ഡിസൈനുകളുടെ ലോകത്ത് അത്ഭുതം തീര്‍ത്ത് ഏ.കെ ഡിസൈന്‍സ്
ഏത് പ്രതിസന്ധി ഘട്ടത്തെയും എങ്ങനെ അനുകൂലമാക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരാണ് യഥാര്‍ത്ഥ സംരഭകര്‍. ഏ.കെ ഡിസൈന്‍സിന്റെയും തുടക്കം അങ്ങനെയാണ്. കോവിഡിന്റെ പിടിയില്‍ ലോകം മുന്നോട്ട് നീങ്ങാന്‍ പ്രയാസപ്പെടുമ്പോഴാണ് ഏ.കെ ഡിസൈന്‍സ് എന്ന സംരംഭം ഉദയം കൊള്ളുന്നത്. ആ പ്രതിസന്ധിയെ അവസരമാക്കാന്‍ തന്നെ അശ്വിനി മൗവ്വനാല്‍ എന്ന സംരംഭയ്ക്ക് കഴിഞ്ഞു. അശ്വിനിക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് കണ്ണന്‍ കെ.ജെയും ഒപ്പമുണ്ടായിരുന്നു. Business Science പഠിച്ച ശേഷം ദുബായില്‍ ജോലി നോക്കിയിരുന്ന അശ്വിനി തന്റെ സ്വപ്‌നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയതാണ് ഇന്ന് […]













