Entreprenuership

പ്രകാശ വിസ്മയമൊരുക്കി ‘റ്റാന്‍ജെല്‍സ്’

Spread the love

ഒരു മുറിയിലേക്ക് അല്ലെങ്കില്‍ ഒരു ഓഫീസിലേയ്‌ക്കോ ഹോട്ടലിലേയ്‌ക്കോ ആശുപത്രിയിലേയ്‌ക്കോ കയറിച്ചെല്ലുമ്പോള്‍ ആ സ്ഥലം അത്രത്തോളം മനോഹരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആ സ്ഥലത്തെ ലൈറ്റിങ്. മലയാളികള്‍ക്ക് ഇന്ന് അത്രമേല്‍ പ്രിയപ്പെട്ടതാണ് ലൈറ്റിങ്. അതില്‍ ഇന്ന് മുഖ്യപങ്ക് വഹിക്കുന്നത് എല്‍ഇഡി ലൈറ്റുകളാണ്.

2012-ല്‍ എല്‍ഇഡി ലൈറ്റുകള്‍ നമ്മുടെ വിപണിയില്‍ എത്തിയപ്പോള്‍ ഉള്ള അവസ്ഥയല്ല ഇപ്പോള്‍. വ്യത്യസ്ത രൂപത്തില്‍ ഇന്ന് അവ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇങ്ങനെ വ്യത്യസ്ത എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് കസ്റ്റമേഴ്‌സിന്റെ മനസ്സിലുള്ള ആശയത്തെ ഡിസൈന്‍ ചെയ്ത്, റൂമുകളെ മനോഹരമാക്കുന്നതില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജെറിന്റെ ‘റ്റാന്‍ജെല്‍സി’ന് സാധിച്ചു.

2016ല്‍ തിരുവനന്തപുരത്താണ് ഈ സംരംഭം ആരംഭിച്ചത്. ബാംഗ്ലൂരിലെ ഒരു കമ്പനിയില്‍ സെയില്‍സ് എന്‍ജിനീയറായി തുടങ്ങി, സെയില്‍സ് മാനേജര്‍ തസ്തികയില്‍ എത്തിയ ജെറിന്റെ ലൈറ്റിങ് ഫീല്‍ഡിലെ അഞ്ചുവര്‍ഷത്തെ അനുഭവസമ്പത്താണ് ഈ സംരംഭം തുടങ്ങാന്‍ അദ്ദേഹത്തിന് പ്രചോദനമായത്.
ഏതെങ്കിലും ഷേപ്പ് ഉള്ളതോ, ഒരു റൂമില്‍ എവിടെയെങ്കിലുമോ ലൈറ്റ് സെറ്റ് ചെയ്യുക എന്നതല്ല റ്റാന്‍ജെല്‍സിന്റെ രീതി.

കൃത്യമായ പ്ലാനിങ്ങോടുകൂടി കസ്റ്റമറുമായി ഒരു ധാരണയിലെത്തി, ആകര്‍ഷണീയതയ്ക്കു പുറമെ, ഓരോ ടേബിളിലും ഇരുന്ന് ജോലി ചെയ്യുന്ന എംപ്ലോയീസിനും അനുയോജ്യമായ രീതിയില്‍ ലൈറ്റിങ് ക്രമീകരിക്കുക എന്നതിനാണ് ‘റ്റാന്‍ജെല്‍സ്’ പരിഗണന നല്കുന്നത്.

അതുകൊണ്ടുതന്നെയാണ് വിദൂരങ്ങളില്‍ നിന്നു പോലും കോര്‍പ്പറേറ്റ് കമ്പനികള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ ഉടമസ്ഥര്‍, തങ്ങളുടെ കെട്ടിടത്തിലെ ലൈറ്റിങ് മനോഹരമാക്കാന്‍ തിരുവനന്തപുരത്തുള്ള റ്റാന്‍ജെല്‍സിനെ തേടിയെത്തുന്നത്. അവര്‍ നല്കുന്ന ‘ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍’ കസ്റ്റമേഴ്‌സിന് എന്നെന്നും മൂല്യമുള്ളതായിരിക്കും.

എല്‍ഇഡി ലൈറ്റുകള്‍ക്ക് പുറമേ ബാറ്ററികള്‍, ഇന്‍വെര്‍ട്ടറുകള്‍, യുപിഎസുകള്‍, പലവിധത്തിലുള്ള ലാമ്പുകള്‍ തുടങ്ങി വിവിധ പ്രൊഡക്റ്റുകള്‍ റ്റാന്‍ജെല്‍സിന് ഉണ്ട്. കൃത്യമായ മെയിന്റനന്‍സ്, ഗുണമേന്മയുള്ള സ്‌പെയര്‍പാര്‍ട്‌സുകള്‍, റിപ്പയറിങ് തുടങ്ങിയവ റ്റാന്‍ജെല്‍സിന്റെ പ്രത്യേകതകളാണ്.

ശരിയായ ലൈറ്റിങ് നടപ്പിലാക്കിയ ഒരു ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് എപ്പോഴും ഒരു ‘പോസിറ്റീവ് എനര്‍ജി’ ലഭിക്കും. കണ്ണിന് കുളിര്‍മ കിട്ടുക എന്നത് ആളുകളെ സംബന്ധിച്ചിടത്തോളം സന്തോഷം നല്‍കുന്ന ഒന്നാണ്. ഒരു ഓഫീസിലേയ്ക്ക് അല്ലെങ്കില്‍ ഒരു ഹോട്ടലിലേയ്ക്ക് കയറിച്ചെല്ലുമ്പോള്‍ ആ സന്തോഷം ആളുകള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ പിന്നെയും അവിടം സന്ദര്‍ശിക്കാന്‍ അത് വഴിയൊരുക്കും.

കെട്ടിടത്തിലെ ഓരോ ഫ്‌ളോറും ലൈറ്റിംഗ് കൊണ്ട് മനോഹരമാക്കി, തങ്ങളുടെ കസ്റ്റമേഴ്‌സിനെ സംതൃപ്തരാക്കാന്‍ ആഗ്രഹിക്കുന്നവര്‍ റ്റാന്‍ജെല്‍സിനെ തേടിയെത്തും. മിതമായ നിരക്കില്‍ ഏറ്റവും ക്വാളിറ്റിയുള്ള പ്രൊഡക്ടുകള്‍ കസ്റ്റമേഴ്‌സിന് ലഭ്യമാക്കുക എന്നതാണ് ഇവരുടെ റ്റാന്‍ജെല്‍സിന്റെ ലക്ഷ്യം.

Contact: 9946791791

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍
Entreprenuership

സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്

Spread the loveഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍! സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍