Success Story

നഴ്‌സിങില്‍ നിന്നു ബേക്കിങിലേക്ക്‌

മകന്റെ ആഗ്രഹപ്രകാരം ഒരു ദിവസം വീട്ടില്‍ തയ്യാറാക്കിയ കേക്കില്‍ നിന്നാണ് നിഖിലയുടെ ‘നിക്കിസ് ക്രീം വേള്‍ഡി’ലേക്കുള്ള യാത്ര തുടങ്ങിയത്. ഇഷ്ടമേഖല ആയിരുന്നിട്ടും വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം കാരണം നഴ്‌സിങ് ഉപേക്ഷിച്ച നിഖില പിന്നീട് പല സംരംഭങ്ങള്‍ തുടങ്ങിയെങ്കിലും വിജയത്തില്‍ എത്തിയത് ബേക്കിങ് ആയിരുന്നു. പിറന്നാളിനും വിവാഹത്തിനും തുടങ്ങി ചെറിയ ആഘോഷങ്ങള്‍ക്ക് പോലും മലയാളികള്‍ക്ക് ഇന്ന് കേക്ക് ഒഴിവാക്കാനാവില്ല. മുന്‍പ് ബേക്കറികളില്‍ മാത്രം ലഭ്യമായിരുന്ന കേക്ക് ഇന്ന് നമ്മുടെ ചുറ്റുവട്ടത്തെ വീടുകളിലും ലഭ്യമാകുന്നു. ബേക്കറികളില്‍ […]

Success Story

ഇനി വീട്ടില്‍ പെരുമ

ഒരു നല്ല ദിവസത്തിന്റെ തുടക്കമാണ് നല്ല പ്രഭാതഭക്ഷണം എന്ന് ഓരോ മലയാളിയും വിശ്വസിക്കുന്നു. ആ വിശ്വാസത്തെ ശരിവയ്ക്കുന്നതാണ് മലയാളിയുടെ ഭക്ഷണരീതികളും. പുട്ട്, അപ്പം, ഇടിയപ്പം, എന്നിങ്ങനെയുള്ള പ്രിയ പ്രഭാതഭക്ഷണങ്ങള്‍ ഏറ്റവും രുചികരമായും ശുദ്ധമായും കഴിക്കാന്‍ ഓരോ ഭക്ഷണപ്രേമിയും ആഗ്രഹിക്കും. അത്തരത്തില്‍ മലയാളികളുടെ പ്രിയഭക്ഷണങ്ങളോട് നീതിപുലര്‍ത്തി നിര്‍മിക്കുന്നതാണ് ‘പെരുമ’ ധാന്യപ്പൊടികള്‍. ‘ഇനി വീട്ടില്‍ പെരുമ’ എന്ന കമ്പനിയുടെ ആപ്തവാക്യം പിന്തുടരുന്ന ഉല്പന്നങ്ങളാണ് മലബാറിലെ ഏറ്റവും വലിയ ഭക്ഷ്യനിര്‍മാണ കമ്പനിയായ മിഗിബീ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉത്പാദിപ്പിക്കുന്ന പെരുമ […]

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് കഴിയില്ല; പൊള്ളയായ വാഗ്ദാനങ്ങളില്ലാതെ നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്ത് ചുവടുറപ്പിച്ച് അനു കണ്ണനുണ്ണി

‘കണ്ണിനു സൗന്ദര്യമുണ്ടെങ്കില്‍ കാണുന്നതെല്ലാം സുന്ദര’മെന്ന് ഒരു കവി എഴുതിയതുപോലെ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും അതിന്റേതായ സൗന്ദര്യമുണ്ട്. ഈ പ്രപഞ്ചത്തിലെ എല്ലാ ഗുണങ്ങളും കഴിവുകളും ചാലിച്ചെഴുതിയ ഒരു മനോഹര ശില്പമാണ് മനുഷ്യന്‍. ഓരോ മനുഷ്യജീവനും അവന്റേതായ സൗന്ദര്യവും കഴിവുകളോടും കൂടിയാണ് ഈ ഭൂമിയില്‍ ജനിച്ചു വീഴുന്നത്. എന്നാല്‍, പലപ്പോഴും നമ്മള്‍ നമ്മുടെ ബാഹ്യസൗന്ദര്യത്തെയും എങ്ങനെയെല്ലാം അത് വര്‍ദ്ധിപ്പിക്കാമെന്നും ആലോചിച്ചു വ്യാകുലപ്പെടാറുണ്ട്. എന്നാല്‍, അത്തരം ആശങ്കങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്നും ഒരാളുടെ പ്രകൃതിദത്തമായ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് കഴിയില്ലെന്നുമാണ് നാച്ചുറല്‍ […]

News Desk

ഡിജിറ്റല്‍ പേയ്‌മെന്റ് ഈസിയാക്കുന്ന ഇ-റുപ്പി സേവനം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യു.പി.ഐ. പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഡിജിറ്റല്‍ പേയ്‌മെന്റിന്റെ കറന്‍സി രഹിതവും സമ്പര്‍ക്കരഹിതവുമായ മാര്‍ഗമാണ് ഇ-റുപ്പി. […]

News Desk

രാജ്യത്തെ ജിഎസ് ടി വരുമാനത്തില്‍ വര്‍ധനവ്; സാമ്പത്തീകമേഖല തിരികെയത്തുന്നുവെന്ന് സൂചന

രാജ്യത്തെ ജിഎസ് ടി വരുമാനം ജൂലൈ മാസം ഒരു ലക്ഷം കോടി കടന്നു.ഇതിലൂടെ സാമ്പത്തിക മേഖല തിരികെയെത്തുന്നുവെന്ന സൂചന. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച സാഹചര്യത്തില്‍ ജൂണ്‍ മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു. ഇതേ പ്രവണത ജൂലൈയിലും ആവര്‍ത്തിക്കുമെന്ന് സാമ്പത്തിക മേഖലയില്‍ ആശങ്ക ഉണ്ടായിരുന്നു.എന്നാല്‍ അതിനൊരു മാറ്റം വന്നിരിക്കുകയാണ്. 2021 ജൂലൈ മാസത്തില്‍ രാജ്യം ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപയാണ്. കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന […]

സാമൂഹിക പ്രതിബദ്ധതയുള്ള ബിസിനസ് അവസരങ്ങളുമായി Mi Trend

സ്വന്തമായി ഒരു വരുമാന മാര്‍ഗം എന്നത് ഏതൊരു വ്യക്തിയുടെയും (പുരുഷനായാലും സ്ത്രീയായാലും) നിലനില്പിനു അനിവാര്യമായ ഘടകമാണ്. വരുമാനത്തിന് ഉപരിയായി, സമൂഹത്തില്‍ സ്ഥാനം ലഭിക്കുന്നതിനും ജീവിത നിലവാരം ഉയരുന്നതിനും ‘തൊഴില്‍’ ഒരു ഘടകമാണ്. ജീവിതസാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് മനുഷ്യന്റെ കാഴ്ചപ്പാടുകളും വ്യതിചലിക്കാറുണ്ട്. അതിനുദാഹരണമാണ് തൊഴില്‍ സംബന്ധമായ കാഴ്ചപ്പാടുകളില്‍ മലയാളികള്‍ക്ക് ഉണ്ടായിരിക്കുന്ന മാറ്റം. അതുകൊണ്ട് തന്നെയാണല്ലോ യുവതലമുറയില്‍പെട്ട നിരവധി പേര്‍ സംരംഭക ലോകത്തിലേക്ക് പ്രവേശിക്കുന്നത്. എപ്പോഴും പുതിയ സംരംഭം എന്നത്, നാടിനും സമൂഹത്തിനും മുതല്‍ക്കൂട്ടാണ്. ഒരു സംരംഭകന്‍ നാടിനു നല്‍കുന്ന വികസനം […]

News Desk

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; ടെക് മഹീന്ദ്ര, എച്ച്സിഎല്‍ തുടങ്ങിയവ മുന്നില്‍

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 38 പോയിന്റ് നേട്ടത്തില്‍ 52,691ലും നിഫ്റ്റി 10 പോയിന്റ് ഉയര്‍ന്ന് 15,789ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തില്‍ വില്‍പന സമ്മര്‍ദ്ദത്തിന് താല്‍കാലിക വിരാമമായെങ്കിലും ചൈനീസ് വിപണിയില്‍ തകര്‍ച്ച തുടരുന്നത് മറ്റ് ഏഷ്യന്‍ വിപണികളെയും ബാധിച്ചു. ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ടൈറ്റാന്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, […]

News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 80 രൂപ കൂടി പവന് 35,920

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,490 രൂപയും, പവന് 80 രൂപ വര്‍ധിച്ച് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂലൈ 28 ന്, ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,816 ഡോളറാണ് നിരക്ക്. വിവിധ സംസ്ഥാനങ്ങളിലെ നികുതിയും മറ്റും അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്വര്‍ണ വിലയില്‍ വ്യത്യാസമുണ്ട്. ജ്വല്ലറികളില്‍ ജൂണ്‍ 15 മുതല്‍ […]

News Desk

ധനകാര്യ സ്ഥാപനത്തിന് പേര് നിര്‍ദ്ദേശിക്കുക; കേന്ദ്രസര്‍ക്കാരിന്റെ 15 ലക്ഷം സമ്മാനമായി നേടൂ

ഡല്‍ഹി: അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ആരംഭിക്കുന്ന പുതിയ ധനകാര്യ സ്ഥാപനത്തിന് വേണ്ടി മത്സരം സംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ഥാപനത്തിന് അനുയോജ്യമായ പേര്, ടാഗ്ലൈന്‍, ലോഗോ എന്നിവ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ സമ്മാനമായി നല്‍കുക. മികച്ച പേരിനും ടാഗ്ലൈനും ലോഗോയ്ക്കും 5 ലക്ഷം രൂപ വീതമാണ് സമ്മാനം. രണ്ടാം സമ്മാന ജേതാക്കള്‍ക്ക് 3 ലക്ഷം രൂപയും മൂന്നാം സമ്മാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നല്‍കും. ഓഗസ്റ്റ് അഞ്ച് ആണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാന […]

News Desk

രാജ്യത്തെ വിമാനത്താവളങ്ങള്‍ നഷ്ടത്തില്‍ ; തിരുവനന്തപുരത്ത് മാത്രം 100 കോടിയുടെ നഷ്ടം

എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലത്തെ യാത്രാ വിലക്കാണ് നഷ്ടത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ വച്ച് നോക്കുമ്പോള്‍ ഇരട്ടി നഷ്ടമാണുണ്ടായിരിക്കുന്നത്.2,948.97 കോടി രൂപയാണ് ആകെ നഷ്ടമായി കണക്കാക്കുന്നത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദില്ലി ഇന്ദികാഗാന്ധി വിമാനത്താവളം രണ്ടാം സ്ഥാനത്താണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണിത്. 317 കോടി രൂപയാണ് ദില്ലിയിലെ നഷ്ടം. തിരക്കിന്റെ കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള വിമാനത്താവളമാണ് […]