വിശ്വാസത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍
Yes Interior and Construction-ന്റെ വിജയകഥ
പ്രയത്‌നവും വിശ്വാസവും ചേര്‍ന്നാല്‍ സ്വപ്‌നങ്ങള്‍ എങ്ങനെ യാഥാര്‍ഥ്യമാകുമെന്ന് കാണിക്കുന്നതാണ് കൊല്ലം കുണ്ടറ സ്വദേശി സാബുവിന്റെ ജീവിതവും സംരംഭവും. കാര്‍പന്റര്‍ ജോലിയില്‍ നിന്ന് തുടക്കം കുറിച്ച് ഇന്ന് കേരളത്തിലെ ശ്രദ്ധേയമായൊരു നിര്‍മാണ കമ്പനിയായ Yes Interior and Construction ന്റെ ഉടമായായി മുന്നേറ്റം തുടരുകയാണ് അദ്ദേഹം.

കുണ്ടറയിലെ പെരുമ്പുഴ കേന്ദ്രീകരിച്ച് കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ തുടക്കം ഇന്റീരിയര്‍ ഡിസൈനിങ്ങിലൂടെയായിരുന്നു. ഒമാനിലെ നാല് വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്ന് സമ്പാദിച്ച അറിവും അനുഭവവും മുതലാക്കി നാട്ടിലെത്തിയ സാബു, സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനി ആരംഭിക്കാനുള്ള ധൈര്യമായ തീരുമാനം കൈക്കൊണ്ടു.
തുടക്കത്തില്‍ ഇന്റീരിയറില്‍ മാത്രമായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷത്തിനകം തന്നെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളും ഏറ്റെടുത്തു. തുടര്‍ന്ന് PWD ലൈസന്‍സ് നേടി കഴിഞ്ഞ 20 വര്‍ഷമായി സര്‍ക്കാര്‍ പ്രൊജക്റ്റുകളും Yes Interior and Construction വിജയകരമായി പൂര്‍ത്തിയാക്കി വരുന്നു.
ഇന്ന് ഇന്റീരിയറും കണ്‍സ്ട്രക്ഷനും ഒരേ കുടക്കീഴില്‍ ക്ലെയ്ന്റുകള്‍ക്ക് ലഭ്യമാക്കുന്ന സമ്പൂര്‍ണ സര്‍വീസാണ് Yes Interior and Construction നല്‍കുന്നത്. സ്വന്തം ഫാക്ടറിയില്‍ നിന്നുള്ള കൃത്യമായ നിര്‍മാണവും 30 വര്‍ഷത്തെ വാറന്റിയും 10 വര്‍ഷത്തെ ഫ്രീ സര്‍വീസും ഇവരുടെ ഗുണമേന്മയ്ക്ക് ഉറപ്പു നല്‍കുന്നു. റെസിഡന്‍ഷ്യല്‍, കൊമേര്‍ഷ്യല്‍ മേഖലകളില്‍ ഒരുപോലെ മികവ് പുലര്‍ത്തുന്ന ഈ സ്ഥാപനം, നിരവധി പ്രൊജക്ടുകളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്.

ക്ലെയ്ന്റിന്റെ ബജറ്റിനും ഇഷ്ടത്തിനും അനുസരിച്ചുള്ള ഡിസൈനുകള്‍ തയ്യാറാക്കി അത് 3D വിഷ്വലൈസിങ്ങിലൂടെ കസ്റ്റമര്‍ക്ക് കാണിച്ച് കൊടുക്കുന്നു. അത് ക്ലെയ്ന്റിന് പൂര്‍ണമായും ഇഷ്ടമായാല്‍ മാത്രമാണ് ‘സൈറ്റ് വര്‍ക്കി’ലേക്ക് കടക്കുന്നത്. ഇത്തരത്തില്‍ വിദേശത്തുള്ള ക്ലെയ്ന്റുകള്‍ക്ക് പോലും പൂര്‍ണ വിശ്വാസത്തോടെ സേവനം നല്‍കിവരുന്ന സ്ഥാപനമാണ് Yes Interior and Construction.
ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും സേവനം വ്യാപിപ്പിച്ചിട്ടുള്ള ഈ സംരംഭം, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ പരസ്യങ്ങളെയൊന്നും തന്നെ ആശ്രയിക്കാതെ തികച്ചും ‘മൗത്ത് പബ്ലിസിറ്റി’ വഴിയാണ് മുന്നേറുന്നത്. അത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ വിജയം.

ഇരുപത് വര്‍ഷം കൊണ്ട് വിശ്വാസത്തിന്റെ ഉറച്ച അടിത്തറ പടുത്തുയര്‍ത്തിയ Yes Interior and Construction, ഇന്ന് ഒരു സമ്പൂര്‍ണ കണ്‍സ്ട്രക്ഷന്‍ സൊല്യൂഷനായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭാവിയില്‍ കേരളത്തിന് പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഒരു വലിയ ഇന്റീരിയര്‍, കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡായി വളരണമെന്നതാണ് സാബുവിന്റെ സ്വപ്‌നം.






