Success Story

നിങ്ങളുടെ മനസിന്റെ ആരോഗ്യം അകലെയല്ല.. കേള്‍ക്കാന്‍ ഒരു ഡോക്ടര്‍ അരികിലുണ്ട്; NEYA PSYCHIATRIC CLINIC…!

Spread the love

എപ്പോഴെങ്കിലും മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഒരു സഹായിയുടെ ആവശ്യം ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. ചിലപ്പോഴൊക്കെ സങ്കടങ്ങള്‍ അതിന്റെ അങ്ങേയറ്റം നിറഞ്ഞ് നില്‍ക്കുമ്പോള്‍, മനസ്സ് തുറന്നൊന്ന് സംസാരിക്കുവാനും നമ്മളെ കേട്ടിരിക്കുവാനും ഒരാള്‍ ഉണ്ടാവുക എന്നത് എത്ര ഭാഗ്യമാണല്ലേ… അതിനൊരിടം ഒരുക്കുകയാണ് സൈക്യാട്രിസ്റ്റ് ആയ ഡോക്ടര്‍ പ്രിയ ആര്‍. നായര്‍, ഹൈദരാബാദ് ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന ‘NEYA PSYCHIATRIC CLINIC’ എന്ന സ്ഥാപനത്തിലൂടെ…

ഭ്രാന്ത് ഉള്ളവരും ഭ്രാന്തിനെ ചികിത്സിക്കുന്നവര്‍ എന്നുമുള്ള ലേബല്‍ ഒക്കെ മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് സൈക്യാട്രിസ്റ്റിന്റെ സഹായം ആവശ്യമില്ലാതെ വരുന്ന ചുരുക്കം ആളുകള്‍ മാത്രമേ നമ്മുടെ സമൂഹത്തില്‍ ഉള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ജോലിത്തിരക്കും മാനസിക സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും ഒക്കെ വര്‍ദ്ധിക്കുമ്പോള്‍ പലരുടെയും മനസ്സ് കൈവിട്ടു പോകുന്നു എന്നത് സത്യം തന്നെയാണ്. അധികമാരും തിരഞ്ഞെടുക്കാത്ത മേഖല, എന്നാല്‍ മറ്റൊരുവന്റെ മനസ്സിന്റെ ഉള്ളറയിലേക്ക് ഇറങ്ങി ചെല്ലാന്‍, അവന്റെ സുഖദുഃഖങ്ങള്‍ അവനെപ്പോലെ തന്നെ മനസ്സിലാക്കാന്‍ സഹായിക്കുന്ന മേഖല… അതിലേക്ക് ഡോക്ടര്‍ പ്രിയ കടന്നുവന്നത് വളരെ അവിചാരിതമായാണ്.

തിരുവനന്തപുരം ‘കിംസി’ല്‍ ഇന്റണ്‍ഷിപ്പ് ചെയ്യുമ്പോള്‍ അവിടുത്തെ ഒരു കണ്‍സള്‍ട്ടന്റാണ് ഇന്ത്യയില്‍ വുമണ്‍ സൈക്കാട്രിസ്റ്റുകള്‍ വിരളമായതിനാല്‍ അതില്‍ ‘സ്‌പെഷ്യലൈസ്’ ചെയ്യുന്നത് നല്ലതാണെന്ന അഭിപ്രായം മുന്നോട്ടുവച്ചത്. അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. തുടര്‍ന്ന് തിരുവല്ല പുഷ്പഗിരിയില്‍ സൈക്കാട്രിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.

പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദില്‍ ‘Naya Spychitaric Clinic’ എന്ന സ്ഥാപനം ആരംഭിച്ചപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി നിന്നുകൊണ്ട്, തന്നെ തേടിയെത്തുന്ന രോഗികള്‍ക്ക് ശാസ്ത്രീയമായ ചികിത്സ ലഭ്യമാക്കുവാനാണ് പ്രിയ ആഗ്രഹിച്ചത്. അതിനായി ആദ്യം അവരെ കേള്‍ക്കണം, പ്രായഭേദമന്യേ അവരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള മനസ്ഥിതിയാണ് താന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ക്ക് വേണ്ടതെന്ന് പ്രിയ പറയുന്നു. അതിന് അവര്‍ ശ്രമിക്കാറുമുണ്ട്.

മെഡിറ്റേഷനും സൈക്കോതെറാപ്പിയും സമന്വയിപ്പിച്ച ചികിത്സാരീതിയാണ് പ്രിയ തന്റെ സ്ഥാപനത്തില്‍ നല്‍കി വരുന്നത്. മാത്രവുമല്ല സൈക്കോതെറാപ്പി സെക്ഷനുകളിലൂടെ ഓരോ രോഗികള്‍ക്കും പഴയ ജീവിതത്തിലേക്ക് വളരെ എളുപ്പത്തില്‍ കടന്നുവരാനും സാധിക്കുന്നു. ഡിപ്രഷന്‍ അനുഭവിക്കുന്നവരുടെ മുഖത്ത് ഒരു ചിരി നിറയ്ക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയൊരു സന്തോഷം മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്ന വ്യക്തി കൂടിയാണ് ഡോക്ടര്‍ പ്രിയ.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ