Entreprenuership Success Story

ആഘോഷങ്ങളില്‍ അത്ഭുതം തീര്‍ത്ത് RIZU’S CAKE BYTES

Spread the love

ആഘോഷങ്ങള്‍ക്ക് ആരവം കൂടണമെങ്കില്‍ ഒത്തുകൂടുന്ന മനുഷ്യരുടെ മുഖത്ത് സന്തോഷം നിറയണം. അങ്ങനെ, അതിരുകളില്ലാത്ത സന്തോഷം മനുഷ്യരുടെ മുഖത്ത് നിറയ്ക്കാന്‍ സാധിക്കുന്നത് മധുരമുള്ളതും സ്വാദ് നിറഞ്ഞതുമായ കേക്കുകള്‍ക്കാണ്. അതിന് വ്യക്തമായ ഉദാഹരണമാണ് തിരുവനന്തപുരം സ്വദേശിനിയായ റിസ്വാനയുടെ Rizu’s Cake Bytes എന്ന സംരംഭം.

ആഘോഷ രാവുകളെ പലപ്പോഴും ഇരട്ടി തെളിച്ചമുള്ളതാക്കാന്‍ കേക്കുകളില്‍ അത്ഭുതം തീര്‍ക്കുന്ന റിസ്വാന എന്ന പാചക വിദഗ്ധയായ കലാകാരിയ്ക്ക് കഴിയാറുണ്ട്. അത് തന്നെയാണ് ‘Rizu’s Cake Bytes’ എന്ന സംരംഭത്തെ ജനപ്രീതിയുള്ളതാക്കിയതും. ഒരു കേക്ക് എന്നാല്‍ വെറുമൊരു ‘ബിസിനസ് ‘ മാത്രമല്ലെന്നും മുന്നില്‍ നില്‍ക്കുന്ന മനുഷ്യരുടെ ഹൃദയം നിറയ്ക്കാന്‍ സാധിക്കുന്ന കലാവിരുതാണെന്നും മനസ്സിലാക്കിയ അന്ന് മുതലാണ് സ്വാദിഷ്ടമായ കേക്കുകള്‍ തേടി റിസ്വാനയുടെ അടുത്തേക്ക് ആളുകള്‍ എത്താന്‍ തുടങ്ങിയത്.

എട്ട് വര്‍ഷം കൊണ്ട് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസ്വാനയ്ക്ക് ഓരോ ആവശ്യക്കാരനും വേണ്ട തരത്തില്‍ അവരുടെ മനസ്സറിഞ്ഞുകൊണ്ട് കേക്കുകള്‍ ഒരുക്കാനും അവയെ വിതരണം ചെയ്യാനും സാധിക്കും. പാചകത്തിനോടും അവയെ ഭംഗിയായി വിളമ്പുന്നതിനോടും എപ്പോഴും ഈ ചെറുപ്പക്കാരിക്ക് അതിരറ്റ സന്തോഷമാണ്. അവ നല്‍കുന്ന ആനന്ദവും സന്തോഷവും ഉത്സാഹവും തന്നെയാണ് റിസ്വാനയെ മികച്ച ‘കേക്ക് ബേക്കര്‍’ എന്ന സംരഭകയിലേക്ക് ഉയര്‍ത്തിയതും.

ആദ്യമൊക്കെ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യമായി കേക്കുണ്ടാക്കി നല്‍കിയിരുന്ന റിസ്വാന ഇതൊരു പ്രൊഫഷനായി തിരഞ്ഞെടുത്തിട്ട് ഇപ്പോള്‍ നാലു വര്‍ഷമാകുന്നു. ബേക്കിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയശേഷം തന്റെ സംരംഭത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും റിസ്വാനയ്ക്ക് കഴിഞ്ഞു. കന്യാകുമാരി, തിരുവനന്തപുരം എന്നീ പ്രദേശങ്ങളിലാണ് Rizu’s Cake Bytes ഡെലിവറി ചെയ്യുന്നത്.

കുടുംബത്തോടെ ഒത്തുകൂടി സന്തോഷിക്കുന്നവരുടെ ആഹ്ലാദത്തിന്റെ ഭാഗമാകാന്‍ കഴിയുക എന്നത് തന്നെയാണ് റിസ്വാനയുടെയും ഏറ്റവും വലിയ സന്തോഷം. ഇന്ന് കേക്കുകളില്‍ അത്ഭുതം ഒരുക്കുകയാണ് Rizu’s Cake Bytes എന്ന സ്ഥാപനം. തന്റെ മകന്റെ പിറന്നാളിനായിരുന്നു റിസ്വാന ആദ്യമായി കേക്ക് നിര്‍മിക്കുന്നത്. എന്നാല്‍ താന്‍ കരുതിയതിന്റെ അത്ര ആ കേക്കിനെ മികച്ചതാക്കി മാറ്റാന്‍ റിസ്വാനയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ അവിടെ നിന്നും തുടക്കം കുറിച്ച കേക്ക് നിര്‍മാണം ഇന്ന് എത്തി നില്‍ക്കുന്നത് വ്യത്യസ്ത ഫ്‌ളേവറുകള്‍ ഒരുക്കുന്ന ‘ഡ്രീം കേക്ക്’എന്ന പുതിയ ആശയത്തിലാണ്. കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു കേക്ക് ബേക്കിങ് സംരംഭം പത്ത് വിവിധ തരം ഫ്‌ളേവറുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

White and Dark Chocolate, Strawberry, Mango, Tender Coconut, Butter Scotch, Spanish Delight, Pistha, Coffee Toffee, Blueberry തുടങ്ങി വിവിധതരം ഡ്രീം കേക്കുകളാണ് ഇവിടെ ഒരുങ്ങുന്നത്. കസ്റ്റമേഴ്‌സിന്റെ സന്തോഷത്തേക്കാള്‍ വലുതല്ല പണം എന്ന ചിന്ത തന്നെയാണ് ഓരോ കേക്കുകളെയും അത്രത്തോളം മികച്ചതാക്കി നല്‍കാന്‍ ഈ സംരംഭകയ്ക്ക് കഴിയുന്നതിന്റെ കാരണവും. ഇത്രത്തോളം വിജയം ഒരിക്കലും തന്നെ തേടി വരുമെന്ന് കരുതിയിരുന്ന ആളായിരുന്നില്ല റിസ്വാന. അത് കൊണ്ട് തന്നെ മുന്നിലുള്ള നിമിഷത്തില്‍ ചെയ്യുന്നത് എന്താണോ അതിനെ ഏറ്റവും മൂല്യമുള്ളതാക്കുക എന്നതായിരുന്നു എപ്പോഴും ലക്ഷ്യം . ആ ചിന്ത തന്നെയാണ് Rizu’s Cake Bytes നെ ഇത്രയും മികച്ചതാക്കി മാറ്റിയതും.

തന്നെ എപ്പോഴും പിന്തുണയ്ക്കുന്ന കുടുംബമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് തന്നെയാണ് റിസ്വാന വിശ്വസിക്കുന്നത്. സ്റ്റീല്‍ ബിസിനസ് ചെയ്യുന്ന ഭര്‍ത്താവ് റംസാനിയുടെയും മക്കള്‍ അര്‍ഫാന്‍, അഹ്സാന്‍, സജ എന്നിവരുടെയും അളവറ്റ സ്‌നേഹവും പിന്തുണയും ഏറ്റവും മികച്ച ഒരു കേക്ക് ബേക്കിങ് സംരംഭക എന്ന നിലയിലേക്ക് തന്നെയാണ് റിസ്വാനയെ ഉയര്‍ത്തിയത്. ഇവര്‍ക്കൊപ്പം തന്നെ റിസ്വാനയുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ എപ്പോഴും കൂടെ നിന്നതും മാനസികമായി ഏറെ പിന്തുണ നല്‍കിയതും ഉമ്മയായ റൈഹാനയും കൂടിയാണ്. ഏത് പ്രതിസന്ധിയിലും തളരാതെ റിസ്വാനയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കളുടേയും പിന്തുണ കൂടി ലഭിച്ചപ്പോള്‍ Rizu’s Cake Bytes കൈവരിച്ചത് മികച്ച വിജയമാണ്.

തന്റെ കേക്കുകള്‍ നേരിട്ട് മാത്രമെ കസ്റ്റമെഴ്‌സിന് നല്‍കുകയുള്ളൂ എന്ന നിര്‍ബന്ധവും ഈ സംരംഭകയ്ക്ക് ഉണ്ട്. അതിന് കാരണം മറ്റു ഷോപ്പുകള്‍ക്ക് നല്‍കുകയാണെങ്കില്‍ ഇരട്ടി വിലയിലായിരിക്കും അവര്‍ ഈ കേക്കുകള്‍ നല്‍കുക. താന്‍ അത്രമേല്‍ കഷ്ടപ്പെട്ട്, സന്തോഷത്തോടെ നിര്‍മിക്കുന്ന കേക്കുകള്‍ ഒരു നിമിഷം കൊണ്ട് മൂല്യം കുറഞ്ഞതാക്കി മാറ്റാന്‍ റിസ്വാന ആഗ്രഹിക്കുന്നില്ല. തന്നില്‍ നിന്നും നേരിട്ട് കേക്കുകള്‍ വാങ്ങുന്ന കസ്റ്റമേഴ്‌സിന്റെ മുഖത്തെ സന്തോഷത്തെക്കാള്‍… അവര്‍ അത് കഴിച്ചു കഴിഞ്ഞതിന് ശേഷമുള്ള അഭിപ്രായത്തെക്കാള്‍ വലുതല്ല ഇരട്ടി കാശ് എന്നതാണ് റിസ്വാനയുടെ ജീവിത സിദ്ധാന്തവും.

ഏത് ആഘോഷത്തിനും പാകമാകുന്ന തരത്തിലാണ് തന്റെ സംരംഭത്തെയും റിസ്വാന ഒരുക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഓണ വിപണിയില്‍ ‘പായസം കേക്ക്’ എന്ന രുചിയൂറുന്ന ഓണം സ്പെഷ്യല്‍ കേക്കുമായി ഞകദഡ’ട ഇഅഗഋ ആഥഠഋട എത്തിയത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന റിസ്വാനയ്ക്ക് അതേ മികവും ഇഷ്ടവും കേക്ക് ബേക്കിങ്ങിലും പുലര്‍ത്താന്‍ കഴിയുന്നുണ്ട്. ആ ഒരു താല്‍പ്പര്യം തന്നെയാണ് Rizu’s Cake Bytes എന്ന ഈ സംരംഭത്തെ ദിനംപ്രതി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതും.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍