Success Story

കഠിനാധ്വാനത്തിന്റെ കരുത്തില്‍, ഫിറ്റ്‌നസ് ലോകത്ത് ‘ഡ്രീം’ സാക്ഷാത്കരിച്ച ജെയ്‌സണ്‍

Spread the love

ആരോഗ്യവും ഫിറ്റ്‌നസും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ അത് നേടാന്‍ സ്ഥിരതയും പരിശ്രമവും അനിവാര്യമാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് ജെയ്‌സണ്‍ ജേക്കബ്. ചെറുപ്പം മുതല്‍ തന്നെ ഫിറ്റ്‌നസ് രംഗത്ത് സജീവമായ അദ്ദേഹം, ഇന്ന് എറണാകുളം കടവന്ത്രയിലെ പ്രശസ്തമായ ‘ഡ്രീം ഫാമിലി ഫിറ്റ്‌നസ് സെന്ററി’ന്റെ സ്ഥാപകനും മുഖ്യ പരിശീലകനുമാണ്.

2000ല്‍ അദ്ദേഹം ആരംഭിച്ച ആദ്യ ജിം ‘മസില്‍ സ്‌റ്റൈല്‍’ ഇന്നും കൊച്ചിയിലെ നമ്പര്‍ വണ്‍ ജിം ആയി അറിയപെടുന്നു. തന്റെ വളരെ ചെറിയ പ്രായത്തില്‍ (20 വയസില്‍) ഒരു ജിം ആരംഭിച്ചെന്ന റെക്കോര്‍ഡും ജെയ്‌സന് സ്വന്തമാണ്. പശ്ചിമ കൊച്ചിയിലെ ആദ്യത്തെ മള്‍ട്ടി പര്‍പ്പസ് ജിമ്മായ മസില്‍ സ്‌റ്റൈല്‍, വെയിറ്റ് ലോഡഡ് മെഷീനുകള്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചത് വന്‍ വഴിത്തിരിവായി. 2019ല്‍ അത് കൂടുതല്‍ വിപുലീകരിച്ച് ഡ്രീം ജിം എന്ന പേരില്‍ പുനരാരംഭിച്ചു. തുടര്‍ന്ന് മസില്‍ സ്‌റ്റൈല്‍ ജിം ഏറ്റെടുത്ത് ഇപ്പോഴും വിജയകരമായി നടത്തികൊണ്ടുപോകുന്നത് ജെയ്‌സന്റെ സഹോദരന്‍ ജിജോ ജേക്കബ് ആണ് (KAPA നാഷണല്‍ ജഡ്ജ്).

ഇന്ന് ഡ്രീം ജിമ്മിന് എറണാകുളം ജില്ലയില്‍ മാത്രം മൂന്ന് ബ്രാഞ്ചുകളുണ്ട്. കടവന്ത്ര, കലൂര്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് പുറമെ പനമ്പിള്ളിയിലാണ് മൂന്നാമത്തെ ജിം പ്രവര്‍ത്തനം ആരംഭിക്കുന്നത്.

16-ാം വയസില്‍ ബോഡി ബില്‍ഡിങ് തുടങ്ങി, വെറും നാല് വര്‍ഷത്തിനുള്ളില്‍ സ്വന്തം ജിം ആരംഭിച്ച ജെയ്‌സണ്‍, ഇന്ന് ഫിറ്റ്‌നസ് ലോകത്തെ ശ്രദ്ധേയനായ ട്രെയിനറാണ്. 15 മുതല്‍ 75 വയസ്സ് വരെയുള്ളവരാണ് ജെയ്‌സണിന് കീഴില്‍ പരിശീലനത്തിനായി എത്തുന്നത്. എന്നാല്‍ അടുത്ത സമയത്ത് 90 വയസ്സുള്ള ഒരു ഡോക്ടര്‍ പരിശീലനത്തിനായി ഇവരെ സമീപിച്ചു എന്നത് വളരെ സന്തോഷകരമായ ഒരു സാഹചര്യമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

കഠിനാധ്വാനവും സമര്‍പ്പണവും ആയുധമാക്കി, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം, ദേശീയവും ഏഷ്യന്‍തല മത്സരങ്ങളിലും 100ലധികം വിജയികളെ വളര്‍ത്തിയെടുത്തിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമാകുന്നത്, കഴിഞ്ഞ വര്‍ഷം ഇന്ത്യയെ പ്രതിനിധീകരിച്ച നാഷണല്‍ ബ്ലൈന്റ് ഫുട്‌ബോള്‍ ടീമിലെ പെണ്‍കുട്ടികള്‍ക്കും അദ്ദേഹത്തിന്റെ ജിമ്മില്‍ പരിശീലനം നല്‍കിയതാണ്…! ഡ്രീം ജിമ്മില്‍ ജെയ്‌സണിനൊപ്പമുള്ള മറ്റ് ട്രെയ്‌നര്‍മാര്‍ക്കും അവകാശപ്പെട്ടതാണ് ഈ നേട്ടം.

കേരള ഹെല്‍ത്ത് ക്ലബ് ഓര്‍ഗനൈസേഷന്റെ എറണാകുളം ജില്ലാ സെക്രട്ടറി കൂടിയാണ് ജെയ്‌സണ്‍. എറണാകുളം ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍, മിസ്റ്റര്‍ കേരള, 2022ല്‍ മധുരയില്‍ നടന്ന നാഷണല്‍ മാസ്‌റ്റേഴ്‌സ് ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ ടൈറ്റില്‍ റണ്ണറപ്പ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിരവധി പരിശീലകരും തങ്ങളുടെ കരിയര്‍ ആരംഭിച്ചത് ജെയ്‌സണിനൊപ്പമാണ്.

അദ്ദേഹത്തിന്റെ സഹോദരന്മാരും ബന്ധുക്കളും ഇന്ന് ഫിറ്റ്‌നസ് രംഗത്ത് സജീവമാണ്. ‘ഫിറ്റ്‌നസ് കുറച്ച് ദിവസത്തേക്കുള്ള കാര്യമല്ല, സ്ഥിരതയും ശരിയായ വര്‍ക്ക്ഔട്ടും പ്രോപ്പര്‍ ഡയറ്റുമാണ് ആരോഗ്യത്തിന്റെ വഴികാട്ടി’ എന്നാണ് ജെയ്‌സണ്‍ നല്‍കുന്ന സന്ദേശം. അനാരോഗ്യകരമായ ഡയറ്റ്, യൂട്യൂബേഴ്‌സിനെ അനുകരിച്ചുള്ള ഹാര്‍ഡ് വര്‍ക്ക് ഔട്ടുകളും, ഒട്ടനവധി ഓണ്‍ലൈന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നതും തെറ്റായ പ്രവണതകളാണ്. ക്ലെയ്ന്റിന്റെ ലൈഫ് സ്‌റ്റൈല്‍ പഠിച്ച്, സര്‍ട്ടിഫൈഡ് ട്രെയിനേഴ്‌സ് മാത്രമാണ് ഫിറ്റ്‌നസ് പ്ലാന്‍ നല്‍കേണ്ടതെന്നും ജെയ്‌സണ്‍ പറയുന്നു.

മികച്ച ഉപകരണങ്ങളും അനുഭവ സമ്പന്നമായ പരിശീലന രീതികളും ഉപയോഗിച്ച്, ഡ്രീം ജിം ഫാമിലി ഫിറ്റ്‌നസ് സെന്റര്‍ കഴിഞ്ഞ 25 വര്‍ഷമായി ആരോഗ്യവും ഫിറ്റ്‌നസും ഉറപ്പു നല്‍കുന്ന വിശ്വസ്ത കേന്ദ്രമായി മാറിയിരിക്കുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ