News Desk

ഫെഡ്എക്സ് എക്സ്പ്രസും ഡല്‍ഹിവറിയും കൈകോര്‍ക്കുന്നു; 100 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

കൊച്ചി: എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയായ ഫെഡ്എക്സ് കോര്‍പിന്റെ സബ്സിഡിയറിയായ ഫെഡ്എക്സ് എക്സ്പ്രസും ലോജിസ്റ്റിക്, സ്പ്ലെചെയില്‍ കമ്പനിയായ ഡല്‍ഹിവറിയും കൈകോര്‍ക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ഫെഡ്എക്സ്, ഡല്‍ഹിവറിയില്‍ 100 മില്യണ്‍ ഡോളര്‍ ഓഹരി നിക്ഷേപം നടത്തും. ഇന്ത്യയിലെ വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ട് ഓഹരി, വാണിജ്യ ധാരണകളില്‍ ഇരു കമ്പനികളും ഒപ്പിട്ടു. ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍, നിയന്ത്രണപരമായ അനുമതികള്‍ എന്നിവയ്ക്കു വിധേയമായിരിക്കും ഈ മാറ്റത്തിന്റെ പൂര്‍ത്തീകരണം. ഫെഡ്എക്സ് ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര കയറ്റിറക്കുമതി സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഡല്‍ഹിവറി, […]

News Desk

വൈ ഫാഷന്‍ വീക്കിലെ മികച്ച ‘കള്‍ച്ചറല്‍ ഡിസൈനര്‍ അവാര്‍ഡ്’ അഭിനി സോഹന്‍ റോയിയ്ക്ക്

ദുബൈയിലെ വൈ ഫാഷന്‍ വീക്കില്‍ മികച്ച സാംസ്‌കാരിക ഡിസൈനര്‍ അവാര്‍ഡിന് ഫാഷന്‍ ലോകത്തെ ‘റൈസിംഗ് സ്റ്റാര്‍’, അഭിനി സോഹന്‍ അര്‍ഹയായി. സ്വപ്ങ്ങള്‍ കാണാന്‍ പഠിപ്പിക്കുകയും അത് സ്വന്തമാക്കുകയും ചെയ്യുന്ന സ്ത്രീകളുടെ പ്രതീകമാണ് അഭിനി. ആത്മവിശ്വാസത്തിന്റെയും ,ഫാഷന്‍ സെന്‍സിന്റെയും മഹത്തായ പ്രഭാവലയമാണ് അവരുടെ വിജയത്തിന് പിന്നില്‍. 2011 ല്‍ ഓസ്‌കാര്‍ അവാര്‍ഡിലേക്ക് തിരഞ്ഞെടുത്ത ഡാം999 നായി വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തതാണ് അവരുടെ ജീവിത്തിന് വഴിത്തിരിവായത്. പിന്നീട് തന്നിലെ കഴിവുകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് സ്വപ്‌നം കാണാന്‍ അവരെ പ്രേരിപ്പിച്ചു. പിന്നീട് […]

Career EduPlus

മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ മൂന്ന്  പ്രമുഖ ടെക്‌നോളജി കമ്പനികളുമായി ഐസിറ്റി അക്കാദമി ഓഫ് കേരള ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവും അടിസ്ഥാനപരമായ ധാരണയും വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരള പ്രമുഖ കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. മെക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍ എന്നീ മൂന്ന് കമ്പനികളുമായാണ് സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഐസിറ്റി അക്കാദമി ധാരണയിലെത്തിയത്. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സഹകരണം ഐസിറ്റി അക്കാദമി ഉറപ്പാക്കിയത്. വ്യവസായിക മേഖലയിലെ സഹകരണ ശ്യംഖല വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ […]

News Desk

വിജയ് മല്യ, നീരവ് മോദി, ചോക്സി എന്നിവരുടെ ഓഹരികള്‍വിറ്റ് ബാങ്കുകള്‍ 792.11 കോടി വീണ്ടെടുത്തു

മുംബൈ: വായ്പാ തട്ടിപ്പുകേസില്‍ രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ ഓഹരികള്‍ വിറ്റ് എസ്.ബി.ഐ. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 792.11 കോടി രൂപ വീണ്ടെടുത്തു. ബാങ്കുകള്‍ക്കുണ്ടായ നഷ്ടത്തിന്റെ ഏകദേശം 80.45 ശതമാനം വരുമിത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബാങ്കുകള്‍ക്കും സര്‍ക്കാരിനും കൈമാറിയ ഓഹരികളാണ് വിറ്റത്. കഴിഞ്ഞമാസം 13,109.17 കോടിരൂപ മൂല്യമുള്ള ഇവരുടെ ഓഹരികള്‍ സമാനരീതിയില്‍ കൈമാറിയതായി ഇ.ഡി. അറിയിച്ചു. ഇതുവരെ 18,170.02 കോടി രൂപയുടെ സ്വത്തുക്കളാണ് ഈ വ്യവസായികളുടേതായി ഇ.ഡി. പിടിച്ചെടുത്തത്. കള്ളപ്പണം […]

News Desk

ഓഹരി വിപണിയില്‍നിന്ന് മൂന്ന് മാസത്തിനിടെ എല്‍ഐസിക്ക് 10,000 കോടി രൂപ ലാഭം

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഓഹരി വിപണിയില്‍നിന്ന് മൂന്ന് മാസത്തിനിടെ ലാഭമെടുത്തത് 10,000 കോടി രൂപ. ഏപ്രില്‍-ജൂണ്‍ കാലയളവിലാണ് ഇത്രയും തുക ഓഹരികളില്‍നിന്ന് ലാഭമെടുത്തത്. ഇതിനായി 20,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ജൂണില്‍ അവസാനിച്ച ഓഹരി വിപണി ആറുശതമാനത്തിലധികം ഉയര്‍ന്നപ്പോഴാണ് എല്‍ഐസി ലാഭമെടുത്തത്. 2020 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 7,000 കോടി രൂപയും ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 15,000 കോടി രൂപയുമാണ് മൂലധന വിപണിയില്‍നിന്ന് എല്‍ഐസി ലാഭമെടുത്തത്. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രാജ്യത്ത് ഓഹരി വിപണിയില്‍ നിക്ഷേപംനടത്തുന്ന […]

News Desk

നേട്ടം നിലനിര്‍ത്താനാകാതെ സെന്‍സെക്സ്; നിഫ്റ്റി 15,900നും ക്ലോസ്ചെയ്തു

മുംബൈ: നേട്ടം നിലനിര്‍ത്താനാകാതെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 19 പോയന്റ് താഴ്ന്ന് 53,140.06ലും നിഫ്റ്റി നേരിയ നഷ്ടത്തില്‍ 15,923.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിവീസ് ലാബ്, ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.45 ശതമാനവും 0.38ശതമാനവും […]

News Desk

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ചാമ്പ്യന്‍സ് പോര്‍ട്ടല്‍; സംരംഭകരുടെ പരാതിയില്‍ 72 മണിക്കൂറിനുള്ളില്‍ പരിഹാരം

ന്യൂഡല്‍ഹി : സംരഭകരുടെ പരാതികള്‍ അറിയിക്കാനും അതിവേഗം പരിഹാരം കാണാനും കേന്ദ്ര സര്‍ക്കാര്‍ ചാമ്പ്യന്‍സ് എന്ന പേരില്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ഇതുവഴി 24 മണിക്കൂറും സര്‍ക്കാരിനെ പരാതി അറിയിക്കാനും പരമാവധി 72 മണിക്കൂറിനുള്ള പരിഹാരം കാണാനും സാധിക്കും. രാജ്യത്തെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ചാമ്പ്യന്‍സ് (CHAMPIONS). പോര്‍ട്ടലിന്റെ പ്രധാന ആകര്‍ഷങ്ങണങ്ങളിലൊന്ന് അതിന്റെ പരാതി പരിഹാര സംവിധാനമാണ്.കേന്ദ്ര സര്‍ക്കാരിന്റെ പരാതി പരിഹാര സംവിധാനമായ സെന്‍ട്രലൈസ്ഡ് പബല്‍ക് ഗ്രിവന്‍സ് […]

News Desk

സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം ; കേരളത്തിന് 4122 കോടി രൂപ

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് 75000 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതുപ്രകാരം കേരളത്തിന് 4122 കോടി രൂപ ലഭിക്കും. നികുതി പിരിവില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണ് ഇന്ന് 75000 കോടി രൂപ കൂടി അനുവദിച്ചത്. രണ്ടുമാസം കൂടുമ്പോഴാണ് ജി എസ് ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജി എസ് ടി നഷ്ടപരിഹാര തുക അനുവദിച്ചതിനെ സ്വാഗതം ചെയ്തു ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തി. വൈകിയാണെങ്കിലും നഷ്ടപരിഹാര […]

News Desk

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ധനസഹായം

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. വിവിധ സംരംഭക വികസന പദ്ധതികള്‍ക്കും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കുള്ള സഹായപദ്ധതികള്‍ക്കും പുറമെ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒബിസി വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പയായി ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ നല്‍കും. പിന്നോക്ക് വിഭാഗ കോര്‍പ്പറേഷന് കീഴിലാണ് ധനസഹായം ലഭിക്കുന്നത്. കാറ്ററിങ് സംരംഭങ്ങള്‍, തട്ടുകട, തയ്യല്‍ക്കട, കരകൗശല ഉത്പന്ന യൂണിറ്റുകള്‍ എന്നിവയൊക്കെ […]

News Desk

ഇന്റര്‍നെറ്റ് മര്‍ച്ചന്റ് സര്‍ച്ച് കമ്പനിയായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

പ്രമുഖ ഇന്റര്‍നെറ്റ് മര്‍ച്ചന്റ് സര്‍ച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തേക്കും. 6.600 കോടി രൂപയ്ക്കായിരിക്കും റിലയന്‍സ് ജസ്റ്റ് ഡയലിനെ വാങ്ങിക്കുക എന്നാണ് പ്രാഥമിക വിവരങ്ങള്‍. ഫ്യൂച്ചര്‍ റീട്ടെയിലുമായുള്ള കരാര്‍ പാതിവഴിയില്‍ അനിശ്ചിതത്വത്തിലായതിനുപിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങുന്നത്.. ജൂലൈ 16-ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കമ്പനികളുടെ ഭാഗത്തു നിന്നും ഉണ്ടായേക്കും. ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയില്‍ മുന്‍ നിരയിലുള്ള കമ്പനിയാണ് ജസ്റ്റ് ഡയല്‍. രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്സ് സ്വന്തമാക്കി […]