ആദായനികുതി പോര്‍ട്ടല്‍ തകരാര്‍ പരിഹരിച്ചെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പുതിയ ആദായനികുതി പോര്‍ട്ടലിന്റെ സാങ്കേതികപ്പിഴവുകള്‍ പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബര്‍ 30ല്‍നിന്ന് ഡിസംബര്‍ 31ലേക്ക് നീട്ടി. സെപ്റ്റംബര്‍ ഏഴുവരെയുള്ള കണക്കു പ്രകാരം 8.83 കോടി നികുതിദായകര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദര്‍ശകരുണ്ട്. പ്രതിദിന റിട്ടേണ്‍ സമര്‍പ്പണം 3.2 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ ഏഴിനാണ് പുതിയ www.incometax.gov.in പോര്‍ട്ടല്‍ അവതരിപ്പിച്ചത്. പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഫോസിസില്‍ എഴുനൂറിലേറെ പേര്‍ ഈ […]












