Entreprenuership Success Story

പാരമ്പര്യ ശാസ്ത്ര ശാഖകളെ തലമുറകളിലേക്ക് പകര്‍ത്തിയെഴുതി Dattatreya Tantra Vidyapeedam

ശാസ്ത്രീയവും പാരമ്പര്യവുമായ അറിവുകളുടെ പറുദീസയാണ് ഭാരതം. വൈദ്യ ശാസ്ത്ര രംഗത്തേക്ക് മാത്രം കടന്നാല്‍ തന്നെ മറ്റുള്ള രാജ്യങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം വൈജ്ഞാനികമായ അറിവുകളും കണ്ടെത്തലുകളുമെല്ലാമാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നമ്മുടെ പൂര്‍വികര്‍ ചരിത്ര താളുകളിലൂടെ കൈമാറി പോയിട്ടുള്ളത്. ഈ അപൂര്‍വ വിജ്ഞാനങ്ങളുടെ നിക്ഷേപം തന്നെയാണ് പല ലോക രാജ്യങ്ങളെയും അവരുടേതായ സുപ്രധാന പഠനങ്ങള്‍ക്ക് മുന്‍പേ ഭാരതത്തിന്റെ ചരിത്ര താളുകളിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുന്നതും. എന്നാല്‍ വിജ്ഞാനങ്ങളുടെ കലവറ തന്നെ നമുക്ക് മുന്നില്‍ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടെങ്കിലും നമ്മളില്‍ പലരും അതിനെക്കുറിച്ച് […]

Entreprenuership Success Story

ചോര്‍ച്ചയെപറ്റി ഇനി ചര്‍ച്ച വേണ്ട; മികച്ച വാട്ടര്‍പ്രൂഫിങ് രീതികളുമായി ‘Bakkah Leak Clinic’.

‘ഈ വീട്ടില്‍ മഴക്കാലമായാല്‍ ചോരാത്ത ഒരിടം കാണിക്കാമോ?’ കേട്ടുപഴകിയ സിനിമാ ഡയലോഗ് എന്നതിലുപരി മഴക്കാലമായാല്‍ മിക്ക വീടുകളിലും തലവേദനയുണ്ടാക്കുന്ന പ്രശ്‌നമായി ചോര്‍ച്ച മാറിയിരിക്കുകയാണ്. എത്ര ഉറപ്പില്‍ പണിതാലും ചോര്‍ച്ച വന്നാല്‍ രക്ഷയില്ല! ചോര്‍ച്ച നിമിത്തം വീടും കെട്ടിടങ്ങളും പൊളിച്ചു പണിയാന്‍ പലരും തയ്യാറാകുന്നതിന്റെ കാരണം ഈ പ്രശ്‌നത്തിന് പ്രതിവിധി നല്‍കുന്ന നൂറുശതമാനം ഗ്യാരണ്ടിയുള്ള ഉത്പന്നങ്ങളോ വാട്ടര്‍പ്രൂഫിംഗ് രീതികളോ വിപണിയിലില്ല എന്നത് തന്നെയാണ്. ആ കുറവ് നികത്തുകയാണ് ‘Bakkah Leak Clinic’. കഴിഞ്ഞ 20 വര്‍ഷക്കാലമായി വാട്ടര്‍ പ്രൂഫിങ്, […]

Entreprenuership Success Story

അമ്മയ്ക്കും കുഞ്ഞിനുമുള്ള സമ്പൂര്‍ണ്ണ ആയുര്‍വ്വേദ സുരക്ഷയുമായി ‘Ti & To’

ഭാരതീയമായ ആരോഗ്യ സംരക്ഷണരീതിയാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷി പരമ്പരയിലൂടെ പകര്‍ന്നുവന്ന ആയുര്‍വേദം ഒരു രോഗശാന്തി ചികിത്സ മാത്രമല്ല, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള ജീവിതശൈലി കൂടിയാണ്. മനുഷ്യ മനസിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സമുന്വയിപ്പിക്കുന്ന ഈ ചികിത്സാവിധി വൈദഗ്ധ്യം നേടിയ പ്രഗത്ഭരായ വൈദ്യകുടുംബങ്ങള്‍ വഴി ഇന്നും മങ്ങലേല്‍ക്കാതെ തുടര്‍ന്നുവരുന്നുണ്ട്. അത്തരത്തില്‍ പാരമ്പര്യ ആയുര്‍വ്വേദ കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരുപിടി മികച്ച ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് മെറിന്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ‘Ti & To’ ‘. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കും പ്രസവശേഷം […]

Entreprenuership Success Story

ഫാഷനും പാരമ്പര്യവും ചേര്‍ന്നൊരു വിജയം

അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇ-കൊമേഴ്സ് രംഗത്ത് തങ്ങളുടെ വിജയഗാഥ രചിച്ചുകൊണ്ട് മുന്നേറുകയാണ് ഫാഷന്‍ ബ്രാന്‍ഡ് ആയ ഗൂസ്ബെറി ഡോട്ട് കോം. പാരമ്പര്യ തനിമയും മോഡേണ്‍ ട്രെന്‍ന്റ്‌സും സംയോജിപ്പിച്ചുകൊണ്ടുള്ള ഫാഷന്‍ രീതിയാണ് ഗൂസ്‌ബെറി അവതരിപ്പിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഉത്പന്നങ്ങള്‍ ഗൂസ്‌ബെറി നിര്‍മിച്ചു വിപണനം ചെയ്യുന്നുണ്ട്. കേരളം കേന്ദ്രീകരിച്ചുള്ള ഫാഷന്‍ കമ്പനി ആണെങ്കിലും ഇന്ത്യക്ക് പുറത്ത് 160ല്‍ അധികം രാജ്യങ്ങളില്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് ഗൂസ്‌ബെറിക്ക് കഴിഞ്ഞു എന്നിടത്താണ് അവരുടെ പ്രയത്‌നവും ഫാഷന്‍ മേഖലയോടുള്ള അഭിനിവേശവും […]

Entreprenuership Success Story

കാര്‍ പോര്‍ച്ചുകള്‍ കിടിലനാക്കാം; വീടിന്റെ മാറ്റ് കൂട്ടാന്‍ ട്രെന്റിങ് പോര്‍ച്ചുമായി Western West Designs

ഇന്ന് വീട് നിര്‍മിക്കുമ്പോള്‍ വീടിനൊപ്പം അല്ലെങ്കില്‍ ഒരുപടി മുകളില്‍ പ്രാധാന്യം നല്‍കുന്ന ഏരിയയാണ് കാര്‍ പോര്‍ച്ച്. വീടിന്റെ മോടി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ ഒരു ഘടകം തന്നെയാണ് പോര്‍ച്ച്. പരമ്പരാഗത ശൈലിയിലുള്ള പോര്‍ച്ചുകളായിരുന്നു ഒരു കാലത്ത് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ ചിന്താഗതികളൊക്കെ മാറിക്കഴിഞ്ഞു. വീടിന്റെ സ്‌റ്റൈലിനനുസരിച്ച് പോര്‍ച്ച് നിര്‍മിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. ഓരോ വര്‍ഷം കഴിയുംതോറും നൂതന ശൈലിയിലും ഡിസൈനിലുമുള്ള കാര്‍ പോര്‍ച്ചുകളാണ് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഇന്ന് ട്രെന്റിങായ പോര്‍ച്ച് നിര്‍മിച്ച് വിപണി കയ്യടക്കി മുന്നേറുന്ന […]

Entreprenuership Success Story

‘സന്തോഷം’ പാകം ചെയ്ത് Bake @ Home ഉം അഞ്ജുവും

പാചകം ഇഷ്ടമല്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ പാചക കല പലപ്പോഴും കുടുംബത്തിനും ചുരുക്കം ബന്ധുക്കള്‍ക്കിടയിലും മാത്രം ഒതുങ്ങിപോയവരാവും ഇവരില്‍ ഭൂരിഭാഗവും. പ്രിയപ്പെട്ടവരില്‍ നിന്ന് നല്ല വാക്കുകളും മികച്ച അഭിപ്രായങ്ങളും ലഭിക്കാറുണ്ടെങ്കിലും, തന്റെ പാചകത്തെ വിപണത്തിലേക്ക് വഴിതിരിച്ചുവിടുന്നതിലാണ് പല സ്ത്രീകളും തോറ്റുപോവാറുള്ളത്. എന്നാല്‍ കൊവിഡ് ഭീതിയെല്ലാം ഒഴിഞ്ഞശേഷം ഇത്തരത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബേക്കിങ്ങിലേക്ക് കടന്നുവന്ന് ഒത്തിരി ആരാധകരെ സൃഷ്ടിച്ചവരാണ് Bake @ Home ഉം അണിയറ ശില്‍പിയായ അഞ്ജു ടിജോയും. കൊവിഡാനന്തരം വിപുലമാക്കിയ […]

Entreprenuership Success Story

ആഘോഷങ്ങളില്‍ അത്ഭുതം തീര്‍ത്ത് RIZU’S CAKE BYTES

ആഘോഷങ്ങള്‍ക്ക് ആരവം കൂടണമെങ്കില്‍ ഒത്തുകൂടുന്ന മനുഷ്യരുടെ മുഖത്ത് സന്തോഷം നിറയണം. അങ്ങനെ, അതിരുകളില്ലാത്ത സന്തോഷം മനുഷ്യരുടെ മുഖത്ത് നിറയ്ക്കാന്‍ സാധിക്കുന്നത് മധുരമുള്ളതും സ്വാദ് നിറഞ്ഞതുമായ കേക്കുകള്‍ക്കാണ്. അതിന് വ്യക്തമായ ഉദാഹരണമാണ് തിരുവനന്തപുരം സ്വദേശിനിയായ റിസ്വാനയുടെ Rizu’s Cake Bytes എന്ന സംരംഭം. ആഘോഷ രാവുകളെ പലപ്പോഴും ഇരട്ടി തെളിച്ചമുള്ളതാക്കാന്‍ കേക്കുകളില്‍ അത്ഭുതം തീര്‍ക്കുന്ന റിസ്വാന എന്ന പാചക വിദഗ്ധയായ കലാകാരിയ്ക്ക് കഴിയാറുണ്ട്. അത് തന്നെയാണ് ‘Rizu’s Cake Bytes’ എന്ന സംരംഭത്തെ ജനപ്രീതിയുള്ളതാക്കിയതും. ഒരു കേക്ക് എന്നാല്‍ […]

Entreprenuership Success Story

നിശ്ചയദാര്‍ഢ്യത്തോടെ വിപണി കീഴടക്കി ഒരു സംരംഭക

ബിസിനസ് പലര്‍ക്കും പാഷനാണ്. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടശേഷം ബിസിനസിലേയ്ക്ക് കടന്നുവരുന്നവരുമുണ്ട്; അതുപോലെ അവിചാരിതമായെത്തുന്നവരുമുണ്ട്. ബിസിനസ് ആരംഭിക്കുക എന്നത് പലരും മനസില്‍ പോലും ചിന്തിക്കാത്ത കാര്യമാകും. എന്നാല്‍ നാം കടന്നുവരുന്ന സാഹചര്യങ്ങളാണ് നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നത്. അത്തരത്തില്‍ അപ്രതീക്ഷിതമായി സംരംഭകയായ വനിതയാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിയായ സ്‌നേഹ വിജില്‍. ബിസിനസുമായി ബന്ധപ്പെട്ട് യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന സ്‌നേഹ എം.എ ഇംഗ്ലീഷ് പൂര്‍ത്തിയാക്കിയശേഷം ഒരു സ്ഥാപനത്തില്‍ സെയില്‍സ് സ്റ്റാഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അങ്ങനെയിരിക്കെയാണ് സ്വന്തമായൊരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് സ്‌നേഹ ചിന്തിച്ചുതുടങ്ങുന്നത്. […]

Entreprenuership

‘വിശക്കുന്നവന് വിളിപ്പാടകലെ”; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് പുതിയൊരു അധ്യായമായി ‘മെസ് വാല’

ആഹാരം ദൈവമാണ്. അപ്പോള്‍ ആഹാരം നല്‍കുന്നവനോ? ദൈവത്തിനു തുല്യം. വിശക്കുന്നവന് ഭക്ഷണം നല്‍കുന്നതിന് സമാനമായ മറ്റൊരു പുണ്യ പ്രവര്‍ത്തി ലോകത്തിന് കീഴിലുണ്ടോ എന്നത് സംശയമാണ്. ഇന്ന് പലരും ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ദൈവത്തെപ്പോലെ കാണുന്നത് സൊമാറ്റോ, സ്വിഗ്ഗി പോലെയുള്ള ഓണ്‍ലൈന്‍ ആപ്പുകളെയാണ്. ആവശ്യമുള്ള ഭക്ഷണം പണം കൊടുത്ത് വാങ്ങാം എന്നതിനപ്പുറം നമ്മുടെ ആവശ്യാനുസരണം വിരല്‍ത്തുമ്പില്‍ ഇഷ്ടപ്പെട്ട ആഹാരം എത്തിക്കുന്നു എന്നത് തന്നെയാണ് ഇത്തരം ആപ്പുകള്‍ ജനപ്രിയമാകാനുള്ള ഏറ്റവും അടിസ്ഥാനപരമായ കാരണങ്ങളിലൊന്ന്. സോഷ്യല്‍ മീഡിയ വളര്‍ന്ന് വികസിച്ചതോടെ ഇത്തരം […]