Entreprenuership Success Story

പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തിയും നവീകരിച്ച പാപ്പാട് കുളം റോഡും ഉദ്ഘാടനം ചെയ്തു

Spread the love

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തിയുടെയും നവീകരിച്ച പാപ്പാട് കുളം റോഡിന്റെയും ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് നിര്‍വ്വഹിച്ചു. എം.എല്‍.എ യുടെ 202021 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ ചെലവഴിച്ചാണ് പാപ്പാട് കുളത്തിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മിച്ചത്. 2021-22 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാപ്പാട് കുളം റോഡ് നവീകരിച്ചത്.

എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 66.4 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പാപ്പാട് മഹിളാ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണെന്ന് എം.എല്‍.എ പറഞ്ഞു. വിവിധ വകുപ്പുകളിലായി 1800 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് ഈ കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലേക്ക് എത്തിയതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

വാഴോട്ടുകോണം വാര്‍ഡ് കൌണ്‍സിലര്‍ റാണി വിക്രമന്‍, സംഘാടക സമിതി കണ്‍വീനര്‍ ഒ എ ഷാഹുല്‍ ഹമീദ്, സംഘാടക സമിതി അംഗം സുന്ദരേശന്‍ നായര്‍ സി, സി.പി.ഐ(എം) പ്രതിനിധി സെല്‍വരാജ് എ ആര്‍, സി.പി.ഐ പ്രതിനിധി ബിജു, ഐ.എന്‍.സി പ്രതിനിധി അജികുമാര്‍, ബി.ജെ.പി പ്രതിനിധി സന്തോഷ് കുമാര്‍ റെസി.അസോസിയേഷന്‍ ഭാരവാഹികളായ വി.എം അജയകുമാര്‍, എന്‍ പ്രേമരാജ്, ഉണ്ണികൃഷ്ണന്‍, സത്കല ഗ്രന്ഥശാല പ്രതിനിധി ബി രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍