News Desk

ബാങ്ക് ലയനം; രണ്ട് ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവായി

Spread the love

ദില്ലി: രാജ്യത്തെ രണ്ട് ചെക്ക്ബുക്കുകള്‍ക്ക് ഇനി കടലാസ് വില പോലും കാണില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെയും യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ചെക്ക്ബുക്കുകള്‍ സാധുവായിരിക്കില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക അറിയിച്ച. കാരണം ഈ രണ്ട് ബാങ്കുകളും 2020 ഏപ്രില്‍ മാസത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചിരുന്നു. ലയന നടപടികള്‍ പുരോഗമിക്കുകയായിരുന്നതിനാല്‍ ഈ ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമായിരുന്നു.

നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെയാണ് ഈ ചെക്ക്ബുക്കുകള്‍ അസാധുവായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കുകള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്. പുതിയ ചെക്ക്ബുക്ക് വേണ്ടവര്‍ക്ക് എടിഎം വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോള്‍ സെന്റര്‍ വഴിയോ ഇതിന് വേണ്ട അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-180-2222 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.