News Desk

ഓഹരി വിപണിയില്‍ നേട്ടത്തില്‍ തുടക്കമിട്ട് ഐ ടി കുതിപ്പ്

മുംബൈ: വ്യാഴാഴ്ച്ച നേരിയ നേട്ടത്തില്‍ ഇടപാടുകള്‍ക്ക് ഓഹരി വിപണി തുടക്കമിട്ടു. സെന്‍സെക്സ് സൂചിക 80 പോയിന്റ് ഉയര്‍ന്ന് 52,984 എന്ന നില രേഖപ്പെടുത്തി ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 19 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,873 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു. ഐടി ഓഹരികളാണ് ഇന്ന് കാര്യമായി മുന്നേറുന്നത്. എല്‍ ആന്‍ഡ് ടി ഇന്‍ഫോസിസ് എച്ച്സിഎല്‍ ടെക്നോളജീസ് ഓഹരികള്‍ സെന്‍സെക്സില്‍ മുന്നിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ചാ നിരക്ക് 14 മുതല്‍ 16 ശതമാനം […]

News Desk

കീറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരിവില വീണ്ടും ഉയര്‍ന്നു; ബുധനാഴ്ച അപ്പര്‍ സര്‍ക്യൂട്ട് രേഖപ്പെടുത്തി

കൊച്ചി: കേരളത്തില്‍ ഇനി നിക്ഷേപത്തിനില്ലെന്നു പ്രഖ്യാപിച്ചതോടെ കുതിച്ചുയര്‍ന്ന കിറ്റെക്‌സ് ഗാര്‍മെന്റ്സ് ഓഹരി വില പുതിയ ഉയരത്തിലെത്തി. ബുധനാഴ്ചയും ‘അപ്പര്‍ സര്‍ക്യൂട്ട്’ രേഖപ്പെടുത്തിയ ഓഹരി 10 ശതമാനം വര്‍ധനയോടെ 204.05 രൂപയിലെത്തി. ഒരാഴ്ച കൊണ്ട് 85 ശതമാനത്തിലേറെ നേട്ടമാണ് ഓഹരി വിലയില്‍ ഉണ്ടായത്; 110.05 രൂപയില്‍നിന്ന് 204.05 രൂപയിലേക്ക്. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 732 കോടി രൂപയില്‍നിന്ന് 1,357 കോടി രൂപയായി. അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് 625 കോടി രൂപയുടെ നേട്ടം. സാബു ജേക്കബിന്റെ ഓഹരിയുടെ മൊത്തം […]

News Desk

എ.ഡി.ഐ.എഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സിജോ കുരുവിള ജോര്‍ജ് ചുമതലയേറ്റു

സ്റ്റാര്‍ട് അപ് സംരഭകരുടെ സംഘടനയായ എ.ഡി.ഐ.എഫിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായി സിജോ കുരുവിള ജോര്‍ജ് ചുമതലയേറ്റു. ആറുമാസം മുമ്പ് രൂപീകരിച്ച ഈ സംഘടനയില്‍ ഒരു ബില്യണും അതിനടുത്തും വിറ്റുവരവുള്ള സ്റ്റാര്‍ട് അപ് കമ്പനികള്‍ അംഗങ്ങളാണ്. സ്റ്റാര്‍ട് അപ് വില്ലേജ് സ്ഥാപക സി.ഇ.ഒയും റീതിങ്ക് ഫൗണ്ടേഷന്‍ സ്ഥാപകനുമാണ് സിജോ കുരുവിള. രാജ്യത്തെ സ്റ്റാര്‍ട് അപ് ഇക്കോ സിസ്റ്റത്തെ ലോകത്തെ മികച്ച മൂന്ന് സ്റ്റാര്‍ട് അപ് ഇക്കോ സിസ്റ്റത്തില്‍ ഒന്നാക്കി മാറ്റുക എന്നതാണ് സിജോയ്ക്ക് മുന്നിലുള്ള പ്രധാന ദൗത്യം. സ്റ്റാര്‍ട് […]

News Desk

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്. ഇതോടെ എട്ട് വിമാനത്താവളങ്ങള്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് കമ്പനി വഹിക്കുന്നുണ്ട്. ജിവികെ ഗ്രൂപ്പിനായിരുന്നു വിമാനത്താവളത്തിന്റെ മാനേജ്‌മെന്റ് ചുമതലയുണ്ടായിരുന്നത്. സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് മഹാരാഷ്ട്ര, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവയില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് പുതിയ നടത്തിപ്പ് നീക്കം. നിലവിലെ ഏറ്റെടുക്കലിനൊപ്പം ബഹുരാഷ്ട്ര കമ്പനിയായ ഇപ്പോള്‍ 25 ശതമാനം എയര്‍പോര്‍ട്ട് ഫുട്‌ഫോളുകളാണ് കമ്പനി വഹിക്കുന്നത്. കൂടാതെ രാജ്യത്തെ വിമാന […]

News Desk

എല്‍ഐസി ഓഹരികള്‍ വില്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ; പൊതുജനങ്ങള്‍ക്ക് വാങ്ങാം

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഓഹരികളാണ് പ്രാഥമിക പബ്ലിക് ഓഫറിങ് അഥവ ഐപിഒ വഴി വില്‍പ്പനയ്ക്ക് എത്തുന്നത്. എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നവണ്ണമാണ് സാമ്പത്തികകാര്യ സമിതിയുടെ അനുമതി. എന്നാല്‍ എത്ര ശതമാനം ഓഹരികളാണ് വില്‍ക്കേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഓഹരികളുടെ വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമതി പിന്നീട് തീരുമാനിക്കും. കോവിഡ് […]

News Desk

എയര്‍ലൈന്‍ മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങി രാകേഷ് ജുന്‍ജുന്‍വാല

എയര്‍ലൈന്‍ മേഖലയില്‍ പുതിയ നിക്ഷേപത്തിനൊരുങ്ങി രാകേഷ് ജുന്‍ജുന്‍വാല. ജെറ്റ് എയര്‍വെയ്സ് സിഇഒ വിനയ് ഡുബെയോടൊപ്പം ലോ ഫെയര്‍ എയര്‍ലൈന്‍ സംരംഭത്തില്‍ 260.7 കോടി നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പുതിയ എയര്‍ലൈന്‍ സംരഭത്തില്‍ ഏകദേശം 40 ശതമാനം ഓഹരികളായിരിക്കും ജുന്‍ജുന്‍വാലെ സ്വന്തമാക്കുക. ആകാശ എന്ന പേരില്‍ ആരംഭിക്കുന്ന സംരഭത്തിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ കാത്തിരിക്കുകയാണ്.മൂലധന തുക എത്രമാത്രം സ്വരൂപിക്കുവാന്‍ സാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങളും മറ്റു കാര്യങ്ങളും നിശ്ചയിക്കുവാന്‍ സാധിക്കുക. അടുത്ത വര്‍ഷം മധ്യത്തോടെ […]

Business Articles

പണപ്പെരുപ്പ നിരക്ക് :ആറുമാസത്തെ ഉയര്‍ന്ന നിരക്കില്‍

പണപ്പെരുപ്പ നിരക്ക് ആറുമാസത്തെ ഉയര്‍ന്ന നിരക്കില്‍.റിസര്‍വ് ബാങ്ക് നിശ്ചയിച്ച പരിധിയേക്കാള്‍ ഉയര്‍ന്നതോതിലാണ് ഇപ്പോള്‍ പണപ്പെരുപ്പ സൂചിക. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് സൂചികയില്‍ പ്രതിഫലിച്ചത്.ഇന്ധന വിലക്കയറ്റം 11.86ശതമാനത്തില്‍നിന്ന് 12.68ശതമാനമായി.ഭക്ഷ്യവിലക്കയറ്റം ജൂണില്‍ 5.15ശതമാനമായാണ് ഉയര്‍ന്നത്. ആഗോളതലത്തില്‍ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ആര്‍ബിഐയുടെ നീക്കം നിര്‍ണ്ണായകമാകും . അതേസമയം ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളില്‍ കുറവുവന്നില്ലെങ്കില്‍ നിരക്കുവര്‍ധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

News Desk

ക്രിപ്റ്റോ കറന്‍സി ബാങ്ക് കാഷ ഇന്ത്യയിലേക്ക്

ക്രിപ്‌റ്റോകറന്‍സി ബാങ്ക് കാഷ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ക്രിപ്‌റ്റോ ഉപയോഗിച്ചുള്ള വലിയ തോതിലുള്ള പണം ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു ബാങ്ക് ആവശ്യമാണെന്നാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ വാദം. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും നിക്ഷേപകരും അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായകരമായേക്കും. അടുത്ത മാസം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കാഷ സിഇഒയും സ്ഥാപകനുമായ കുമാര്‍ ഗൗരവ് പറഞ്ഞു. നിക്ഷേപകര്‍ക്ക് ട്രേഡിംഗിന് ബാങ്ക് സൗകര്യമൊരുക്കും ക്രിപ്റ്റോകറന്‍സി വ്യാപാരികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന ഭയമില്ലാതെ തന്നെ […]

News Desk

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപയുടെ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 35,720 ല്‍ എത്തി. മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണ്ണവില വെള്ളിയാഴ്ച പവന് 80 രൂപ ഉയര്‍ന്ന് 35,800 ല്‍ എത്തിയിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ 35,200 ആയിരുന്ന സ്വര്‍ണ്ണവില പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ തോതില്‍ വര്‍ദ്ധിച്ചു.

News Desk

സെന്‍സെക്‌സ്  നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,770ന് മുകളില്‍

മുംബൈ: ആഴ്ചയിലെ ആദ്യദിനത്തില്‍ സെന്‍സെക്‌സ് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 269 പോയന്റ് ഉയര്‍ന്ന് 52,656ലെത്തി.നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 15,773ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.91ശതമാനവും നേട്ടത്തിലാണ്. എച്ച്എഫ്സിഎല്‍, […]