വീട്ടമ്മയില്‍ നിന്നും നാട്യ മണ്ഡപത്തിലേക്ക്….
നൃത്തത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശം ഒരു കുടുംബിനിയായിട്ടും കൈവിടാതെ സൂക്ഷിച്ച വനിതയാണ് ആതിര ആനന്ദ്. ആതിരയുടെ ജീവിതത്തിലൂടെ……… കോട്ടയം ജില്ലയിലെ മനോഹരമായ കാവാലം എന്ന സ്ഥലത്തായിരുന്നു ആതിരയുടെ ജനനം. ബിസിനസുകാരനായ ശങ്കരന്‍ കുട്ടിയുടെയും ഉഷയുടെയും രണ്ടു മക്കളില്‍ ഏക പെണ്‍തരി. ബാല്യത്തില്‍തന്നെ നൃത്തത്തോട് അതീവ താല്‍പര്യം ഉണ്ടായിരുന്നതിനാല്‍ നാലു വയസ്സില്‍ തന്നെ ആതിരയെ നൃത്തത്തില്‍ ഹരിശ്രീ കുറിപ്പിച്ചു. കലാമണ്ഡലം പ്രദീപ് ആയിരുന്നു നൃത്താചാര്യന്‍. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ നൃത്തത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. പിന്നീട് ഭരതനാട്യം കൂടുതല്‍ അവഗാഹത്തില്‍ അഭ്യസിക്കാന്‍ […]













