EduPlus Success Story

We believe, “Education is the key to success” and “WE ARE IN THE MISSION TO EDUCATE ALL..” – Anoop Sreeraj, Founder CEO, Promise Educational Services

Spread the love

ഒരു വ്യക്തി അയാളുടെ ജീവിതത്തില്‍ സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നാണ് സ്വന്തം കരിയര്‍ തിരഞ്ഞെടുക്കുക എന്നത്. ഇതിലൂടെ അവര്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ പാത നിര്‍ണയിക്കുക മാത്രമല്ല, തുടര്‍ന്നുള്ള അവരുടെ വ്യക്തിജീവിതത്തെയും സാമ്പത്തിക സ്ഥിരതയെയും ഒക്കെ കാര്യമായി തന്നെ ബാധിക്കുന്ന ഒരു തീരുമാനമാണിത്. സ്വന്തം കുട്ടികള്‍ അവരുടെ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ എന്ത് കോഴ്‌സ് പഠിക്കണം എന്നതടക്കം തുടര്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി ആശങ്കകള്‍ക്ക് ഉത്തരം കിട്ടാതെ കുഴഞ്ഞിരുന്ന രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗദര്‍ശിയായി മാറിയ സ്ഥാപനമാണ് പ്രോമിസ് എഡ്യൂക്കേഷണല്‍ സര്‍വീസസ്.

തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിയ്ക്ക് അനുസൃതമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഉപരിപഠനത്തിന് അവസരമൊരുക്കാനും സഹോദരങ്ങളായ അഭിലാഷ് ശ്രീരാജ്, അനീഷ് ശ്രീരാജ്, അനൂപ് ശ്രീരാജ് എന്നിവര്‍ 2003ല്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പ്രോമിസ് എഡ്യൂക്കേഷണല്‍ സര്‍വീസസ് എന്ന സംരംഭം ആരംഭിച്ചു.

തങ്ങളെ തേടിയെത്തുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ഏറ്റവും മികച്ച ഉപരിപഠന സാദ്ധ്യതകള്‍ മനസിലാക്കി, ഇന്ത്യയിലെ തന്നെ മികച്ച കോളേജുകളില്‍ പഠിക്കുവാനുള്ള സാഹചര്യം ഒരുക്കി നല്‍കുന്നുണ്ട് ഇവിടെ. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ പൂര്‍ണ തൃപ്തിയോടെ പ്രോമിസില്‍ നിന്നും ജീവിതവീഥി തെരഞ്ഞെടുത്തത് 44830 പേരാണ്. ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിങ്ങ് സ്ഥാപനമാണ് പ്രോമിസ്.

” ENSURE YOUR FUTURE WITH QUALITY EDUCATION” എന്ന ആപ്തവാക്യത്തിനോട് പ്രോമിസ് നൂറുശതമാനം നീതി പുലര്‍ത്തുന്നു എന്നതിന്റെ ഉദാഹരണമാണ് കുട്ടികളുമായുള്ള കൗണ്‍സിലിങ്ങിലൂടെ അവരുടെ അഭിരുചിയ്ക്കും രക്ഷിതാക്കളുടെ ആഗ്രഹത്തിനും അനുസൃതമായ കോഴ്‌സിനോടൊപ്പം അനുയോജ്യമായ വിദ്യാഭ്യാസസ്ഥാപനവും കണ്ടെത്തുന്നു എന്നത്. തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച രീതിയിലുളള വിദ്യാഭ്യാസം, അവരുടെ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം, ഹോസ്റ്റല്‍ സൗകര്യം, പ്ലേസ്‌മെന്റ് ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും നൂറുശതമാനം ഉറപ്പുനല്‍കുന്ന ഇന്ത്യയിലെ തന്നെ മികച്ച വിദ്യഭ്യാസസ്ഥാപനങ്ങളില്‍ പ്രോമിസ് അഡ്മിഷന്‍ നല്‍കുന്നു.

തങ്ങളുടെ മുന്നിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ പഠന കാലയളവില്‍ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാന്‍ അവര്‍ക്ക് വഹിക്കാന്‍ കഴിയുന്ന ഫീസ് ഘടനയുള്ള മികച്ച കോളേജുകളും പ്രോമിസ് എഡ്യൂക്കേഷണല്‍ സര്‍വീസസ് കണ്ടെത്തി നല്‍കുന്നു. അതിനോടൊപ്പം കേന്ദ്ര – കേരള സര്‍ക്കാരുകളുടെയും മറ്റുവിഭാഗങ്ങളുടെയും വിദ്യാഭ്യാസവായ്പകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റ് സഹായങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ സേവനം ഉറപ്പ് നല്‍കുന്നതും പ്രോമിസിന്റെ പ്രത്യേകതയാണ്. പൂര്‍ണമായും സൗജന്യമായാണ് ഇവര്‍ ഈ സേവനങ്ങള്‍ നല്‍കുന്നത്.

Medical, Paramedical, Engineering, Nursing, Allied, Arts, Management തുടങ്ങി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രോമിസ് എഡ്യൂക്കേഷണല്‍ സര്‍വീസസില്‍ എല്ലാ കോഴ്‌സുകളും ലഭ്യമാണ്. ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ക്ക് വേണ്ടത് തെരഞ്ഞെടുക്കുവാന്‍ ഇവിടെ സാധിക്കും. അതുകൊണ്ടു തന്നെ ഇനി ഓരോ വിദ്യാര്‍ത്ഥിയുടെയും ഭാവി പ്രോമിസിന്റെ കൈകളില്‍ ഏല്‍പ്പിച്ച് സുരക്ഷിതമാക്കുന്നതാകട്ടെ ഓരോ രക്ഷിതാവിന്റേയും സന്തോഷം.

പ്രോമിസ് എഡ്യൂക്കേഷണല്‍ സര്‍വീസസ്- ന്റെ സേവനങ്ങള്‍ കേരളത്തില്‍ എല്ലായിടത്തും ലഭ്യമാണ്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ 10 ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ സേവനങ്ങള്‍ക്ക് 9747100333 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്..

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
EduPlus

വരൂ, ഇംഗ്ലീഷിനെ കൈപ്പിടിയിലാക്കാം

Spread the loveപാശ്ചാത്യ ലോകത്തിന്റെ മാത്രം കുത്തകയായിരുന്ന ഇംഗ്ലീഷ് ഭാഷയെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന ഏതൊരു വ്യക്തിക്കും അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയില്‍ സജ്ജമാക്കുന്ന