Tourism

പറക്കാം സ്വപ്‌ന നഗരങ്ങളിലേക്ക്‌

Spread the love

മനസ്സിനു നവോന്മേഷവും ശരീരത്തിനു ഊര്‍ജവും പ്രദാനം ചെയ്യുന്നവയാണ് യാത്രകള്‍. അതുകൊണ്ട് തന്നെ സ്വദേശത്തായാലും വിദേശത്തായാലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത മലയാളികള്‍ വിരളമാണ്. നമ്മുടെ സാമ്പത്തിക സ്ഥിതിയ്ക്ക് അനുയോജ്യമായ പാക്കേജ് ലഭിച്ചാല്‍, പ്രത്യേകിച്ചും അത് നാം സ്വപ്‌നം കാണുന്ന രാജ്യങ്ങളോ നഗരങ്ങളോ ആയാല്‍ ആ അവസരം കൈവിട്ടു കളയുവാന്‍ നാം തയ്യാറാകില്ല. സ്വപ്ന നഗരങ്ങളിലേക്ക് നമ്മളെ അടുപ്പിക്കുന്ന, ടൂറിസം രംഗത്ത് നാഷണല്‍ – ഇന്റര്‍നാഷണല്‍ തലത്തില്‍ മികച്ച പാക്കേജുകള്‍ നല്‍കുന്ന സ്ഥാപനമാണ് എസ്.എം ടൂര്‍സ് ആന്റ് ട്രാവല്‍സ്.

പ്രകൃതി രമണീയമായ ആലപ്പുഴയുടെ മണ്ണില്‍ ജനിച്ചു വളര്‍ന്ന രണ്ടു സഹോദരന്മാര്‍, തങ്ങളുടെ യാത്രയോടുള്ള കൗതുകത്തെ വികസിപ്പിച്ചെടുത്തപ്പോള്‍ യാഥാര്‍ത്ഥ്യമായത് വമ്പന്‍ സാധ്യതകളുള്ള നല്ലൊരു ബിസിനസ് തന്നെയായിരുന്നു. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപ് കുമാര്‍ സുബ്ബ്രമണ്യ അയ്യര്‍, പ്രദീപ്കുമാര്‍ സുബ്ബ്രമണ്യ അയ്യര്‍ എന്നീ സഹോദരങ്ങളുടെ സംയുക്ത സംരംഭമായി എസ്.എം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന കമ്പനി പിറവിയെടുത്തത്. സ്വദേശത്തും വിദേശത്തുമായി നിരവധി ടൂര്‍ പാക്കേജുകള്‍ മിതമായ നിരക്കില്‍ അവതരിപ്പിച്ചു, യാത്രകളെ സ്‌നേഹിക്കുന്നവരുടെ ‘പ്രിയ മിത്ര’മാകാന്‍ എസ്.എം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനു ഇതിനോടകം കഴിഞ്ഞു.

വന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതുകൊണ്ട് തന്നെ ബിസിനസിനെ കേരളത്തിലും ഇന്ത്യയിലും മാത്രം ഒതുക്കാതെ ഇന്റര്‍നാഷണല്‍ തലത്തിലേക്ക് വിശാലപ്പെടുത്തിയിരിക്കുകയാണ് ഈ സഹോദരന്മാര്‍. ആലപ്പുഴയ്ക്ക് പുറമെ മലേഷ്യ, തായ്‌ലന്റ്, ദുബായ് എന്നിവിടങ്ങളില്‍ ടൂര്‍ ഓപ്പറേറ്റിംഗിനായി സ്വന്തമായി ഓഫീസുകള്‍ സ്ഥാപിക്കുകയും അവിടെ മലയാളികളായ സ്റ്റാഫുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. വിദേശയാത്ര എന്ന നമ്മുടെ സ്വപ്‌നത്തിന് മിതമായ നിരക്കില്‍ ഏറ്റവും നല്ല പാക്കേജുകളാണ് എസ്. എം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നല്‍കുന്നത്്. അങ്ങനെ ടൂര്‍ ഓപ്പറേറ്റിംഗ് രംഗത്ത് ഒന്നുകൂടി ശ്രദ്ധേയമാവുകയാണ് ഇവര്‍.
വിദേശ പാക്കേജുകളില്‍ മലേഷ്യ, തായ്‌ലന്റ്, ദുബായ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മനുഷ്യന്റെ കാഴ്ച എന്ന പ്രതിഭാസത്തിന് അമൂല്യമായ അനുഭൂതി സമ്മാനിക്കാന്‍ പ്രാപ്തിയുള്ള നിരവധി കൗതുകങ്ങള്‍ നിറഞ്ഞ ഈ രാജ്യങ്ങളുടെ മനോഹാരിത ഇപ്പോള്‍ ഏതൊരു വ്യക്തിക്കും മിതമായ നിരക്കില്‍ നിലവാരമുള്ള സേവനത്തോടെ ആസ്വദിക്കാന്‍ സാധിക്കുന്നു.

ഓരോ പാക്കേജിലും മിതമായ ചാര്‍ജും പരമാവധി സൗകര്യങ്ങളുമാണ് ഇവര്‍ വാഗ്ദാനം നല്‍കുന്നത്. ഓരോ ടൂര്‍ പാക്കേജുകളിലും മലയാളി ടൂര്‍ ഓപ്പറേറ്റര്‍, ഇംഗ്ലീഷ് സ്പീക്കിംഗ് ഗൈഡ് തുടങ്ങിയവരെയും ടീമില്‍ കരുതാറുണ്ട്. ഇതിനു പുറമെ താമസ സൗകര്യങ്ങളും ഭക്ഷണവുമെല്ലാം മികച്ച രീതിയിലുമാണ്. ഏറ്റവും ചിലവ് കുറഞ്ഞ പാക്കേജാണ് മലേഷ്യന്‍ ട്രിപ്പ്.

മലേഷ്യന്‍ പാക്കേജ്
80 ശതമാനത്തിലധികം സൈറ്റ് വ്യൂ ഉള്‍ക്കൊള്ളിച്ച ഈ പാക്കേജിനെ എയര്‍പോര്‍ട്ട് പിക്ക് അപ്പ് മുതല്‍ വിസ, അപ്പ് ആന്‍ഡ് ഡൗണ്‍ എയര്‍ ടിക്കറ്റ്, ത്രീ സ്റ്റാര്‍ താമസ സൗകര്യം തുടങ്ങിയ എല്ലാവിധ യാത്ര സൗകര്യങ്ങളും നല്കി കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഇന്‍ഡ്യന്‍ സ്റ്റൈല്‍ തനിമയോടെ തയാറാക്കിയിട്ടുള്ള ലഞ്ച്, ഡിന്നര്‍ ബൊഫെ, അമേരിക്കന്‍ രീതിയിലുള്ള പ്രഭാതഭക്ഷണം…
ഇതിനു പുറമെ ജന്റിംഗ് ഹൈലാന്റിലെ കോഫി ടെറസ് എന്ന സ്ഥലത്ത് ഉച്ചഭക്ഷണവും ഒരു കോംപ്ലിമെന്ററി ഓഫറായി നല്‍കുന്നുണ്ട്. അഞ്ചോളം രാജ്യങ്ങളിലെ എണ്‍പതോളം ഭക്ഷണവിഭവങ്ങളടങ്ങുന്നതാണ് ഈ ലഞ്ച്. മൂന്ന് രാത്രികളും നാല് പകലും ഉള്‍പ്പെടുന്ന ഈ ടൂര്‍ പാക്കേജ് ഓരോ വ്യക്തിക്കും മറക്കാനാകാത്ത അനുഭവമാണ് സമ്മാനിക്കുന്നത്.

വിയറ്റ്‌നാം പാക്കേജ്
നാല് രാത്രിയും അഞ്ച് പകലും അടങ്ങുന്ന യാത്ര. സാധാരണ ഏജന്‍സികള്‍ ഈ പാക്കേജില്‍ നല്‍കുന്നത് കംബോഡിയ, ഹനോയ് തുടങ്ങിയ നഗരങ്ങളെയാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഹോചിമിന്‍ സിറ്റിയാണ് ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഹോചിമിന്‍ സിറ്റിയില്‍ തന്നെ താമസ സൗകര്യം, സിറ്റി ടൂര്‍, ഡിന്നര്‍ എന്നിവയ്‌ക്കൊപ്പം വിയറ്റ്‌നാം, അമേരിക്ക, വാര്‍ മെമ്മോറിയല്‍ എന്ന സ്മാരകത്തെയും ചുറ്റിക്കാണാനുള്ള സൗകര്യവുമുണ്ട്. പീരങ്കിയുടെയും തോക്കുകളുടെയും അവശിഷ്ടങ്ങളും ജവാന്മാരുടെ പ്രതിമകളും ഉള്‍പ്പെടുന്ന ഒരു വനമാണ് വാര്‍ മെമ്മോറിയല്‍ എന്ന സ്മാരകം.
മികച്ച ഡിന്നറും പാട്ടും ഡാന്‍സുമൊക്കെ നിറഞ്ഞ മനോഹരമായൊരു സായാഹ്നവും ടൂറിസ്റ്റുകള്‍ക്ക് ലഭിക്കുന്നു. അടുത്ത ദിവസം കായല്‍ കടന്ന് ബോട്ടിലൂടെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്കുള്ള യാത്രയാണ്. സിറ്റിയില്‍ നിന്ന് മാറി വ്യത്യസ്തമായൊരു ജീവിത ശൈലിയും ഭക്ഷണരീതിയും ആചരിക്കുന്ന മനുഷ്യരൂടെ ജീവിത കാഴ്ചകള്‍ കണ്ടു മനസിലാക്കാം. ഷോപ്പിംഗ് മാള്‍, മ്യൂസിയം സന്ദര്‍ശനം ഇങ്ങനെ പോകുന്നു ഈ പാക്കേജിലെ മറ്റ് ഘടകങ്ങള്‍.

തായ്‌ലന്റ് പാക്കേജ്
തായ്‌ലന്‍ഡിലെ ഏറ്റവും മനോഹരമായ ഒരു പ്രദേശമാണ് ഫുക്കറ്റ്. കടലിന്റെ അകത്തുള്ള പില്ലര്‍ റോക്ക്‌സ്, ജെയിംസ് ബോണ്ട് പോലുള്ള ചെറുദ്വീപുകള്‍ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. മൂന്നു രാത്രിയും നാല് ദിനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ടൂര്‍ പാക്കേജില്‍ കൂടുതല്‍ ജെയിംസ് ബോണ്ട്, ക്രാബി പോലുള്ള അഞ്ചോളം ദ്വീപുകള്‍ ഉള്‍പ്പെടുന്ന ജെയിംസ് ബോണ്ട് ടൂര്‍ പാക്കേജാണ് ആളുകള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്.
കൂടാതെ ഈയൊരു പാക്കേജില്‍ വ്യത്യസ്തമായ നിരക്കുകളും സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് ഓപ്ഷന്‍ ചെയ്യാം. ഫുക്കറ്റ്- ബാങ്കോക്ക്, ഫുക്കറ്റ് -പട്ടായ, ബാങ്കോക്ക്- പട്ടായ എന്നിങ്ങനെ. ബീച്ച് ആക്ടിവിറ്റീസ് കൂടുതല്‍ പട്ടായയിലാണ്. കൂടാതെ രീൃമഹ ശഹെമിറ, സെഞ്ചുറി ഓഫ് ട്രൂത്ത്, അണ്ടര്‍ വാട്ടര്‍ വേള്‍ഡ് തുടങ്ങി നയനമനോഹരമായ നിരവധി കാഴ്ചകളാണ് ഇവിടെ ലഭ്യമാകുന്നത്. ഇതിനു പുറമേ ദുബായ് പാക്കേജുകളും ഇവര്‍ നല്‍കുന്നുണ്ട്. ഇന്റര്‍നാഷണല്‍ പാക്കേജുകള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. നാലോളം രാജ്യങ്ങളിലെ മനോഹരമായ കാഴ്ചകള്‍ കാണികള്‍ക്ക് ലഭ്യമാകുന്ന തരത്തിലുള്ള ടൂര്‍ സംവിധാനങ്ങള്‍, മികച്ച സേവനം ഇതൊക്കെ തന്നെയാണ് മാര്‍ക്കറ്റില്‍ മറ്റ് ഏജന്‍സികളില്‍ നിന്നും എസ്. എം. ടൂര്‍സ് & ട്രാവല്‍സിനെ വ്യത്യസ്തമാക്കുന്നത്.

വിയറ്റ്‌നാമിലെ ഓരോ കാര്യങ്ങളും ദിലീപോ സഹോദരനോ നേരിട്ട് പോയി കണ്ട് മനസ്സിലാക്കുകയും ദിവസങ്ങളോളം അവിടെ താമസിക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടാണ് അവര്‍ ടൂറിസ്റ്റുകള്‍ക്കായി നല്ല പാക്കേജുകള്‍ അവതരിപ്പിക്കുന്നത്.
വാമൊഴി പ്രചരണമാണ് ഇവരുടെ ഏറ്റവും നല്ല മാര്‍ക്കറ്റിങ്. ഇവരുടെ ടൂര്‍ പ്രോഗ്രാമില്‍ സംതൃപ്തരാകുന്ന വ്യക്തികളും ഗ്രൂപ്പുകളും അവരുടെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും റഫറന്‍സ് നല്‍കാറുണ്ട്. അതുവഴി, എസ്. എം. ടൂര്‍സിനെ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.

വിദേശ പാക്കേജുകള്‍ക്കു പുറമേ ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലേക്കും ഇവര്‍ ട്രിപ്പുകള്‍ ചെയ്യുന്നുണ്ട്. ഗോവ, മണാലി, കുളു എന്നിവ അതില്‍ ചിലത് മാത്രം. കേരളത്തിലും നിരവധി ടൂര്‍ പാക്കേജുകള്‍ ചെയ്യുന്നുണ്ട്. കൂടാതെ ഫ്‌ളൈറ്റ് യാത്ര ചെയ്യാത്ത ആള്‍ക്കാര്‍ക്കായി ഒരു ദിവസത്തെ ബാംഗ്ലൂര്‍ ട്രിപ്പ് സൗകര്യം ഇവര്‍ ഒരുക്കുന്നുണ്ട്. എസ് എം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നാല്‍ ടൂര്‍ പാക്കേജുകളുടെ സങ്കലനം തന്നെയാണ്. ഓരോന്നിലും വ്യത്യസ്തതയും തനിമയും സംരക്ഷിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്.

എസ് എം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ സാരഥികളായ ദിലീപും പ്രദീപും നല്ല യാത്രികരാണ്. ഓരോ പ്രദേശങ്ങളുടെയും പ്രത്യേകതകള്‍ തങ്ങളുടെ മനസില്‍ ഒപ്പിയെടുക്കുകയും അതിനെ തങ്ങളുടെ ബിസിനസിലേക്ക് ആവിഷ്‌കരിക്കുകയും ചെയ്യുന്നത് ഇവരുടെ ആസൂത്രണ മികവ് തന്നെയാണ്. സ്വപ്‌ന നഗരങ്ങളെ കാഴ്ചയിലൂടെ കൈയടക്കാനുള്ള സുവര്‍ണാവസരം ഇടത്തരക്കാര്‍ക്കും സാധ്യമാക്കുന്നു എന്നത് എസ് എം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ കൂടുതല്‍ ജനകീയമാക്കുന്നു. തങ്ങളുടെ ബിസിനസിനെ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിച്ച് കൂടുതല്‍ ശക്തിയോടെ മുന്നോട്ടു പോകാനുള്ള ലക്ഷ്യത്തിലാണ് ഈ സഹോദരന്മാര്‍. ആത്മാര്‍ത്ഥതയുള്ള സ്റ്റാഫുകളും ഈ സഹോദരന്മാരുടെ ആസൂത്രണ വൈഭവവും കൂടിച്ചേരുമ്പോള്‍ എസ് എം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇനിയും ഉയര്‍ച്ചയുടെ പടവുകള്‍ കീഴടക്കുമെന്നത് തീര്‍ച്ചയാണ്….

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Tourism

ഹോസ്പിറ്റാലിറ്റി രംഗത്തെ തിളക്കം

Spread the loveപാരമ്പര്യത്തനിമയുടെ തലയെടുപ്പുമായി തിരുവനന്തപുരം പിം.എം.ജി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ പ്രശാന്തിന് ഹോസ്പിറ്റാലിറ്റി മേഖലയില്‍ തിളക്കമാര്‍ന്ന സ്ഥാനമാണുള്ളത്. കാലത്തിനു അനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാനേജ്‌മെന്റ്.
Tourism

ട്രാവല്‍ വിത്ത് ആലോക്

Spread the loveഹരിതാഭയും പ്രകൃതിഭംഗിയും പൈതൃകവും ചരിത്രവുമെല്ലാം ഒത്തിണങ്ങിയ മനോഹരമായ നമ്മുടെ കേരളം. പ്രകൃതിയുടെ വരദാനമെന്ന പോലെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം ചാര്‍ത്തി കിട്ടിയ