Success Story

സോളാര്‍ ഉത്പന്ന മേഖലയില്‍ അതിജീവനത്തിന്റെ മറുപേരാകാന്‍ Teslin

രണ്ട് വര്‍ഷങ്ങള്‍ തികയുന്ന കൊവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യം ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്ത ആരും തന്നെ നമ്മുടെ ചുറ്റുപാടുകളില്‍ കാണില്ല. നിലനിന്നു വരുന്ന സമ്പ്രദായങ്ങള്‍ക്ക് ഒരു മാറ്റവും വരില്ലെന്ന് നാം നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വലിയ ചെറിയ കൊലകൊമ്പന്മാര്‍ താണ്ഡവം തുടരുകയാണ്. പ്രസവം മുതല്‍ മരണാനന്തര ചടങ്ങുകള്‍ വരെ ഈ കാലത്ത് ജീവിക്കുന്ന ഓരോരുത്തരുടെയും ഓരോ നിമിഷങ്ങളെയും പ്രവൃത്തികളെയും ഇപ്പോള്‍ നിര്‍ണയിക്കുന്നത് ചിലപ്പോള്‍ എങ്കിലും നമ്മില്‍ പലരും വില […]

News Desk

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്ന നിലവാരത്തില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍. രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ചനേട്ടമുണ്ടാക്കിയതും യുഎസ് ഡോളര്‍ ദുര്‍ബലമായതുമാണ് രൂപക്ക് നേട്ടമായത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി. യൂറോക്കെതിരെയും രൂപ കുതിപ്പ് രേഖപ്പെടുത്തി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം നടന്നത്. രണ്ടാംദിവസവും ഓഹരി സൂചികകളില്‍ മികച്ചനേട്ടമാണുണ്ടായത്. ഇതാദ്യമായി സെന്‍സെക്സ് 54,000വും നിഫ്റ്റി 16,000വും കടന്നു.

News Desk

നികുതിദായകര്‍ക്ക് റീഫണ്ട് നല്‍കി ആദായനികുതിവകുപ്പ്

ന്യൂഡല്‍ഹി: ആദായനികുതിദായകര്‍ക്ക് 67,401 കോടിരൂപയുടെ റീഫണ്ട് നല്‍കി വകുപ്പ്. ആദായനികുതി ഏപ്രില്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിന് ഇടയിലാണ് തുക 24 ലക്ഷം നികുതിദായകര്‍ക്ക് കൈമാറിയത്. വ്യക്തിഗത, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായിട്ടാണ് തുക അനുവദിച്ചത്. 16,373 കോടി രൂപ ഇന്‍കം ടാക്സ് റീഫണ്ടായും 51,029 കോടി കോര്‍പ്പറേറ്റ് ടാക്സ് റീഫണ്ടായിട്ടുമാണ് അനുവദിച്ചത്.

ക്ലസ്റ്റര്‍ ലെവല്‍ മാര്‍ക്കറ്റിംഗ് ;കേരളത്തിന്റെ സ്വന്തം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം; വ്യാപാരികള്‍ക്കൊരു കൈത്താങ്ങ്

ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസുമായി പൊരുത്തപ്പെടാനും ആഗോളതലത്തിലുള്ള അവസരങ്ങള്‍ ഉപയോഗിക്കാനും കഴിയുന്നൊരു ജനത. ഒരു വിരല്‍ത്തുമ്പുകൊണ്ട് ലോകം കാണുന്ന, അറിവുകള്‍ സ്വായത്തമാക്കുന്ന ഡിജിറ്റല്‍ യുഗത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും ഇന്റര്‍നെറ്റിന്റെ വര്‍ദ്ധിച്ച നുഴഞ്ഞുകയറ്റവും ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഉയര്‍ന്ന സാധ്യതകളുണ്ട്. അത്തരത്തിലൊരു ബിസിനസ് സാധ്യത തിരിച്ചറിഞ്ഞ സംരംഭകനാണ് മലപ്പുറത്തുള്ള അബ്ദു്ള്‍ ഗഫൂര്‍. ആമസോണ്‍,ഫ്ളിപ്പ്കാര്‍ട്ട എന്നിങ്ങനെയുള്ള ഇ- കൊമേഴ്സ് മേഖലപോലെ നമ്മുടെ ഗ്രമങ്ങളിലെ വ്യാപാരികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ കൂടി വിറ്റഴിക്കാന്‍ കഴിയുക […]

Tech

അടുക്കള മാലിന്യം ഒരു തലവേദനയോ? പരിഹാരമുണ്ട് ഇവിടെ…

ജൈവ മാലിന്യ സംസ്‌കരണം ഇന്നു നാടിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒന്നാണ്. നാം കഴിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, ജൈവ മാലിന്യങ്ങള്‍ തുടങ്ങിയവ തെരുവിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അത് ബാധിക്കുന്നത് നമ്മുടെ സംസ്‌കാരത്തെ മാത്രമല്ല, അതിലുപരി സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ തന്നെയാണ്. ഈ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതല്ല. ഉറവിട മാലിന്യ സംസ്‌കരണം എന്നത് മാത്രമാണ് ഇതിനൊരു പോംവഴി. ജൈവമാലിന്യങ്ങളും ഭക്ഷണവാശിഷ്ടങ്ങളും ഉത്പാദന സ്ഥലത്ത് വച്ചു തന്നെ സംസ്്കരിച്ചു സമ്പുഷ്ടമായ ജൈവ വളമാക്കി പ്രകൃതിയിലേക്ക് തിരിച്ചു കൊടുക്കുക, […]

Special Story

Mallika Sreekumar’s Waves Hair Fixing; നഷ്ടപ്പെട്ട മുടിയും ആത്മവിശ്വാസവും തിരിച്ചെടുക്കാം, ആശങ്കകളില്ലാതെ

നീണ്ട ഇടതൂര്‍ന്ന മുടി, അത് ഒരു അഴക് തന്നെയാണ്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും അത് ഒരു സ്വപ്‌നം മാത്രമാണ്, എന്തൊക്കെ പൊടിക്കൈകള്‍ പ്രയോഗിച്ചിട്ടും സൂക്ഷിച്ചിട്ടും താരനും മുടികൊഴിച്ചിലും കാരണം പലര്‍ക്കും മുടി വീണ്ടും വരാറില്ല. ചില രോഗങ്ങളുടെ ട്രീറ്റ്‌മെന്റ് വഴിയും മരുന്നുകളുടെ ഉപയോഗം വഴിയും മുടി നഷ്ടമാകുന്നവരും ഉണ്ട്. ഇന്ന്, കുട്ടികള്‍ തുടങ്ങി മുതിര്‍ന്നവര്‍ വരേക്കും മുടി കൊഴിച്ചില്‍ കാണാനാകും. തലയോട്ടി പുറത്തു കാണാവുന്ന രീതിയിലാണ് ചിലര്‍ക്ക് മുടി കൊഴിയുന്നത്. എന്തായാലും മുടി എന്നും ഒരാളുടെ ആത്മവിശ്വാസം […]

Success Story

പ്രകൃതിയെ സംരക്ഷിക്കുന്ന മുല്ലശ്ശേരി പേപ്പര്‍ ബാഗ്‌

മണ്ണിനും മനുഷ്യനും ഒരുപോലെ ഭീഷണിയാണ് പ്ലാസ്റ്റിക്ക് ബാഗുകള്‍. അതിനാല്‍ അവയെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തി പ്രകൃതിയെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും തയ്യാറാകുന്ന അവസ്ഥയില്‍ പേപ്പര്‍ ബാഗുകള്‍ എന്ന ആശയത്തിന് പ്രസക്തിയേറുകയാണ്. ഇത്തരത്തിലൊരു ആശയത്തിന് ഭരണകര്‍ത്താക്കള്‍ കൂടി പ്രോത്സാഹനം നല്‍കിയപ്പോള്‍ ഈ രംഗത്തേക്ക് നിരവധി ആളുകള്‍ എത്തിത്തുടങ്ങി. എന്നാല്‍ നിര്‍മാണത്തിന്റെ വ്യത്യസ്തതയില്‍ തിരുവനന്തപുരം നഗരത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഒരു പേപ്പര്‍ ബാഗ് സംരംഭമുണ്ട്; മുല്ലശ്ശേരി പേപ്പര്‍ ബാഗുകള്‍. തിരുവനന്തപുരം മുരുക്കുംപുഴയില്‍ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി എന്റര്‍പ്രൈസസ് എന്ന […]

Success Story

സെമിലോണ്‍ ടെക്‌നോളജീസ് ; സോളാര്‍ ഉത്പന്നങ്ങളിലൂടെ വിജയം എത്തിപ്പിടിച്ച സംരംഭം

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ കുത്തക കൈയടക്കിയ ചൈനീസ് ഉത്പന്നങ്ങളുടെ വിപണനം കുറയ്ക്കാന്‍ നമ്മുടെ നാട്ടിലെ യുവതലമുറ മുന്നിട്ടുവരുന്നത് നാടിന്റെ പുരോഗതിയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. അത്തരം ഒരു സംരംഭമാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെമിലോണ്‍ ടെക്‌നോളജീസ്. 2010ല്‍ സ്ഥാപിതമായ സെമിലോണ്‍, സുഹൃത്തുക്കളായ വിദ്യര്‍ത്ഥികളുടെ ഒരു സംരംഭമാണ്. അമല്‍ രാജ്, അരുണ്‍രാജ് ആര്‍, ജിനോ വി മനോഹര്‍, ഷഹാബ് ഏലിയാസ് ഇഖ്ബാല്‍, സുര്‍ജിത്ത് എ.കെ എന്നീ അഞ്ച് സഹപാഠികള്‍ കോളേജ് പഠനത്തിന് ശേഷം ഒത്തുചേര്‍ന്ന് രൂപം കൊടുത്തതാണ് സെമിലോണ്‍ ടെക്നോളജീസ് […]

Success Story

വസ്ത്രവില്‍പന രംഗത്ത് തരംഗമായി ‘ഡ്രസ് കോഡ് മെന്‍സ്‌വെയര്‍ കളക്ഷന്‍സ്’

വസ്ത്രവില്‍പന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഡ്രസ് കോഡ് മെന്‍സ്‌വെയര്‍ കളക്ഷന്‍സ്’. തന്റെ പുതുസംരംഭത്തിലൂടെ മുഹമ്മദ് റസല്‍ വളരെ പെട്ടന്നാണ് ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മികച്ച വസ്ത്രങ്ങളുടെ കമനീയ ശേഖരം ഡ്രസ് കോഡില്‍ ഒരുക്കിയിരിക്കുന്നു. പുരുഷന്മാര്‍ക്ക് മാത്രമായുള്ള ഈ വസ്ത്ര ശേഖരം പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. പുത്തന്‍ സ്‌റ്റൈലിലും ഗുണമേന്മയിലും ഒട്ടും വിട്ടു വീഴ്ച വരുത്താത്ത ‘ഡ്രസ് കോഡ് മെന്‍സ്‌വെയര്‍ കളക്ഷന്‍സിന്റെ […]

News Desk

ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റല്‍ വിപ്ലവം കുറിക്കാന്‍; സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിന്റെ 2.28 കോടി ഓഹരികള്‍ സ്വന്തമാക്കി റിലയന്‍സ്

ന്യൂഡല്‍ഹി: ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റല്‍ വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നിക്ഷേപവുമായി റിലയന്‍സ്. ആരോഗ്യമേഖലയിലെ പ്രമുഖരായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസില്‍ 2.28 കോടി നിക്ഷേപം നടത്തി റിലയന്‍സ്. ക്ലിനിക്കുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍, ഫാര്‍മ കമ്പനികള്‍ എന്നിവ ഉള്‍പ്പടെയുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ് വെയറും ക്ലിനിക്കല്‍ റിസര്‍ച്ചിനുള്ള അനുബന്ധ സൗകര്യങ്ങളും നല്‍കുന്ന കമ്പനിയാണ് സ്ട്രാന്‍ഡ്. 2023 മാര്‍ച്ചോടെ 160 കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ 80.3 ശതമാനം ഓഹരികളും റിലയന്‍സിന്റെ സ്വന്തമാകും. ലോകോത്തര നിലവാരമുള്ള […]