News Desk

വിപണിയില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ മൂല്യം ഉയര്‍ന്ന് തന്നെ

സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ക്രിപ്റ്റോ വിപണി മികച്ച പ്രകടനം തുടരുകയാണ്. മിക്ക കോയിനുകളുടെ മൂല്യം മുകളിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ബിറ്റ്കോയിന്‍, എഥിരിയം തുടങ്ങിയ മുന്‍നിര കോയിനുകളെല്ലാം കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടം സ്വന്തമാക്കി. അതേ സമയം ടെതര്‍ കോയിനുകള്‍ താഴേക്ക് പോയി. ക്രിപ്‌റ്റോ വിപണിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയാമല്ലോ. എറ്റവും വേഗത്തില്‍ നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കുമുള്ള മാറ്റങ്ങളാണ് ക്രിപ്റ്റോ വിപണിയുടെ സവിശേഷത. അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് […]

News Desk

നിക്ഷേപകര്‍ സെപ്റ്റംബര്‍ 30നുമുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി

ന്യൂഡല്‍ഹി: സെബി നിക്ഷേപകര്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കണം. തടസ്സമില്ലാതെ ഇടപാട് നടത്താന്‍ സെപ്റ്റംബര്‍ 30ന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിക്ഷേപകരോട് ആവശ്യപ്പെട്ടു. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴി പാന്‍ ആധാറുമായി ബന്ധിപ്പിക്കാം ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക-incometax.gov.in/iec/foportal. പോര്‍ട്ടലില്‍ കാണുന്ന -ലിങ്ക് ആധാറിലേക്ക് പോവുക. പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പേര്, ക്യാപ്ച്ചാ എന്നിവ രേഖപ്പെടുത്തുക. ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യുക. ആദായനികുതി വകുപ്പ് നിങ്ങളുടെ വിവരങ്ങള്‍ […]

News Desk

സെന്‍സെക്സ് കുതിപ്പ് തുടരുന്നു; നിഫ്റ്റി 17,300ഉം കടന്നു

മുംബൈ: സെന്‍സെക്സ് കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് 58,000വും നിഫ്റ്റി 17,000വും കടന്നു.കൊട്ടക് മഹ്രീന്ദ്ര ബാങ്ക്, ടൈറ്റാന്‍, റിലയന്‍സ്, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹകിളാണ് നേട്ടത്തില്‍. ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, നെസ് ലെ, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഹെല്‍ത്ത് കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ […]

Success Story

നന്മയില്‍ നിന്നും ലഭിക്കുന്ന സംതൃപ്തിയാണ് ബിസിനസിന്റെ ലാഭം;മഹാമാരിയെ അതിജീവിച്ച് ഉണ്ണികൃഷ്ണന്‍

സ്വയം തൊഴില്‍ കണ്ടെത്തുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക തുടങ്ങി പുത്തന്‍ തലമുറ പരീക്ഷണാടിസ്ഥാനത്തില്‍ പല സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ഇതില്‍ ബഹുഭൂരിപക്ഷം വരുന്ന സ്റ്റാര്‍ട്ടപ്പുകളും സാമ്പത്തിക അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ അപൂര്‍വം ചില സംരംഭങ്ങള്‍ സമൂഹത്തില്‍ സേവന മനോഭാവത്തോടെ പ്രവര്‍ത്തിച്ചുവരുന്നവയാണ്. അത്തരമൊരു അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് തിരുവനന്തപുരം ഊരുട്ടമ്പലത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്മെന്റ്. ഉണ്ണികൃഷ്ണന്‍ എന്ന ബഹുമുഖ സംരംഭകനാണ് കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് […]

Success Story

വസ്ത്ര വിപണന രംഗത്ത് പുത്തന്‍ കയ്യൊപ്പുമായി മില്‍മിത് ഗാര്‍മെന്റ്‌സ്

പതിനഞ്ച് വര്‍ഷത്തെ ഇന്ത്യന്‍ നേവിയിലെയും മറ്റൊരു പതിനഞ്ച് വര്‍ഷത്തെ മേര്‍ച്ചന്റ് നേവി സേവനത്തിലൂടെയും ലോകത്തിലെ വിവിധ സ്ഥലങ്ങളിലെ വസ്ത്രധാരണങ്ങള്‍ അടുത്തറിയുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്ത തോമസ് തേക്കുംപ്ലാക്കല്‍ എട്ട് മെഷീനുകളും 10 പണിക്കാരുമായി ഒരു സംരംഭം തുടങ്ങി. ലോകത്തിന്റെ കോട്ടണ്‍ വാലി എന്നറിയപ്പെടുന്ന തിരിപ്പൂരിന്റെ പരപ്പിലേക്ക് ‘മില്‍മിത് ഗാര്‍മെന്റ്‌സ്’ എന്ന സ്ഥാപനത്തിന്റെ ഉത്പാദന യുണിറ്റ് പടുത്തുയര്‍ത്തി. 2013 ചിങ്ങം ഒന്നിന് കേരളത്തില്‍ ഇന്നര്‍ ഗാര്‍മെന്റ്‌സ് ഉത്പാദനവും വിപണനവും ആരംഭിച്ചു. കാലാനുസൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുന്നോട്ട് പോകുന്ന ‘മില്‍മിത്ത്’ […]

ജീവാമൃതമായി ദേവദാരു ആയുര്‍വേദിക്

അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും ആധുനിക മനുഷ്യനു സമ്മാനിച്ചത് രോഗങ്ങളാണ്. മനുഷ്യ ശരീരത്തിന് ഹിതമായിട്ടുള്ളതും അഹിതമായിട്ടുള്ളതും തിരിച്ചറിഞ്ഞ്, അതനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ സാധിച്ചാല്‍ ജീവിതം ആനന്ദകരമാക്കാം. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ആധുനിക ചികിത്സാ രീതികളും ഇന്ന് മനുഷ്യനെ കൂടുതല്‍ രോഗാവസ്ഥകളിലേക്ക് തള്ളിവിടുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ തങ്ങളെ സമീപിക്കുന്ന രോഗികള്‍ക്കു രോഗശമനവും അവരെ ആരോഗ്യവാന്മാരാക്കി പൂര്‍വസ്ഥിതിയിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി, തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദേവദാരു ആയൂര്‍വേദിക്. വൈദ്യരത്‌നം അശോകന്‍ ബി.എസിന്റെ നേതൃത്വത്തിലാണ് ദേവദാരു […]

Success Story

ആഘോഷരാവുകള്‍ക്ക് നിറസാന്നിധ്യമായി എം കെ സി പ്രോ സൗണ്ട്‌സ്& ഇവന്റ്‌സ് പ്രൊഡക്ഷന്‍സ്‌

ആഘോഷരാവുകള്‍ക്ക് കൂടുതല്‍ മനോഹാരിത നല്കുന്നത് കൃത്യമായ ലൈറ്റ് സെറ്റിങും സൗണ്ട് സിസ്റ്റവുമാണ്. തുടക്കം മുതല്‍ ഒടുക്കം വരെ അതിഥികളെ മടുപ്പിക്കാത്ത രീതിയില്‍ അവ നല്കാന്‍ കഴിയണം. മത്സരാധിഷ്ഠിത മേഖലയായതുകൊണ്ട് തന്നെ വ്യത്യസ്തത നിലനിര്‍ത്തണം. അത്തരത്തിലൊരു സംരംഭമാണ് പത്തനംതിട്ട തിരുവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എം കെ സി പ്രോ സൗണ്ട്‌സ് & ഇവന്റ്‌സ് പ്രൊഡക്ഷന്‍സ്. പിതാവിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ച ജസ്റ്റിന്‍ കെ മോന്‍സി എന്ന യുവസംരംഭകനാണ് എം കെ സി യുടെ […]

കഠിനാധ്വാനവും പാഷനും കൂടിച്ചേര്‍ന്ന് ദി ലാഷ് ബോട്ടിക്ക്‌

വസ്ത്രനിര്‍മാണമേഖല എല്ലായ്പ്പോഴും മത്സരാധിഷ്ഠിതവും അതേപോലെതന്നെ ജനപ്രിയമായതുമായ ഒരു ബിസിനസ് സംരംഭമാണ്. ദിനംപ്രതി നിരവധി ആളുകള്‍ ഈ രംഗത്തേക്ക് കടന്നുവരാറുണ്ടെങ്കിലും വ്യത്യസ്തതയിലും, പുതുമയിലും വിപണിയുടെ മാറ്റങ്ങള്‍ അടുത്തറിഞ്ഞ് നില്ക്കുന്ന സംരംഭകര്‍ മാത്രമാണ് ഈ മേഖലയില്‍ തിളങ്ങുക. അത്തരത്തിലൊരു സംരംഭകയാണ് തിരുവനന്തപുരം കണ്ണമൂലയിലെ ‘ദി ലാഷ് ബോട്ടിക്ക്’ എന്ന സ്ഥാപനം നടത്തുന്ന ഐശ്യര്യ കൃഷ്ണകാന്ത്. പതിനേഴ് വയസ് മുതലുള്ള പെണ്‍കുട്ടികളുടെ വസ്ത്രങ്ങളുടെ വിപണനവും, ഡിസൈനിങുമെല്ലാം സ്വയം നിര്‍വഹിച്ച്, നഗരത്തില്‍ ഇതേ മേഖലയിലുള്ള വ്യാപാരശൃംഖലക്കൊപ്പം വളര്‍ന്നത് ഐശ്വര്യയുടെ കഠിനാധ്വാനവും ഈ മേഖലയോടുള്ള […]

Special Story

സ്റ്റോക്ക് മാര്‍ക്കറ്റില്‍ നേട്ടം കൊയ്യാന്‍ പരിശീലനം ഒരുക്കി സ്റ്റോക്ക് മാര്‍ക്കറ്റ് കേരള

സമൂഹത്തിലെ ഇടത്തരം കുടുംബങ്ങള്‍ മുതല്‍ മുകളിലോട്ട് ഉള്ളവരില്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് ഗ്രാഹ്യം ഇല്ലാത്തവര്‍ കുറവ് ആയിരിക്കും. പക്ഷേ, കണക്കുകൂട്ടലിന്റെയും ഭാഗ്യപരീക്ഷണത്തിന്റെയും ഈ ട്രപ്പീസ് അഭ്യാസത്തെ ജാഗ്രതയോടെയാണ് ഇന്നും നമ്മില്‍ പലരും നോക്കി കാണുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയില്‍ പരീക്ഷണത്തിന് തയ്യാറാകുന്നവരെ നിരുത്സാഹപ്പെടുത്താനായിരിക്കും കുടുംബവും പ്രിയപ്പെട്ടവരും ശ്രമിക്കുക. കൃത്യമായ അറിവിന്റെ അഭാവത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ ഈ മേഖലയെ കുറിച്ച് വളരെ മോശമായ പ്രതികരണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിനോടുള്ള ഈ ‘തൊട്ടാല്‍ […]

News Desk

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് ഇനി സി വി വി മാത്രം മതിയാകില്ല; പുതിയ മാറ്റവുമായി റിസര്‍വ്വ് ബാങ്ക്

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് മണി കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോള്‍ അതിന്, നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡിന്റെ സി വി വി മാത്രം അടിച്ചാല്‍ മതിയാകില്ല. പൗരന്മാരുടെ പണം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാറ്റവുമായി റിസര്‍വ്വ് ബാങ്ക്. ഇനി മുതല്‍ കാര്‍ഡിലെ ഉപഭോക്താവിന്റെ പേര്, 16 അക്ക കാര്‍ഡ് നമ്പര്‍, കാലാവധി അവസാനിക്കുന്ന തീയതി, സിവിവി നമ്പര്‍ ഇവയെല്ലാം രേഖപ്പെടുത്തേണ്ടി വരും. കാര്‍ഡ് വിവരങ്ങള്‍ മുഴുവനായി രേഖപ്പെടുത്തുകയെന്നത് കൂടുതല്‍ സമയമെടുത്ത് ശ്രദ്ധയോടെ ചെയ്യേണ്ട […]