News Desk

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; ടെക് മഹീന്ദ്ര, എച്ച്സിഎല്‍ തുടങ്ങിയവ മുന്നില്‍

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 38 പോയിന്റ് നേട്ടത്തില്‍ 52,691ലും നിഫ്റ്റി 10 പോയിന്റ് ഉയര്‍ന്ന് 15,789ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തില്‍ വില്‍പന സമ്മര്‍ദ്ദത്തിന് താല്‍കാലിക വിരാമമായെങ്കിലും ചൈനീസ് വിപണിയില്‍ തകര്‍ച്ച തുടരുന്നത് മറ്റ് ഏഷ്യന്‍ വിപണികളെയും ബാധിച്ചു. ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടൈറ്റാന്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, […]

News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 80 രൂപ കൂടി പവന് 35,920

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,490 രൂപയും, പവന് 80 രൂപ വര്‍ധിച്ച് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂലൈ 28 ന്, ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,816 ഡോളറാണ് നിരക്ക്. വിവിധ സംസ്ഥാനങ്ങളിലെ നികുതിയും മറ്റും അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്വര്‍ണ വിലയില്‍ വ്യത്യാസമുണ്ട്. ജ്വല്ലറികളില്‍ ജൂണ്‍ 15 മുതല്‍ […]

News Desk

ധനകാര്യ സ്ഥാപനത്തിന് പേര് നിര്‍ദ്ദേശിക്കുക; കേന്ദ്രസര്‍ക്കാരിന്റെ 15 ലക്ഷം സമ്മാനമായി നേടൂ

ഡല്‍ഹി: അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ആരംഭിക്കുന്ന പുതിയ ധനകാര്യ സ്ഥാപനത്തിന് വേണ്ടി മത്സരം സംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ഥാപനത്തിന് അനുയോജ്യമായ പേര്, ടാഗ്ലൈന്‍, ലോഗോ എന്നിവ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ സമ്മാനമായി നല്‍കുക. മികച്ച പേരിനും ടാഗ്ലൈനും ലോഗോയ്ക്കും 5 ലക്ഷം രൂപ വീതമാണ് സമ്മാനം. രണ്ടാം സമ്മാന ജേതാക്കള്‍ക്ക് 3 ലക്ഷം രൂപയും മൂന്നാം സമ്മാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നല്‍കും. ഓഗസ്റ്റ് അഞ്ച് ആണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാന […]

News Desk

രാജ്യത്തെ വിമാനത്താവളങ്ങള്‍ നഷ്ടത്തില്‍ ; തിരുവനന്തപുരത്ത് മാത്രം 100 കോടിയുടെ നഷ്ടം

എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലത്തെ യാത്രാ വിലക്കാണ് നഷ്ടത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ വച്ച് നോക്കുമ്പോള്‍ ഇരട്ടി നഷ്ടമാണുണ്ടായിരിക്കുന്നത്.2,948.97 കോടി രൂപയാണ് ആകെ നഷ്ടമായി കണക്കാക്കുന്നത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദില്ലി ഇന്ദികാഗാന്ധി വിമാനത്താവളം രണ്ടാം സ്ഥാനത്താണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണിത്. 317 കോടി രൂപയാണ് ദില്ലിയിലെ നഷ്ടം. തിരക്കിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള വിമാനത്താവളമാണ് […]

News Desk

ഗ്രേറ്റ്  ലേണിംഗ് ആപ്പ് ഉള്‍പ്പെടെ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്ത് ബൈജൂസ് ആപ്പ്

ഗ്രേറ്റ് ലേണിംഗ് ആപ്പ് ഉള്‍പ്പെടെ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പ് ഈ രംഗത്ത് കുതിപ്പ് തുടരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ വര്‍ധിച്ചതോടെ ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുകയാണ് ബൈജൂസ്. ഗ്രേറ്റ് ലേണിംഗ് സ്വന്തമാക്കാന്‍ ബൈജു 600 മില്യണ്‍ ഡോളറും ടോപ്പര്‍ ഏറ്റെടുക്കുന്നതിന് 150 മില്യണ്‍ ഡോളറും ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചില വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. 2021 ല്‍ മാത്രം സമാന സ്വഭാവമുള്ള ബിസിനസ് സ്റ്റാര്‍ട്ട് അപ്പുകള്‍ സ്വന്തമാക്കുന്നതിന് ബൈജുസ് 2.2 ബില്യണ്‍ […]

News Desk

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു; നിഫ്റ്റി 15,850ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ ക്ലോസ്ചെയ്തു. നിഫ്റ്റി 15,850ന് താഴെയെത്തി. 123.53 പോയന്റാണ് സെന്‍സെക്സിലെ നഷ്ടം. 522,852.27ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 31.50 പോയന്റ് താഴ്ന്ന് 15,824.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത.ആഗോള സൂചികകളിലെ കുറവും വിപണിയില്‍ പ്രതിഫലിച്ചു. എഫ്എംസിജി, ധനകാര്യം, റിയാല്‍റ്റി ഓഹരികളിലെ വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. റിലയന്‍സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളില്‍നിന്ന് വന്‍തോതില്‍ ലാഭമെടുപ്പ് നടന്നു. ജെഎസ്ഡബ്ല്യു സ്റ്റീല്‍, വിപ്രോ, റിലയന്‍സ്, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നിഫ്റ്റി സൂചികയില്‍ പ്രധാനമായും […]

News Desk

സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 22 ശതമാനം വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

ന്യൂഡല്‍ഹി; സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 220ശതമാനം വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്. കഴിഞ്ഞ വര്‍ഷത്തില്‍ 932.38 കോടി രൂപയായിരുന്നു പ്രവര്‍ത്തന ലാഭം. എന്നാല്‍ ഇത്തവണ അത് 1,135 കോടി രൂപയാണ് . നിഷ്‌ക്രിയ ആസ്തി നേരിടാനുള്ള നീക്കിയിരിപ്പ് കൂടിയതിനാല്‍ അറ്റാദായം 8.4% കുറഞ്ഞ് 367.29 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 400.77 കോടിയായിരുന്നു അറ്റാദായം. ബാങ്കിന്റെ മൊത്തം വരുമാനം 4005.86 കോടിയായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം കിട്ടാക്കടം മൊത്തം വായ്പകളുടെ 3.50% ആണ്. ഏപ്രില്‍ജൂണ്‍ പാദത്തിലെ […]

News Desk

സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സൊമാറ്റോ ലിസ്റ്റ് ചെയ്‌തോടെ ദീപീന്ദര്‍ ഗോയലിന്റെ മൂല്യം കുത്തനെ ഉയരുകയായിരുന്നു. സൊമാറ്റോയില്‍ അദ്ദേഹത്തിന് ആകെ 4.7 ശതമാനം ഓഹരിയാണുള്ളത്. കൂടാതെ 36.8 കോടിയിലധികം ഓപ്ഷനുകള്‍ അടുത്ത് ആറ് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കും. ഇതോടെ കമ്പനിയിലെ അദ്ദേഹത്തിന്റെ ഓഹരി ഇരട്ടിയാകും. നിലവില്‍ 13.3 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണി മൂല്യം. പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വിജയകരമായ […]

News Desk

ഓഹരിവിപണിയില്‍ കുതിപ്പുമായി സൊമാറ്റോ; തുടക്കം ഗംഭീരമെന്ന് വിദഗ്ദര്‍

ഓഹരിവിപണയില്‍ വന്‍ കുതിപ്പോടെ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ അരങ്ങേറ്റം. ഫുഡ് ഡെലിവറി വിഭാഗത്തില്‍ രാജ്യത്തെ ആദ്യ ലിസ്റ്റിങ് ആണ് സൊമാറ്റോയുടേത്. സൊമാറ്റോയുടെ ഐ.പി.ഒ വില 76 രൂപയില്‍ നിന്ന് 66 ശതമാനം അഥവാ 50 രൂപയാണ് ഉയര്‍ന്നത്.ആദ്യ ദിവസം തന്നെ വ്യാപാരം അവസാനിക്കുമ്പോള്‍ 126 രൂപയാണ് സൊമാറ്റോയുടെ ഓഹരി വില. മുംബൈ ഓഹരിസൂചികയില്‍ 51.32 ശതമാനം നേട്ടത്തോടെ 116 രൂപക്കാണ് സൊമാറ്റോ വ്യാപാരം തുടങ്ങിയത്. വ്യാപാരം തുടങ്ങിയ ഉടന്‍ കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി കടന്നു. […]

News Desk

ഡിജിറ്റല്‍ കറന്‍സി ഘട്ടംഘട്ടമായി നടപ്പിലാക്കും ; റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനും ഉപയോഗം സംബന്ധിച്ച വിഷയങ്ങള്‍ നിരന്തരം പരിശോധിക്കാനുമാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. ഇങ്ങിനെ വരുമ്പോള്‍ ഈ സംവിധാനത്തില്‍ തടസങ്ങള്‍ കുറയ്ക്കാനും തീരെ ഒഴിവാക്കാനും സാധിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പ്രതീക്ഷ. ഹോള്‍സെയ്ല്‍, റീടെയ്ല്‍ സെഗ്മെന്റുകളില്‍ ഉപയോഗിക്കാവുന്ന ഈ കറന്‍സികള്‍ ഉടന്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റഘട്ടമായി ഡിജിറ്റല്‍ കറന്‍സി […]