business Entreprenuership Success Story

ഡിസൈനുകളുടെ ലോകത്ത് അത്ഭുതം തീര്‍ത്ത് ഏ.കെ ഡിസൈന്‍സ്

Spread the love

ഏത് പ്രതിസന്ധി ഘട്ടത്തെയും എങ്ങനെ അനുകൂലമാക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരാണ് യഥാര്‍ത്ഥ സംരഭകര്‍. ഏ.കെ ഡിസൈന്‍സിന്റെയും തുടക്കം അങ്ങനെയാണ്. കോവിഡിന്റെ പിടിയില്‍ ലോകം മുന്നോട്ട് നീങ്ങാന്‍ പ്രയാസപ്പെടുമ്പോഴാണ് ഏ.കെ ഡിസൈന്‍സ് എന്ന സംരംഭം ഉദയം കൊള്ളുന്നത്. ആ പ്രതിസന്ധിയെ അവസരമാക്കാന്‍ തന്നെ അശ്വിനി മൗവ്വനാല്‍ എന്ന സംരംഭയ്ക്ക് കഴിഞ്ഞു. അശ്വിനിക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് കണ്ണന്‍ കെ.ജെയും ഒപ്പമുണ്ടായിരുന്നു.

Business Science പഠിച്ച ശേഷം ദുബായില്‍ ജോലി നോക്കിയിരുന്ന അശ്വിനി തന്റെ സ്വപ്‌നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയതാണ് ഇന്ന് ഒരുപാട് കസ്റ്റമേഴ്‌സുള്ള ഏ. കെ ഡിസൈന്‍സ് എന്ന സ്ഥാപനം. ഏ.കെ ഡിസൈന്‍സിന്റെ തുടക്കം ഇന്‍സ്റ്റാഗ്രാമിലാണ്. പാഷന്‍ കൊണ്ട് പടുത്തുയര്‍ത്തിയ അശ്വിനിയുടെ ഏ.കെ ഡിസൈന്‍സ് അന്വേഷിച്ച് പലരും എത്താന്‍ തുടങ്ങി. കണ്ണൂര്‍, എറണാകുളം, കോഴിക്കോട് തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഏറ്റവും നല്ല ഡിസൈനുകള്‍ തിരക്കി ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ ഏ.കെ ഡിസൈന്‍സ് ഓണ്‍ലൈനില്‍ നിന്നും ഓഫ്‌ലൈനിലേക്ക് മാറി, സ്ഥാപനമായി ആരംഭിച്ചു.

ഇന്ന് പയ്യന്നൂരില്‍ സ്ഥിതി ചെയ്യുന്ന ഏ.കെ ഡിസൈന്‍സിന്റെ തുടക്കം എങ്ങനെയെന്ന ചോദ്യത്തിന് അശ്വിനിക്ക് പറയാനുള്ളത് ‘Passion’ എന്ന ഉത്തരം മാത്രമാണ്. ഓരോ നിമിഷവും മാറ്റങ്ങള്‍ ഉണ്ടാകുന്ന ഡിസൈനിങ് ഫീല്‍ഡില്‍, കഠിനാധ്വാനവും അടങ്ങാത്ത അഭിരുചിയും കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഏ.കെ ഡിസൈന്‍സിനു കഴിഞ്ഞു. മാറ്റത്തിന് അനുസരിച്ചു സഞ്ചരിക്കാനും ഓരോ വ്യക്തിയുടെയും മനസ്സറിഞ്ഞു കൊണ്ട് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനും കഴിയുക എന്നത് അതിലും വലിയ അത്ഭുതമാണ്. ആ അത്ഭുതം തന്നെയാണ് ഏ.കെ ഡിസൈന്‍സിന്റെ വിജയവും.

ഓരോ പുതിയ ഡിസൈനുകളും നിറങ്ങള്‍ കൊണ്ടും വര്‍ണങ്ങള്‍ കൊണ്ടും ആദ്യം തന്നെ രൂപം കൊള്ളുന്നത് അശ്വിനിയുടെ മനസ്സിലാണ്. വിവാഹ വസ്ത്ര ഡിസൈനുകള്‍ തേടി ഇവിടെയെത്തുന്ന ഒരോ കസ്റ്റമേഴ്‌സിന്റെയും ബഡ്ജറ്റിനും മനസ്സിനും ഇണങ്ങി സഞ്ചരിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ സംരംഭത്തെ ഇത്രമേല്‍ വിപുലമാക്കിയത്.

ഡിസൈന്‍ ചെയ്യുന്ന വസ്ത്രം അവസാന നിമിഷത്തിലല്ല ഇവിടുത്തെ കസ്റ്റമേഴ്‌സ് കാണുന്നത്. ഡിസൈനിങ്ങിന്റെ ആദ്യ ഘട്ടം മുതല്‍ ഓരോ നിമിഷവും ലൈവായി തന്നെ കസ്റ്റമേഴ്‌സിനെ ‘അപ്‌ഡേറ്റ്’ ചെയ്യുന്നു. മറ്റ് Designer Wear Studio കളില്‍ നിന്നും ഏ.കെ ഡിസൈന്‍സ് വേറിട്ട് നില്‍ക്കുന്നതും അതുകൊണ്ട് തന്നെയാണ്.

2021 മാര്‍ച്ച് 14 നാണ് പയ്യന്നൂരില്‍ ഷോപ്പ് ആരംഭിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് ഇത്രമേല്‍ ഈ സംരംഭം വളരാന്‍ സാധിച്ചതിന് കാരണം അശ്വിനി മുറുകെ പിടിച്ച സ്വപ്‌നവും അവരുടെ കഠിനപ്രയത്‌നവും തന്നെയാണ്. അശ്വിനിയുടെ ഭര്‍ത്താവ് കണ്ണന്‍ കെ.ജെയും ഒരു സംരംഭകനാണ്. 1951 മുതല്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന കണ്ണന്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമസ്ഥനായ അദ്ദേഹത്തിന്റെ തളരാത്ത പിന്തുണ കൂടിയാണ് ഏ.കെ ഡിസൈന്‍സിന്റെ വിജയം.

https://www.instagram.com/ak_designs_kannans/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍