News Desk

ശത കോടീശ്വരന്മാരായ വ്യക്തികളുടെ രഹസ്യ ധന നിക്ഷേപം; ഇരുപത്തി അഞ്ച് വര്‍ഷമായി രഹസ്യമായിരുന്ന ആസ്തി വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ശത കോടീശ്വരന്മാരുടെ രഹസ്യ ധന നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി പാന്‍ഡോറ പേപ്പേഴ്സ്. 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളിലെ 600 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐസിഐജെ) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ പലരും ഇതില്‍ ഉള്‍പ്പെടുന്നു. പതിന്നാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാന്‍ഡോറ പേപ്പറുകള്‍ എന്ന് വിളിക്കുന്നത്. നൂറു കണക്കിന് ലോക നേതാക്കള്‍, […]

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചു ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയും ആണ് ചൊവ്വാഴ്ചയിലെ നിരക്ക്. മൂന്നു ദിവസമായി ഗ്രാമിന് 4,350 രൂപയിലും പവന് 34,800 രൂപയിലുമാണ് വ്യാപാരം നടന്നത്. മൂന്ന് ദിവസം കൊണ്ട് സ്വര്‍ണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചു.

News Desk

ഇന്ധനവില വീണ്ടും വര്‍ധിച്ചു; ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും ആണ് കൂടിയത്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 104.91 ആയും ഡീസല്‍ വില 98.04 ആയും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ വില 102.85 രൂപയും ഡീസല്‍ വില 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 103.16 ആയും ഡീസല്‍ വില 96.37 ആയും ഉയര്‍ന്നു. 12 ദിവസം കൊണ്ട് പെട്രോളിന് 1.47 രൂപയും, ഡീസലിന് 2.60 രൂപയുമാണ് കൂട്ടിയത്. പെട്രോള്‍, ഡീസല്‍ […]

News Desk

ബാങ്ക് ഇടപാടില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോ-ഡെബിറ്റ് രീതി ഇല്ലാതായി

തിരുവനന്തപുരം: ബാങ്ക് ഇടപാടില്‍ ഉള്‍പ്പടെ സുപ്രധാനമായ ചില മാറ്റങ്ങള്‍ പ്രാബല്യത്തില്‍. മൂന്ന് ബാങ്കുകളുടെ ചെക്കുകള്‍ അസാധുവാകുന്നതും ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ഇല്ലാതാകുന്നതുള്‍പ്പടെയാണ് ഈ മാറ്റങ്ങള്‍. ഇവ ശ്രദ്ധിച്ച് അതിനനുസരിച്ച് മാറിയില്ലെങ്കില്‍ പണി കിട്ടുമെന്ന് നൂറു ശതമാനം ഉറപ്പാണ്. സ്ഥിരമായ കാലയളവില്‍ ബില്‍ അടയ്ക്കുന്നതിനും മറ്റും ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോമാറ്റിക് ആയി പണം പിന്‍വലിക്കപ്പെടുന്ന ഓട്ടോ-ഡെബിറ്റ് രീതി ഇന്നുമുതല്‍ ഇല്ലാതാവുകയാണ്. ബില്‍ അടയ്ക്കുന്നതുള്‍പ്പടെയുള്ള ഓരോ മാസത്തെയും ഇടപാടിന് ഉടമയുടെ സമ്മതം ഉണ്ടെങ്കിലേ പറ്റൂ. തപാല്‍ […]

News Desk

ജിഎസ്ടി വരുമാനത്തില്‍ വീണ്ടും വര്‍ധനവ്

ഡല്‍ഹി: ജിഎസ്ടി വരുമാന ശേഖരത്തില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടം ഉണ്ടായി. 2021 സെപ്റ്റംബര്‍ മാസത്തെ മൊത്തം ജിഎസ്ടി റവന്യൂ കളക്ഷന്‍ ഒരു ലക്ഷത്തി പതിനേഴായിരം കോടി രൂപയാണ്. സര്‍ക്കാര്‍ ഡാറ്റ അനുസരിച്ച്, സെപ്റ്റംബറിലെ മൊത്തം ശേഖരത്തില്‍ CGST 20,578 കോടി, SGST 26,767 കോടി, IGST 60,911 കോടി, സെസ് 8,754 കോടി എന്നിവ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 23 ശതമാനം കൂടുതലാണ് ഈ ശേഖരം. അതേസമയം, തുടര്‍ച്ചയായ മൂന്നാം മാസമാണ് […]

News Desk

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു

  • September 30, 2021
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 101.76 രൂപയായി. ഡീസല്‍ വില 94.90 എന്ന നിലയിലെത്തി. തിരുവനന്തപുരത്ത് പെട്രോളില്‍ 103.38 രൂപയാണ് വില. ഡീസല്‍ 96.71. കോഴിക്കോട് പെട്രോള്‍ 102.16. ഡീസല്‍ 95.11രുപയിലുമെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ […]

News Desk

പ്രിന്റ് ടു പോസ്റ്റ് സംവിധാനവുമായി എല്‍ഐസിയും തപാല്‍ വകുപ്പും

  • September 29, 2021
  • 0 Comments

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പോളിസികളുടെ പോളിസി ബുക്ക്ലെറ്റുകള്‍ ഇനിമുതല്‍ തപാല്‍ വകുപ്പ് നേരിട്ട് പ്രിന്റ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഇതുസംബന്ധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും തപാല്‍ വകുപ്പും തമ്മില്‍ ധാരണയില്‍ എത്തി. പോളിസി ബുക്ക്ലെറ്റ് റെസിപ്റ്റുകളുടെ വിതരണം വേഗത്തിലാക്കാന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും. മുബൈ എല്‍ഐസിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എല്‍ഐസിയുടെയും തപാല്‍ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ കരാറില്‍ ഒപ്പുവച്ചു. ഇതിലൂടെ രാജ്യത്താകെയുളള എല്‍ഐസി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലൈഫ് ഇന്‍ഷുറന്‍സ് […]

News Desk

സെന്‍സെക്സ് 254.33 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

  • September 29, 2021
  • 0 Comments

മുംബൈ: ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകള്‍ രണ്ടാം ദിവസവും വിപണിയെ ദുര്‍ബലമാക്കി. സെന്‍സെക്സ് 254.33 പോയന്റ് നഷ്ടത്തില്‍ 59,413.27ലും നിഫ്റ്റി 37.30 പോയന്റ് താഴ്ന്ന് 17,711.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് ഒരുവേള 400ലേറെ പോയന്റ് നഷ്ടം നേരിട്ടെങ്കിലും മെറ്റല്‍, പൊതുമേഖല ബാങ്ക്, ഫാര്‍മ ഓഹരികളുടെ നേട്ടം സൂചികകളെ കൂടുതല്‍ നഷ്ടത്തില്‍ നിന്ന് കാത്തു. എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രടെക് സിമെന്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, […]

News Desk

രാജ്യത്ത് ഇന്നും ഡീസല്‍ വില വര്‍ധിപ്പിച്ചു; തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വില കൂട്ടുന്നത്

  • September 27, 2021
  • 0 Comments

തിരുവനന്തപുരം; രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. 26 പൈസ ഡീസലിന് കൂടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് രാജ്യത്ത് ഡീസലിന് വില കൂടിയത്. ഈ മാസം നാലാം തവണയാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 […]

News Desk

വീണ്ടും ഇരുട്ടടി; ഡീസല്‍വില വര്‍ധിച്ചു

  • September 26, 2021
  • 0 Comments

തിരുവനന്തപുരം: രാജ്യത്ത് ഡീസല്‍ വില വീണ്ടും കൂടി. ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് രാജ്യത്ത് കൂടിയത്. ഒരു ലിറ്ററിന് 94.05 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ വില. 95.87 രൂപയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില. കോഴിക്കോട് 94.24 രൂപയാണ് വില. എന്നാല്‍, പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇന്നും 101.48 രൂപയാണ് പെട്രോള്‍ വില. ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വില 0.84 ഡോളര്‍ ഉയര്‍ന്നു. ബാരലിന് […]