Success Story

സുന്ദര നിമിഷങ്ങള്‍ അവിസ്മരണീയമാക്കാന്‍ തനൂസ് ബ്രൈഡല്‍ ബോട്ടിക്‌

Spread the love

ഒരു സ്ത്രീ അതിസുന്ദരിയായി കാണപ്പെടുന്നത് അവളുടെ വിവാഹവേളയിലാണ്. മനോഹരമായ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വധുവിന്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ഘടകങ്ങളാണ്. ഒരുകാലത്ത് കസവിന്റെയും പട്ടിന്റെയുമൊക്കെ ട്രഡീഷണല്‍ വിവാഹവസ്ത്രങ്ങള്‍ക്കായിരുന്നു ആവശ്യക്കാര്‍ ഏറെയെങ്കില്‍ ഇന്ന് ആ സ്ഥാനം ഡിസൈനര്‍ ഡ്രസ്സുകള്‍ക്കാണ്.

വ്യത്യസ്തമായ ശൈലിയിലും പാറ്റേണിലും തുന്നിയെടുക്കുന്ന നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളില്‍ അതീവ സുന്ദരിയായി തിളങ്ങിനില്‍ക്കുന്ന നവവധു പലപ്പോഴും നമ്മുടെ കണ്ണിനെയും മനസ്സിനെയും ഒരുപോലെ സന്തോഷിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള നിരവധി ബ്രൈഡല്‍ ഡിസൈനര്‍ വസ്ത്രങ്ങളിലൂടെ, സുന്ദരികളെ കൂടുതല്‍ മനോഹരികളാക്കുന്ന കൊല്ലം സ്വദേശികളായ ദമ്പതിമാരാണ് സമീറയും ഷൈജുവും. അവരിലൂടെ, അവരുടെ സംരംഭമായ തനൂസ് ബ്രൈഡല്‍ ബോട്ടിക്കിന്റെ വിശേഷങ്ങളിലൂടെ…

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫാഷന്‍ മേഖലയില്‍ ശ്രദ്ധേയമായി മാറിയ സംരംഭമാണ് തനൂസ് ബ്രൈഡല്‍ ബോട്ടിക്. മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ ആശയങ്ങള്‍ തങ്ങളുടെ വര്‍ക്കിലൂടെ, ഉപഭോക്താവിന്റെ ആവശ്യപ്രകാരം ഡിസൈന്‍ ചെയ്തു നല്‍കി വളരെ പെട്ടെന്ന് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നത് ഇവരുടെ പ്രത്യേകതയാണ്…

Unique & Fashionable
തനൂസ് ബ്രൈഡല്‍ ബോട്ടിക്കിനെ തേടിയെത്തുന്ന ഉപഭോക്താവിന്റെ ആവശ്യം മനസ്സിലാക്കി അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ വിവാഹ വസ്ത്രങ്ങള്‍ തയ്യാറാക്കി നല്‍കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ലഹങ്ക ആയാലും ഡിസൈന്‍ ഡ്രസ്സുകള്‍ ആയാലും ഏതു വസ്ത്രം ആയാലും അവയെല്ലാം ഏറ്റവും നന്നായി ഫിനിഷിങ്ങോടു കൂടി കൃത്യസമയത്ത് ഇവര്‍ ചെയ്തു കൊടുക്കുന്നു.
ഓരോ വ്യക്തിയ്ക്കും അനുയോജ്യമായ കളര്‍ കോമ്പിനേഷനുകള്‍ക്കു അനുസരിച്ചാണ് മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കുന്നത്. മെറ്റീരിയലുകളുടെ ഗുണനിലവാരം സ്വയം പരിശോധിക്കുകയും ഉപഭോക്താവിനെ നേരിട്ട് ബോധ്യപ്പെടുത്തിയ ശേഷമാണ് വസ്ത്രങ്ങള്‍ സ്റ്റിച്ച് ചെയ്യുന്നത്.

ഉപഭോക്താവിന്റെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി, വര്‍ധിച്ച കരുതലോടെയും ശ്രദ്ധയോടും കൂടിയാണ് ഓരോ വസ്ത്രങ്ങളും നിര്‍മിക്കുന്നത്. ഉപഭോക്താവിന്റെ മനസ്സിലെ ആശയം തന്റെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി, കാന്‍വാസിലേക്ക് പകര്‍ത്തുന്നത് സമീറയാണ്. സമീറയ്ക്ക് പിന്തുണയുമായി തനൂസ് ബ്രൈഡല്‍ ബോട്ടിക്കിന്റെ മറ്റ് അംഗങ്ങളും കൂടെയുണ്ടാകും.

ആശയത്തെ ക്യാന്‍വാസില്‍ പകര്‍ത്തി കഴിഞ്ഞാല്‍ അടുത്തതായി ടീമിലെ ഡിസൈനര്‍മാരുമായി ചര്‍ച്ച നടത്തും. ആശയത്തെ കൂടുതല്‍ മനോഹരമാക്കാന്‍ അനിവാര്യമായ കാര്യങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത്, വസ്ത്രത്തിന്റെ രൂപകല്പനയിലേയ്ക്ക്… ഡിസൈനര്‍മാരും സ്റ്റിച്ചിങ് നടത്തുന്നവരും കൃത്യമായ അളവില്‍ ഡിസൈനുകള്‍ മുറിച്ചു നല്കുന്ന ജോലിക്കാരും… അങ്ങനെ, വിവിധ വിഭാഗങ്ങളിലെ മെമ്പേഴ്‌സും സമീറയുടെ ആശയവും കഴിവും സമത്തില്‍ കൂട്ടിച്ചേര്‍ക്കുമ്പോഴാണ് തനൂസ് ബ്രൈഡല്‍ ബോട്ടിക് പൂര്‍ണമാകുന്നത്.

ബ്രൈഡല്‍ ഡ്രസ്സിംഗ് ഡിസൈനില്‍ വളരെ സൂക്ഷ്മതയും വ്യത്യസ്തതയും കാത്തുസൂക്ഷിക്കുന്നു എന്നതാണ് തനൂസിനെ വ്യത്യസ്തമാക്കുന്നത്. ബ്രൈഡല്‍ വസ്ത്രങ്ങള്‍ അത് ഉപയോഗിക്കുന്ന വ്യക്തിക്ക് അനുയോജ്യമായ നിറത്തിലും കൃത്യമായ അളവിലും അവരുടെ ആകാരവടിവിന് അനുസൃതമായ രീതിയില്‍ ഉള്ളതായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധി കാത്തുസൂക്ഷിക്കുന്നതാണ് തനൂസിന്റെ വിജയരഹസ്യം.

അണിയറയിലെ നേതൃത്വം
തനൂസ് ബ്രൈഡല്‍ ബോട്ടിക്കിനെ ഇത്രയേറെ വ്യത്യസ്തവും ജനപ്രിയവുമാക്കുന്നതില്‍ സമീറ എന്ന വനിതാ സംരംഭകയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. വീട്ടമ്മ കൂടിയായ സമീറ തന്റെ ‘പാഷനെ’യും കുടുംബത്തെയും ഒരുപോലെ മുന്നോട്ടു നയിക്കുന്നു. എന്തു കാര്യത്തിനും പൂര്‍ണപിന്തുണയുമായി ഒപ്പം നില്‍ക്കുന്ന ഭര്‍ത്താവ് ഷൈജുവാണ് സമീറ എന്ന സംരംഭകയുടെ ഊര്‍ജം. ഒപ്പം, പ്രതിസന്ധികളില്‍ ആശ്വാസവും കരുതലുമേകുന്ന മാതാവിന്റെ പിന്തുണയും എടുത്തുപറയേണ്ടതാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ക്കലയില്‍ തനൂസ് ബോട്ടിക് എന്ന സ്ഥാപനം ആരംഭിച്ചാണ് സമീറ തന്റെ സംരംഭക ജീവിതത്തിനു തുടക്കം കുറിച്ചത്. വിവിധ തരം വസ്ത്രങ്ങള്‍ മനോഹരമായി ചെയ്തുകൊടുക്കുന്ന സമീറ ഇടയ്‌ക്കൊക്കെ തന്റെ കരവിരുത് വസ്ത്രങ്ങളില്‍ ഉപയോഗിക്കുമായിരുന്നു. ഉപഭോക്താക്കളുടെ നല്ല വാക്കുകള്‍ സമീറയ്ക്ക് ഏറെ പ്രചോദനമായി. ഒപ്പം, ഭര്‍ത്താവിന്റെ പിന്തുണ കൂടിയായപ്പോള്‍ തന്റെ ആഗ്രഹങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ സമീറ എന്ന സംരംഭക തയ്യാറായി. അങ്ങനെയാണ് ബ്രൈഡല്‍ വസ്ത്ര രംഗത്തേക്കു സമീറയും ഷൈജുവും ചുവടുവെച്ചത്.

തുടക്കത്തില്‍ തന്നെ വ്യത്യസ്തത കൊണ്ടും ആകര്‍ഷണീയത കൊണ്ടും ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞതു തന്നെയാണ് തനൂസ് ബ്രൈഡല്‍ ബോട്ടിക്കിന്റെ വളര്‍ച്ചയ്ക്ക് നിദാനം. തങ്ങളെപ്പോലെ തന്നെ സ്വന്തം ജോലിയോട് ആത്മാര്‍ത്ഥതയും പാഷനുമുള്ള മികച്ച സ്റ്റാഫുകളെ കൂടി ടീമിലേക്ക് കൊണ്ടുവന്നപ്പോള്‍ തനൂസ് ബ്രൈഡല്‍ ബോട്ടിക്കിന്റെ അടിത്തറ ഒന്നുകൂടി ശക്തിപ്പെട്ടു.

സിനിമാ സീരിയല്‍ മേഖലയിലുള്ള സെലിബ്രിറ്റികള്‍ക്ക് മനോഹരമായ ബ്രൈഡല്‍ വസ്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞത് അവരുടെ കരിയറിലെ വലിയൊരു നേട്ടം തന്നെയാണ്. നിരവധി ഷോകള്‍ നടത്തി, കാണികളുടെ കണ്ണുകളെ വസ്ത്രങ്ങളുടെ വര്‍ണ്ണ വിസ്മയ പൊലിമയുടെ ലോകത്തിലേക്ക് കൊണ്ടുപോകാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ടീം അംഗങ്ങളുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലം തന്നെയാണ് സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റീസ് വരെയുള്ള കസ്റ്റമര്‍ ശൃംഖല വളരെ പെട്ടെന്ന് സൃഷ്ടിക്കാന്‍ സാധിച്ചത്.

ഏതൊരു മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് അവരുടെ മകളുടെ വിവാഹം എന്നത്. ആ സ്വപ്‌നത്തിനു ചാരുത കൂട്ടാന്‍ മനോഹരമായ ബ്രൈഡല്‍ ഡിസൈനിങ് വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് തനൂസ് ബ്രൈഡല്‍ ബോട്ടിക് ഒരുക്കുന്നത്. നിലവില്‍ കൊല്ലം ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തനൂസ്, പുത്തന്‍ പ്രതീക്ഷകളുമായാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. മറ്റു ജില്ലകളിലേക്കും വിദേശത്തേക്കും തങ്ങളുടെ ശാഖകള്‍ വ്യാപിപ്പിച്ചു കൂടുതല്‍ വ്യത്യസ്തകള്‍ ബ്രൈഡല്‍ വസ്ത്ര മേഖലയിലേക്ക് കൊണ്ടുവന്നു, തനൂസ് ബ്രൈഡല്‍ ബോട്ടിക്കിനെ ഇതിലും മികച്ച ഒരു ബ്രാന്‍ഡാക്കി വിപണി കീഴടക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം…

Thanuz bridal boutique
Rp mall, kollam
Insta:Thanuz Bridal boutique
Phone: 9605648770

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ