News Desk

ജോണ്‍സ് ജിം ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിമ്മുകളുടെ ശ്രേണിയില്‍ തിരുവനന്തപുരത്ത് നന്ദന്‍കോട് ആരംഭിച്ച ജോണ്‍സ് ജിം നടന്‍ ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത അന്താരാഷ്ട്ര മെഷീനുകള്‍ സജ്ജീകരിച്ചിട്ടുള്ള ജോണ്‍സ് ജിം12000 സ്‌ക്വയര്‍ ഫീറ്റിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 4000 സ്‌ക്വയര്‍ ഫീറ്റ് ക്രോസ്ഫിറ്റ് ഉപയോഗങ്ങള്‍ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫിറ്റ്‌നസിന്റെ പുതിയ രീതികളെ പരിചയപ്പെടുത്താന്‍ പ്രാഗല്‍ഭ്യമേറിയ ഇന്‍സ്ട്രക്ടര്‍മാര്‍ ജോണ്‍സ് ജിമ്മിന്റെ ഭാഗമാണ്. ജീവിതശൈലി ആരോഗ്യപ്രശ്‌നങ്ങള്‍ സമ്മാനിക്കുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യമുള്ള ജീവിതം ആഗ്രഹിക്കുന്ന ഏതൊരാളും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിംനേഷ്യങ്ങളെ ആശ്രയിക്കുന്നു. […]

Special Story

വിജയത്തിന്റെ പരിശീലക

സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍പോലും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വനിതകളെ നമുക്കറിയാം. വിദ്യാഭ്യാസ മേഖലയിലും കലാസാംസ്‌കാരിക രംഗങ്ങളിലുമെല്ലാം ശോഭിച്ചു നില്ക്കുന്ന ഒട്ടേറെ സ്ത്രീ രത്‌നങ്ങള്‍! എന്നാല്‍, കഴിവും അര്‍ഹതയുമൊക്കെയുള്ള തങ്ങളുടെ കരിയറില്‍ പ്രാഗല്‍ഭ്യം തെളിയിച്ച നിരവധി യുവതികള്‍, വിവാഹശേഷം പലപ്പോഴും ഔദ്യോഗിക രംഗത്ത് നിന്നും വിട്ടു മാറി ഒരു കുടുംബിനിയുടെ പരിവേഷത്തില്‍ ഒതുങ്ങുന്നു. പലപ്പോഴും ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നതാണ് ഇത്തരമൊരു പിന്‍മാറ്റത്തിന് കാരണമാകുന്നത്. […]

News Desk

നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായി കെ.എല്‍.എം ആക്‌സിവയുടെ കാരുണ്യ സ്പര്‍ശം പദ്ധതി

കെ.എല്‍.എം ആക്‌സിവ നടപ്പിലാക്കുന്ന കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കെ.എല്‍.എം ആക്‌സിവ ബ്രാന്‍ഡ് അംബാസിഡര്‍ മംമത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. കെ.എല്‍.എം ആക്‌സിവ ചെയര്‍മാന്‍ ഡോക്ടര്‍ ജെ. അലക്‌സാണ്ടര്‍ IAS അധ്യക്ഷനായിരിക്കും. പദ്ധതിയുടെ ഭാഗമായി നിര്‍ധനരും നിരാലംബരുമായ രോഗികളെ സഹായിക്കുവാന്‍ വേണ്ടി എല്ലാ ശാഖകളുടേയും നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അതോടൊപ്പം മരുന്നും ചികിത്സയും സൗജന്യമായി നല്കും. 1000 വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസും, 1000 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും സൗജന്യമായി […]

Special Story

റഹീം എന്ന വിദ്യാര്‍ത്ഥി സംരംഭകന്‍

സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നം കാണാത്തവര്‍ വിരളമായിരിക്കും. പക്ഷേ, നഷ്ടസാധ്യതകളെ കുറിച്ചോര്‍ക്കുമ്പോള്‍ അതില്‍ നിന്നും പിന്മാറുകയാണ് പതിവ്. എന്നാല്‍ മലപ്പുറം ജില്ലയിലെ മമ്പാട് എന്ന ഗ്രാമത്തിലെ റഷീദിന്റെയും സാബിറയുടെയും മകനായ റഹീം എന്ന കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ എംബിഎ അഗ്രിബിസിനസ് വിദ്യാര്‍ത്ഥി, പഠിക്കുമ്പോള്‍ തന്നെ ഒരു സംരംഭം ആരംഭിച്ചു മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാവുകയാണ്. എം.ഇ. എസ്. മമ്പാട് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് റഹീം സംരംഭ ക്ലബ്ബില്‍ അംഗമായിരുന്നു. അതിന്റ ഭാഗമായി കേരള യുവജന ക്ഷേമ […]

News Desk

ഫേവറിറ്റ് ഹോംസിന്റെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെയും വില്ലകളുടെയും താക്കോല്‍ദാനം നിര്‍വഹിച്ചു

കേരളത്തിലെ പ്രമുഖ ബില്‍ഡറായ ഫേവറിറ്റ് ഹോംസ്, തിരുവനന്തപുരം നാലാഞ്ചിറയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ‘ദി പാര്‍ക്ക്’ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെയും പോത്തന്‍കോട് പൂര്‍ത്തിയാക്കിയ ‘ദി പെറ്റല്‍സ്’ ലക്ഷ്വറി വില്ലകളുടെയും താക്കോല്‍ദാനം നിര്‍വഹിച്ചു. സുപ്രധാന ലൊക്കേഷനില്‍ നഗരത്തിന്റെ സൗകര്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് ദി പാര്‍ക്ക് ഒരുക്കിയിരുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് നിര്‍മിച്ച ദി പാര്‍ക്ക് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളില്‍ സ്വിമ്മിംഗ് പൂള്‍, ആധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ച എസി മള്‍ട്ടി ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, സ്പാ, റൂഫ്‌ടോപ്പ് പാര്‍ട്ടി ഏരിയ […]

Success Story

സാങ്കേതിക രംഗത്തെ അതികായന്മാര്‍

ഇന്നത്തെ നമ്മുടെ ജീവിതരീതികളേയും പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന ഒരു ഘടകമാണ് ടെക്‌നോളജിയെന്ന് നമുക്ക് നിസ്സംശയം പറയാം. മൊബൈലും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ലാപ്‌ടോപ്പുമെല്ലാം നമ്മുടെ സുഹൃത്തുക്കളായി കഴിഞ്ഞു. ഞൊടിയിടയില്‍ ലോകം നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തുന്നു. ഐടി കമ്പനികള്‍ നന്നേ കുറവായിരുന്നൊരു ചുറ്റുപാടിനെ മാറ്റിമറിച്ചുകൊണ്ട് നമ്മള്‍ ഇന്ന് ഐ ടിയുടെ ലോകത്താണ് ജീവിക്കുന്നത്. വിദ്യാഭ്യാസം, ബാങ്ക്, ഇന്‍ഷുറന്‍സ്, ആരോഗ്യം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനം നമുക്ക് കാണാം. ദിനംപ്രതി ടെക്‌നോളജി അനുബന്ധ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ പൊട്ടിമുളച്ചു കൊണ്ടിരിക്കുകയാണ്. […]

Success Story

‘കൂട്ടുകെട്ടി’ന്റെ വിജയം

സ്മാര്‍ട്ട് ഫോണുകളും ടാബുകളും നമ്മുടെ നിത്യ ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഘടകമായി മാറിയിരിക്കുന്ന കാലഘട്ടമാണിത്. വാര്‍ത്തകള്‍, പുസ്തകങ്ങള്‍, പത്രങ്ങള്‍, ബാങ്കിംഗ്, ഓഫീസ് കാര്യങ്ങള്‍ ഇവയെല്ലാം വളരെ വേഗത്തില്‍ ഒരു വിരല്‍ത്തുമ്പിലൂടെ നമുക്ക് സാധ്യമായൊരു കാലഘട്ടമാണിത്. സ്മാര്‍ട്ട് ഫോണ്‍ ലാപ്‌ടോപ്പ്, ടാബ്ലെറ്റ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാധ്യത വര്‍ധിച്ചതോടു കൂടി അവയുമായി ബന്ധപ്പെട്ടിരിക്കുന്ന മെയിന്റനെന്‍സ്, സര്‍വീസ് തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴില്‍ സാധ്യതകളും രൂപപ്പെട്ടു. ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയുടെ ടെക്‌നിക്കല്‍ മേഖലയില്‍ പരിചയസമ്പന്നരായ എന്‍ജിനിയേഴ്‌സിനെ പലപ്പോഴും കിട്ടിയെന്നുവരില്ല, […]

News Desk

ബോബി ഹെലി-ടാക്സി സര്‍വീസ് ഇന്നു മുതല്‍

കൊച്ചി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി-ടാക്സി സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കും. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ബോബി ഹെലി ടാക്സി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെവിടെയും ചുരുങ്ങിയ ചെലവില്‍ ചുരുങ്ങിയ സമയം കൊണ്ട് അനായാസേന പറന്നെത്താന്‍ ബോബി ഹെലി ടാക്സി സൗകര്യമൊരുക്കും. കൂടാതെ ലോഞ്ചിങ് ഓഫറായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ബോബി ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റിസോര്‍ട്ടിലേക്ക് […]

Special Story

മനസ്സുകള്‍ക്ക് ഒരു ആശ്വാസമന്ത്രം

അധ്യാപന ജീവിതത്തെ ഒരു വ്രതമായി നെഞ്ചിലേറ്റിയ വനിതയാണ് ആലപ്പുഴ സ്വദേശിനിയായ ഹണി. പാരമ്പര്യമായി അധ്യാപനവൃത്തി ചെയ്യുന്നവരായിരുന്നു കുടുംബാംഗങ്ങളില്‍ കൂടുതല്‍ പേരും. കുട്ടിക്കാലം മുതല്‍ക്കേ ആ സാഹചര്യത്തില്‍ വളര്‍ന്നതുകൊണ്ടു ഒരു അധ്യാപികയായി മാറുക എന്നത് പാഷന്‍ തന്നെയായിരുന്നു ഹണിക്ക്. നല്ല അധ്യാപിക എന്നാല്‍ പാഠ്യ വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് മാത്രമല്ല, പകരം കുട്ടികളെ അടുത്ത് അറിയുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അവരെ മുന്നോട്ടു കൊണ്ടു വരുന്നതും കൂടിയാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വമാണ് ഈ പ്രതിഭയുടേത്. വൈക്കത്തെ […]

Success Story

‘ബിസിനസ്‌ സൊല്യൂഷന്‍സ്‌ അറ്റ് എ സിംഗിള്‍ പോയിന്റ്’

ഏതൊരു സംരംഭത്തെയും വിജയത്തിലേക്ക് നയിക്കുന്നതില്‍ പങ്കുവഹിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍, കൃത്യമായി പഠനം നടത്താതെയാണ് പല സംരംഭകരും സ്വന്തം സംരംഭത്തിലേക്ക് ഇറങ്ങുന്നത്. ആകെയുള്ള വീടോ വസ്തുവോ പണയപ്പെടുത്തിയാകും ഒരാള്‍ ബിസിനസ്സ് ആരംഭിക്കുക. പരിചയക്കുറവും അറിവില്ലായ്മയും വന്‍ സാമ്പത്തിക ബാധ്യതകളിലേക്കും പ്രശ്‌നങ്ങളിലേക്കും സംരംഭകനെ നയിച്ചേക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് രണ്ടു യുവ സുഹൃത്തുക്കള്‍ പുതിയൊരു പ്രൊജക്ടിന് തുടക്കം കുറിച്ചു. ഒരു കമ്പനിയുടെ നടത്തിപ്പിനെ വളരെ സുഗമമാക്കുന്ന ഒരു സേവനം. അങ്ങനെയാണ് ടൈംബിസ് സൊല്യൂഷന്‍ […]