News Desk

ആദായനികുതി പിരിവില്‍ വന്‍ വര്‍ധനവ്; സാമ്പത്തിക ഉണര്‍വ്വിന്റെ ലക്ഷണമെന്ന് ബോര്‍ഡ്

  • September 25, 2021
  • 0 Comments

മുംബൈ: ആദായ നികുതി പിരിവ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ ഉയര്‍ന്ന നിലയിലെത്തിയെന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. കോവിഡിനു മുന്‍പുള്ള സാമ്പത്തികവര്‍ഷമായ 2019-20ലെ സമാന കാലയളവിലെ 4.48 ലക്ഷം കോടിയില്‍നിന്ന് 27% കൂടുതലാണ് ഇക്കുറി നേടിയത്. റീഫണ്ട് കഴിഞ്ഞുള്ള തുകയാണിത്. മുന്‍കൂര്‍ നികുതി, സ്രോതസ്സില്‍ നികുതി എന്നിങ്ങനെ മൊത്തം പ്രത്യക്ഷ നികുതിവരുമാനം 6.45 ലക്ഷം കോടി രൂപയാണ്. ഏപ്രില്‍ 1- സെപ്റ്റംബര്‍ 22 കാലയളവില്‍ പ്രത്യക്ഷനികുതിവരുമാനം 5,70,568 കോടി രൂപയാണ്. മുന്‍കൊല്ലം ഇതേ കാലയളവിലേതിനെക്കാള്‍ (3.27 […]

News Desk

എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; ആപ്പിള്‍ ഐഫോണുകള്‍ക്ക് തിരിച്ചടി

  • September 25, 2021
  • 0 Comments

എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. മുന്‍പും എല്ലാ ചാര്‍ജിംഗ് പോര്‍ട്ടുകളും സിടൈപ്പ് ആക്കണമെന്ന നിലപാട് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ചിരുന്നുവെങ്കിലും ആപ്പിള്‍ ഉള്‍പ്പെടെയുള്ള ചില കമ്പനികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന്‌കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ തീരുമാനം വരുന്നത്. നിയമം നടപ്പിലാകുന്നതോടെ ആപ്പിള്‍ ഐഫോണുകള്‍ക്കായിരിക്കും ഏറ്റവും വലിയ തിരിച്ചടിയെന്ന് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചാര്‍ജറുകള്‍ ഉണ്ടാക്കുന്ന ഇ-വേസ്റ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ യൂണിയന്റെ ഇത്തരമൊരു തീരുമാനം. […]

News Desk

ചരിത്രനേട്ടംകുറിച്ച് സെന്‍സെക്‌സ് ; 60,000 പിന്നിട്ട് വ്യാപാരത്തിന് തുടക്കം

  • September 24, 2021
  • 0 Comments

മുംബൈ: ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 325 പോയന്റ് നേട്ടത്തില്‍ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയര്‍ന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിനിരക്ക് ഉയര്‍ത്തല്‍, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാടില്‍ നിക്ഷേപകര്‍ ആത്മവിശ്വാസംപുലര്‍ത്തിയതാണ് ആഗോളതലത്തില്‍ വിപണികള്‍ക്ക് കരുത്തായത്. ഡൗ ജോണ്‍സ് സൂചിക 1.48ശതമാനവും എസ്ആന്‍ഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയര്‍ന്നു. വിപണിയില്‍ കാളകള്‍ […]

News Desk

രാജ്യത്ത് ഡീസല്‍ വിലയില്‍  വര്‍ധനവ്; പെട്രോള്‍ വിലയില്‍ മാറ്റമില്ല

  • September 24, 2021
  • 0 Comments

ന്യൂഡല്‍ഹി: തുടര്‍ച്ചയായി 20 ദിവസത്തിന് ശേഷം കേരളത്തില്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. ലിറ്ററിന് 23 പൈസയാണ് കൂടിയത്. നിലവില്‍ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 93.72 രൂപയായി ഉയര്‍ന്നു. അതെ സമയം പെട്രോള്‍ വില ലിറ്ററിന് 101.41 രൂപയാണ്. ജൂലൈ 15 നായിരുന്നു നേരത്തെ വിലയില്‍ മാറ്റം വന്നത്. കേരളത്തില്‍ പെട്രോള്‍ വിലയില്‍ കാര്യമായി മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ ആഗ്രഹിക്കാത്തതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ സാധിക്കാത്തത്. ഇതോടെ രാജ്യത്തിന്റെ വിവിധ […]

News Desk

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

  • September 24, 2021
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.പവന് 320 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758 ആയി താഴ്ന്നു. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,015 ഡോളറാണ്. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് വിലയെ ബാധിച്ചത്.

News Desk

കൊച്ചിയില്‍ 690 കോടിയുടെ നിക്ഷേപം നടത്തി ടിസി എസ്

  • September 21, 2021
  • 0 Comments

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങില്‍ 690 കോടി രൂപ മുതല്‍മുടക്കി ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുന്നു. ഐടി കോംപ്‌ളക്സിനായി 440 കോടിയും അനുബന്ധ വികസനത്തിനായി 250 കോടിയുമാണ് ടിസിഎസ് വകയിരുത്തിയത്. 2023-24ല്‍ ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിക്കും. 10,000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ആന്‍ഡ് ഐടി-ഐടിഇഎസ് യൂണിറ്റിനായി 36.84 ഏക്കര്‍ സ്ഥലം ടിസിഎസിന് അനുവദിച്ചു കൊണ്ടുള്ള ധാരണാപത്രത്തിലാണ് ഒപ്പുവെച്ചത്. ഇന്ത്യയിലും ആഗോളതലത്തിലും ഐടി-ഐടിഇഎസ് മേഖലയില്‍ മികവ് […]

News Desk

തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവച്ചു കിറ്റെക്‌സ് ഗ്രൂപ്പ് ; നേരത്തെ പറഞ്ഞതില്‍ നിന്ന് ഇരട്ടിയലധികം രൂപയുടെ നിക്ഷേപം

  • September 19, 2021
  • 0 Comments

കൊച്ചി: കേരളത്തിലെ പദ്ധതികളില്‍ നിന്ന് പിന്‍മാറിയ കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവച്ചു. നേരത്തെ പറഞ്ഞതില്‍ നിന്ന് ഇരട്ടിയലധികം രൂപയുടെ നിക്ഷേപമാണ് കിറ്റെക്‌സ് തെലങ്കാനയില്‍ നടത്തുന്നത്. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്നാണ് കിറ്റക്‌സ് അറിയിച്ചത്. 40,000 തൊഴിലവസരങ്ങളില്‍ 85 ശതമാനവും ലഭിക്കുക വനിതകള്‍ക്കാണ്. രണ്ട് പദ്ധതികളിലാണ് കിറ്റെക്സ് ഗ്രൂപ്പും തെലങ്കാന സര്‍ക്കാരും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. വാറങ്കലില്‍ മെഗാ ടെക്സ്‌റ്റൈല്‍സ് പാര്‍ക്ക്, ഹൈദരാബാദിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് […]

News Desk

ഓണ്‍ലൈന്‍ പണമിടപാട് പരസ്പരം ബന്ധിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും

  • September 19, 2021
  • 0 Comments

ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒരുങ്ങുന്നു. ഇന്ത്യന്‍ റിസര്‍വ് ബാങ്കും സിംഗപൂര്‍ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. അതിവേഗ പണമിടപാട് സംവിധാനങ്ങളായ യുപിഐ, പേ നൗ എന്നിവ പരസ്പരം ബന്ധിപ്പിക്കും. 2022 ജൂലൈ മാസത്തോടെ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റ് വഴികള ആശ്രയിക്കാതെയും കുറഞ്ഞ ചിലവിലും പണമിടപാട് നടത്താനാകും. ഇത് ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. കൂടുതല്‍ സുരക്ഷിതത്വവും, എളുപ്പത്തില്‍ പണവിനിമയവും ഇതിലൂടെ ഉറപ്പുവരുത്തുന്നുണ്ട്. […]

News Desk

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയില്‍; 80ശതമാനം വിലക്കുറവും ക്യാഷ്ബാക്ക് ഓഫറുകളുമായി ഉടന്‍ വരുന്നു

  • September 18, 2021
  • 0 Comments

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയില്‍ ഉടന്‍ ആരംഭിക്കുന്നു. 80ശതമാനം വിലക്കുറവും ക്യാഷ്ബാക്ക് ഓഫറുകളുമായി ഇ-റീട്ടെയിലര്‍ ആക്സിസ് ബാങ്കും ഐസിഐസിഐ ബാങ്കും കൈകോര്‍ക്കുന്നു. ക്യാഷ്ബാക്ക് ഓഫറുകള്‍ക്ക് പേടിഎമ്മുമായി സഹകരിക്കുന്നുണ്ട്. ലിസ്റ്റുചെയ്ത ചില ഉല്‍പ്പന്നങ്ങളില്‍ ഐഫോണ്‍ 12,,ഇന്റല്‍ ലാപ്ടോപ്പുകള്‍, ബോട്ട് സൗണ്ട്ബാര്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഡിസ്‌ക്കൗണ്ട് വിലയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വസ്ത്രങ്ങള്‍, പവര്‍ ബാങ്കുകള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ആരോഗ്യ പരിപാലന ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ആക്‌സസറികള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട് 80 ശതമാനം വരെ കിഴിവ് നല്‍കും. എംഐ, സാംസങ്ങ്, റിയല്‍മീ […]

News Desk

വ്യാപാരമേഖലയില്‍ പുതിയ മാറ്റത്തിന് തുടക്കം; ‘പെപ്കാര്‍ട്ട്’ ആപ്ലിക്കേഷനുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി

  • September 14, 2021
  • 0 Comments

കോഴിക്കോട്: വന്‍കിട ഇ-കൊമേഴ്സ് കമ്പനികളുടെ പ്രവര്‍ത്തനവും കോവിഡും പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പെപ്പ്കാര്‍ട്ട് (Pepkart) എന്ന ആപ്ലിക്കേഷന്‍ വിപണിയിലിറക്കി. ഇഷോപ്പിംഗ്, ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി, ഡിജിറ്റല്‍ വാലറ്റ്, ജിയോ സേര്‍ച്ചിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്സ്, സ്‌കില്‍ ഡവലപ്മെന്റ് ട്രെയിനിംഗ്, ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍ മാനേജ്മെന്റ് എല്ലാത്തിനുമുപരി വ്യാപാരി വ്യവസായി സമൂഹത്തിന്റെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് പെപ്പ്കാര്‍ട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. രാജ്യവ്യാപകമായി ഒരു പുതുമാറ്റത്തിന് ഇത് […]