവസാന വാക്ക് എന്ന് വിശ്വസിച്ചിരിക്കുന്നവരാണ് ഭൂരിഭാഗവും. അവര്‍ക്ക് മുമ്പില്‍ ഐ.വി.എഫ് പോലും പരാജയപ്പെട്ട ദമ്പതികള്‍ക്ക് ആയുര്‍വേദ ചികിത്സയിലൂടെ സ്വന്തം കുഞ്ഞിനെ താലോലിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഡോ.ദിവ്യ.

ഗൈനക്കോളജിയിലെ പി.ജി പഠനത്തിന് ശേഷം തിരുവനന്തപുരം ഗവ.ആയുര്‍വേദ ഹോസ്പിറ്റലില്‍ റിസര്‍ച്ച് ഓഫീസറായി പ്രവേശിച്ചതോടെയാണ് വന്ധ്യത ചികിത്സയിലെ ആയുര്‍വേദത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും സാധ്യതകളേക്കുറിച്ചും ദിവ്യ കൂടുതലായി മനസിലാക്കുന്നത്. ഐ.വി.എഫ് ചികിത്സ പരാജയപ്പെട്ടവരില്‍ പോലും റിസള്‍ട്ടുണ്ടാക്കാന്‍ ആയുര്‍വേദത്തിന് കഴിഞ്ഞതോടെ കുഞ്ഞെന്ന സ്വപ്‌നത്തിനായി കാത്തിരിക്കുന്ന നിരവധി പേരിലേയ്ക്ക് ഇതിന്റെ സാധ്യത എത്തിക്കണമെന്ന് ദിവ്യ ആഗ്രഹിച്ചു. അങ്ങനെ തന്റെ സേവനമേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2019-ല്‍ Dr Divya’s Ayurveda Gynecology & Fertility Speciality clinic എന്ന സ്ഥാപനം കെട്ടിപ്പടുക്കുകയായിരുന്നു.

ക്ലിനിക്കിലെത്തുന്ന ദമ്പതികളുടെ ഗര്‍ഭധാരണത്തിലെ സാധ്യതകള്‍ വ്യക്തമായി മനസിലാക്കി ആവശ്യമായ മരുന്നുകള്‍ നല്‍കിയാണ് തുടര്‍ചികിത്സ. മറ്റ് ചികിത്സാ രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെലവ് കുറഞ്ഞ ചികിത്സയാണ് ആയുര്‍വേദം വാഗ്ദാനം ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്കും ചികിത്സ നടത്താന്‍ സാധിക്കുമെന്നത് എടുത്തുപറയേണ്ട കാര്യമാണ്.

സ്ഥാപനം ആരംഭിച്ച് കുറഞ്ഞ കാലത്തിനുള്ളില്‍ത്തന്നെ 58 കുഞ്ഞുങ്ങളുടെ ജന്മത്തിന് വഴിയൊരുക്കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ മുന്‍നിര വന്ധ്യതാ ചികിത്സാ കേന്ദ്രമെന്ന പേര് സ്വന്തമാക്കാന്‍ Dr Divya’s Ayurveda Gynecology & Fertility Speciality clinicന് സാധിച്ചതും. ചികിത്സ ഫലപ്രദമായ ഗര്‍ഭിണികളുടെ പ്രസവം വരെയുള്ള കാലയളവിലെ ആരോഗ്യപരിപാലനവും കരുതലും ഉറപ്പാക്കാന്‍ ആവശ്യമായ സേവനങ്ങളും ഈ ക്ലിനിക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വന്ധ്യതയുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് പുറമെ പിസിഒഡി, എന്‍ഡോമെട്രോസിസ്, ഇറെഗുലര്‍ പീരീഡ്‌സ്, ബ്ലീഡിങ്, അണ്ഡാശയമുഴ തുടങ്ങിയ ഗൈനക്കോളജിയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയും Dr Divya’s Ayurveda Gynecology & Fertility Speciality clinic ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ആയുര്‍വേദ ഗൈനക്കോളജിയില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ട്രെയിനിങ് നല്‍കുന്നതിന് പുറമെ കൊളംബിയയില്‍ ആയുര്‍വേദ ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ക്ലാസെടുക്കുന്നുമുണ്ട് ഡോ.ദിവ്യ.

ഗൈനക്കോളജിയുമായി ബന്ധപ്പെട്ട ആയുര്‍വേദത്തിന്റെ അനന്തസാധ്യതകള്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഡോ.ദിവ്യ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ദിവ്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് അഡ്വ.മഹേഷ് ആനന്ദക്കുട്ടനും മക്കളായ ആനന്ദിത മഹേഷും ആതിദേവ് മഹേഷും കൂടെയുണ്ട്.

Dr. Divya’s Ayurveda Gynecology and Fertility Speciality Clinic,
Vanchiyoor, Thiruvananthapuram

Contact No: 79072 57884, 9947426127

https://drdivyasayurvedagynecologyandfertilityspecialtyclinic.com/

https://www.facebook.com/profile.php?id=100082999159325

https://www.instagram.com/p/CiUVxiar0Sa/?igshid=YmMyMTA2M2Y=

Location : https://g.co/kgs/u8565k

Contact No: 79072 57884, 9947426127

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍