Entreprenuership Success Story

ശലഭച്ചിറകേറി സ്വപ്‌നങ്ങള്‍…ഇത് സുലേഖയുടെ സ്വന്തം പ്യൂപ്പ … !

ആശയങ്ങളും ആഗ്രഹവും അദ്ധ്വാനവുമുണ്ടായിട്ടും കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുലേഖയ്ക്ക് സംരംഭകത്വത്തിന്റെ വാതില്‍ തുറക്കാന്‍ തന്റേതല്ലാത്ത തടസ്സങ്ങള്‍ ഏറെയായിരുന്നു. ഡിസൈനര്‍ വസ്ത്ര വ്യാപാര രംഗത്ത് തന്റേതായ ഒരിടം ഉറപ്പാക്കണമെന്ന ആഗ്രഹത്തെ എല്ലാം തടസ്സങ്ങള്‍ക്കുമപ്പുറം ചേര്‍ത്തുപിടിച്ച സുലേഖ ഇന്ന് താന്‍ ആഗ്രഹിച്ച പോലെ ഒരു സംരംഭകയാണ് ‘പ്യൂപ്പ: ദി അള്‍ട്ടിമേറ്റ് ഡിസൈന്‍ സ്‌റ്റോര്‍’ എന്ന തന്റെ സ്ഥാപനത്തിലൂടെ…! ഡിസൈനര്‍ വസ്ത്ര വ്യാപാരമാണ് തന്റെ മേഖല എന്ന് വളരെ മുന്‍പ് തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ക്യാബിന്‍ ക്രൂ പരിശീലനവും ബി.എഡ് പഠനവും അധ്യാപനവുമടക്കം […]

Entreprenuership Success Story

സ്‌നേഹം അളവില്ലാതെയര്‍ഹിക്കുന്ന സ്വപ്‌നക്കൂട് …

ഒരു മനുഷ്യന്‍ ഏറ്റവും മനോഹരമായി ജീവിക്കേണ്ടത് തന്റെ വര്‍ദ്ധക്യത്തിലാണ്… ഒരു ദിവസത്തിന്റെ സായാഹ്നം പോലെ മനോഹരമായി ആസ്വദിക്കേണ്ട സമയം… കാലമേല്‍പ്പിക്കുന്ന സകല മുറിവുകളും പേറി അവശതയിലാകുന്ന ശരീരത്തിനുള്ളില്‍ ലോകത്തെ അതിജീവിച്ച ഹൃദയവുമായാണ് ഓരോരുത്തരും തന്റെ വാര്‍ദ്ധക്യ കാലത്തിലേക്ക് എത്തുന്നത്. ആഹാരത്തോടും അര്‍ഭാടത്തോടും ആഗ്രഹം മങ്ങി സ്‌നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും അത്യാഗ്രഹം തോന്നുന്ന വര്‍ദ്ധക്യത്തില്‍ പക്ഷേ പലരും ഏകാന്തതയുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലകപ്പെട്ട് കഴിയുന്നത് നാം കാണാറുണ്ട് . ഒറ്റയ്ക്കായി പോകുന്ന അത്തരം മനുഷ്യര്‍ക്കായി തന്റെ മുഴുവന്‍ സ്‌നേഹവും സമയവും ആയുസ്സിന്റെ […]

Entreprenuership Success Story

വധുവിന്റെ തിളക്കത്തിന് ചേര്‍ത്തലയുടെ വിശ്വാസനാമം – Mehndi Bridal Makeup Studio

ആത്മവിശ്വാസവും കഠിനാധ്വാനവും ചേരുമ്പോള്‍ ഏതൊരു സ്വപ്‌നവും വിജയകഥയായി മാറും. അത്തരത്തില്‍ സൗന്ദര്യലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച വ്യക്തിയാണ് ആലപ്പുഴ സ്വദേശിനി ഹസീന. Mehndi Bridal Makeup Studio എന്ന ബ്രാന്‍ഡിലൂടെ ഇന്ന് നാല് സലൂണുകള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന സംരംഭകയാണ് അവര്‍. ചെറുപ്പം മുതല്‍ തന്നെ മെഹന്തി ഡിസൈനിങ്ങിനോടായിരുന്നു ഹസീനക്ക് ഇഷ്ടം. ആ താത്പര്യമാണ് പിന്നീടൊരു പ്രൊഫഷനായി മാറിയത്. ദുബൈയില്‍ നിന്നാണ് ഹസീന ആദ്യമായി മെഹന്തി ഡിസൈനിങ് രംഗത്തേക്ക് കടന്നത്. പിന്നീട് നാട്ടിലേക്ക് മടങ്ങിയെത്തി 2010 മുതല്‍ […]

Entreprenuership Success Story

വാക്കില്‍ ഉറച്ച്, സ്വപ്‌നങ്ങള്‍ക്ക് മാറ്റ് കൂട്ടി…

കഠിനാധ്വാനത്തിന്റെ ആര്‍ക്കിടെക്ചര്‍ തീര്‍ക്കുന്ന ബിജിലേഷിന്റെ മൊണാര്‍ക്ക് ഓരോ വലിയ വിജയത്തിന് പിന്നിലും പ്രതിസന്ധികളെ മറികടന്ന ഒരു ദൃഢനിശ്ചയത്തിന്റെ കഥയുണ്ടാകും. സാമ്പത്തിക വെല്ലുവിളികളും, ഒറ്റയാള്‍ പോരാട്ടത്തിന്റെ കഠിനതയുമെല്ലാം ഏറ്റെടുത്ത്, തന്റെ ഇഷ്ട മേഖലയില്‍ തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ ബിജിലേഷ്. ചെറുപ്പം മുതലേ വരയോടുണ്ടായിരുന്ന അഭിനിവേശമാണ് ബിജിലേഷിനെ വാസ്തുവിദ്യാ രംഗത്തേക്ക് എത്തിച്ചത്. സ്വന്തമായി കാര്യങ്ങള്‍ പഠിക്കുന്നതോടൊപ്പം, ഡിസൈനറും സൂപ്പര്‍വൈസറുമായി ഫ്രീലാന്‍സായും ബിജിലേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവൃത്തി പരിചയത്തോടൊപ്പം നിര്‍മാണ മേഖലയിലെ കുടുംബപശ്ചാത്തലവും മുതല്‍ക്കൂട്ടാക്കിയാണ് 2016ല്‍ അദ്ദേഹം മൊണാര്‍ക്ക് ആര്‍ക്കിടെക്ചര്‍ […]

Entreprenuership Success Story

പാഷനില്‍ കെട്ടിപ്പടുത്ത അഭിരാമിന്റെ സാമ്രാജ്യം; വിശ്വാസ്യതയില്‍ ഉയര്‍ന്ന ഡിമേക്കേഴ്‌സ് 13ാം വര്‍ഷത്തിലേക്ക് !!

സ്വപ്‌നങ്ങളെ പിന്തുടരാന്‍ ആര്‍ജവം കാണിക്കുമ്പോഴാണ് ഓരോ സംരംഭക യാത്രയും പ്രചോദനമായി മാറുന്നത്. സ്ഥിര വരുമാന മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നിട്ടും അവയുപേക്ഷിച്ച് തന്റെ ഉള്ളിലെ അഭിനിവേശത്തെ വിശ്വസിച്ച് ഇറങ്ങിത്തിരിച്ച ഒരു സംരംഭകനുണ്ട് കണ്ണൂര്‍ പയ്യന്നൂരില്‍… അഭിരാം ജനാര്‍ദ്ദനന്‍ ! സിവില്‍ എഞ്ചിനീയറിംഗിന് പ്രവേശനം ലഭിച്ചിട്ടും, ഇന്റീരിയര്‍ ആര്‍ക്കിടെക്ചറില്‍ ബി.എസ്.സി.യും തുടര്‍ന്ന് എം.ബി.എ.യും പൂര്‍ത്തിയാക്കാന്‍ അഭിരാം തീരുമാനിച്ചതും ഇതേ അഭിനിവേശത്തിന്റെ ബലത്തില്‍ തന്നെയായിരുന്നു. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി ഇന്ന് നിര്‍മാണ രംഗത്ത് തന്റേതായൊരു വ്യക്തിമുദ്ര കെട്ടിപ്പടുത്തിരിക്കുകയാണ് അദ്ദേഹം. കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരായ […]

Entreprenuership Success Story

GroFarm Natural Foods ; ശുദ്ധിയും സുരക്ഷയും ഉറപ്പാക്കി മലയാളിയുടെ പ്രിയ ബ്രാന്‍ഡ്

ഇന്ന് ഭക്ഷണത്തിന്റെ രുചിക്കൊപ്പം തന്നെ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് അതിന്റെ ശുദ്ധിയും സുരക്ഷയും തന്നെയാണ്. മായം നിറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍, മായം ചേരാത്ത ഭക്ഷ്യോത്പന്നങ്ങളുമായി GroFarm Natural Foods മലയാളികളുടെ അടുക്കളയിലെ പ്രിയ ബ്രാന്‍ഡായി മാറുന്നു. എറണാകുളം പുത്തന്‍കുരിശില്‍ നിന്നുയര്‍ന്ന ഈ ബ്രാന്‍ഡ് ഇന്ന് കേരളത്തിനകത്തും വിദേശത്തുമായി നൂറുകണക്കിന് കുടുംബങ്ങളുടെ വിശ്വസ്ത ഭക്ഷ്യപങ്കാളിയായി മാറിക്കഴിഞ്ഞു. എറണാകുളം സ്വദേശി നെവിന്‍ ജോസഫ് കാക്കനാട്ട് എന്ന യുവസംരംഭകന്റെ സ്വപ്‌നമാണ് 2018 മുതല്‍ പുത്തന്‍കുരിശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന GroFarm. ജ്യൂസ് […]

Success Story

ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ കേരളത്തിന്റെ മേല്‍വിലാസം; Prakriti Architects

കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ഉയര്‍ന്ന്, ആര്‍കിടെക്ചര്‍ ലോകത്ത് സ്വന്തം അടയാളം പതിപ്പിച്ച ഒരാളുടെ കഥയാണ് Prakriti Architects എന്ന ബ്രാന്‍ഡിന് പിന്നിലെ ശക്തി അബ്ദുല്‍ നസീറിന്റേത്. 25 വര്‍ഷത്തിലധികം കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തും, 16 വര്‍ഷത്തെ സംരംഭക യാത്രയും ചേര്‍ന്ന് ഇന്ന് Prakriti Architects എന്നത് ഒരു സ്ഥാപനം മാത്രമല്ല, മറിച്ച് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും ഭാവിദര്‍ശനത്തിന്റെയും പേരായി മാറിയിരിക്കുന്നു. തന്റെ പാഷനെ ജീവിതവഴിയാക്കി മാറ്റിയ നസീര്‍, കാലത്തിന്റെ മാറ്റങ്ങള്‍ സൂക്ഷ്മമായി വായിച്ചാണ് ഓരോ ഡിസൈനും രൂപപ്പെടുത്തുന്നത്. […]

Success Story

പാഷനില്‍ പിറന്ന പെണ്‍കരുത്ത്; ഡോ. ആസിയയുടെ വിജയകഥ

ജീവിതത്തില്‍ പലര്‍ക്കും സ്വപ്‌നങ്ങളുണ്ട്. ചിലര്‍ അത് ഹൃദയത്തില്‍ ഒതുക്കി വയ്ക്കും, ചിലര്‍ സമയത്തിന്റെ ഒഴുക്കില്‍ അത് മറക്കും. എന്നാല്‍ സ്വപ്‌നങ്ങളെ പ്രൊഫഷനോടൊപ്പം കൈപിടിച്ചു കൊണ്ടുപോകാന്‍ ധൈര്യം കാണിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരമൊരു പ്രചോദനകഥയാണ് തിരുവനന്തപുരം സ്വദേശിനി ഡോ. ആസിയയുടെത്. ഒരു ഡെന്റിസ്റ്റായി മെഡിക്കല്‍ മേഖലയില്‍ വിജയകരമായി മുന്നേറുമ്പോഴും, അഡ്മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ്, ഫാഷന്‍ ഡിസൈന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ഒരേസമയം തന്റെ സാന്നിധ്യമുറപ്പിക്കുന്ന വ്യക്തിത്വമാണ് അവരെ വേറിട്ടതാക്കുന്നത്. ഡോക്ടറെന്ന നിലയില്‍ പ്രൊഫഷണല്‍ മികവ് തെളിയിച്ച ശേഷം, എം.ബി.എ പഠനം […]

Success Story

സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കുന്ന ‘വിബ്ജിയോര്‍’; മലപ്പുറത്തു നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഒരു വിജയയാത്ര

സ്വന്തം നാടിന്റെ പരിമിതികളില്‍ ഒതുങ്ങാതെ, ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സ്വപ്‌നം കാണാന്‍ മലയാളിയെ പഠിപ്പിക്കുകയാണ് ശ്രീഷ്മ, ഷഫീന റഷീദ് എന്ന യുവസംരംഭകര്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വിബ്ജിയോര്‍’ (VIBGYOR) എന്ന സ്ഥാപനം ഇന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും ഉേദ്യാഗാര്‍ത്ഥികളുടെയും കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയാണ്. യാത്രകളോടുള്ള തങ്ങളുടെ അടങ്ങാത്ത അഭിനിവേശത്തെ ഒരു വിജയകരമായ ബിസിനസ് സംരംഭമാക്കി മാറ്റിയ ഈ യുവസംരംഭകരുടെ കഥ ഏവര്‍ക്കും പ്രചോദനമാണ്. വിദേശപഠനം: ഇനി എല്ലാവര്‍ക്കും സ്വന്തം ‘വിദേശപഠനം എന്നത് ഒരു സ്വപ്‌നമല്ല, […]

Success Story

ക്യാമറ കയ്യിലെടുത്തപ്പോള്‍ മാറിയ ജീവിതം

Retina Wedding Movies ന്റെ വിജയയാത്ര ഒരു സ്വപ്‌നം എവിടെയെങ്കിലും വഴി മാറിയാല്‍ അത് പരാജയമല്ല, ചിലപ്പോള്‍ അത് യഥാര്‍ത്ഥ വിജയത്തിന്റെ തുടക്കമായി മാറിയേക്കാം. ആലപ്പുഴ മാവേലിക്കര സ്വദേശി അഭിലാഷിന്റെ ജീവിതവും അങ്ങനെ തന്നെയാണ്. ഇന്ന് കേരളമറിയുന്ന ഒരു മികച്ച ഫോട്ടോഗ്രാഫറാണ് അഭിലാഷ്. പത്ത് വര്‍ഷമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായ അഭിലാഷ്, കഴിഞ്ഞ അഞ്ച് വര്‍ഷമായി മാവേലിക്കരയിലെ കുറത്തിക്കാട് Retina Wedding Movies എന്ന തന്റെ സ്വന്തം സ്റ്റുഡിയോയും വിജയകരമായി നടത്തിവരുന്നു. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്നതിനിടെയാണ് […]