Entreprenuership Success Story

‘സൗന്ദര്യം’ കൊണ്ടെഴുതുന്ന സുന്ദരജീവിതങ്ങള്‍ !

കാലത്തിനൊത്ത് കോലം മാറാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ? ആ ഇഷ്ടമാണ് മേക്കപ്പ് – ബ്യൂട്ടീഷന്‍ മേഖലയുടെ ആണിക്കല്ല്. കേവലം മുഖം മിനുക്കല്‍ എന്നതില്‍ നിന്നും മാറി ഒരുപാട് ശാഖകളും സാധ്യതകളുമുള്ള ഒരു തൊഴിലിടം കൂടിയാണ് ഇന്നിത്. ആ തൊഴിലിടത്തില്‍ തന്റേതായൊരിടം തേടുന്നവരെ കൈപിടിച്ചു കയറ്റിയ ഒരു സ്ഥാപനമുണ്ട്; കഴിഞ്ഞ ആറുവര്‍ഷമായി തിരുവനന്തപുരത്ത് തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍ ബ്യൂട്ടി അക്കാഡമി. ഈ മേഖലയോടുള്ള ഇഷ്ടം കൊണ്ട് തിരുവനന്തപുരം സ്വദേശിയായ മീര തെരഞ്ഞെടുത്ത തന്റെ സ്വന്തം വഴിയുടെ വിജയകരമായ ഇന്നത്തെ മുഖം… ബി.സി.എ […]

Success Story

ഇവിടെ മികവില്‍ കുറഞ്ഞതൊന്നുമില്ല! ഒരു വിജയയാത്രയുടെ കഥ…

തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു അതുല്യ പ്രതിഭ! മനോജ്. ടി എന്ന തിരുവനന്തപുരം സ്വദേശിക്ക് ഇതിലും അനുയോജ്യമായ മറ്റൊരു വിശേഷണമില്ല. മൂന്നു പതിറ്റാണ്ടോടടുക്കുന്ന കരിയറില്‍ നേടിയെടുത്തത് ആര്‍ക്കും അസൂയ തോന്നുന്ന വിധമുള്ള ഒരു ജീവചരിത്രം… സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങളിലെ തിളക്കമുള്ള സ്ഥാനങ്ങള്‍ മുതല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹിത്വം വരെ ആ പട്ടിക നീളുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഓള്‍ റൗണ്ടര്‍ അതാണ്…മനോജ് ടി! നിലവില്‍ ഡിജിഎക്‌സ് നെറ്റ് ഇന്ത്യ എല്‍ എല്‍ പി എന്ന ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് […]

‘ഈഡൻസ്’; സ്വാന്തന പരിചരണത്തിന്റെ സഹയാത്രികൻ

സമൂഹത്തിൽ തീവ്രരോഗാവസ്ഥ മൂലം അവശതയനുഭവിക്കുന്നവർക്ക് കൃത്യമായ പരിചരണം ഉറപ്പുവരുത്തുക എന്നത് കൂട്ടായ സാമൂഹിക ഉത്തരവാദിത്തമാണ്. ഗവൺമെന്റുകളൊക്കെ പൊതുവേ ‘പാലിയേറ്റീവ് കെയർ’ പോലുള്ള സംവിധാനങ്ങളുമായി ആതുര ശുശ്രൂഷ രംഗത്തുണ്ടെകിലും നമ്മുടെ ആരോഗ്യ- രോഗപരിചരണ മേഖല അതിന്റെ പൂർണ ലക്ഷ്യം കൈവരിക്കണമെങ്കിൽ പൊതുമേഖലയോടൊപ്പം സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം കൂടിയേ തീരൂ. 2000 മുതൽ ആതുര ശുശ്രൂഷരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന കോട്ടയം നിവാസിയായ ബ്ര.ജോമോൻ ഈഡൻ കുരിശിങ്കൽ’ കോവിഡ് കാലത്ത് തുടക്കമിട്ട ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ‘ദി ഈഡൻസ് ഇൻസ്റ്റിറ്റ്യൂട്ട് […]

സ്വപ്നങ്ങൾക്ക് നൂലിഴകളാൽ ജീവൻ നൽകിയ സംരംഭക : ‘അജിഷ ലുക്മാൻ’

വിവാഹത്തിനുശേഷം ജീവിതം മാറിമറിഞ്ഞ് പല സ്ത്രീകളെയും നമുക്ക് ചുറ്റുപാടിൽ നിന്ന് തന്നെ കണ്ടെത്താൻ കഴിയും. ചിലർ കുടുംബ ജീവിതവുമായി ഒതുങ്ങി കൂടുമ്പോൾ, മറ്റുചിലർ ഭർത്താവിന്റെ പൂർണ്ണപിന്തുണയോടെ തനിക്ക് നേടാൻ കഴിയുന്ന ഉയരങ്ങളെ ഒക്കെ കൈപ്പിടിയിൽ ഒതുക്കുവാൻ ശ്രമിക്കാറുണ്ട്. സാമ്പത്തിക ഉന്നമനവും സംരംഭകത്വവും ഒക്കെ തങ്ങൾക്കും സാധിക്കും എന്ന് തെളിയിച്ചു കാണിച്ച വനിതാ സംരംഭകരിൽ എന്നും അഭിമാനത്തോടെ പറയാൻ കഴിയുന്ന പേരാണ് പാലക്കാടുകാരി ‘അജിഷ ലുക്മാന്റേത്’. പഠിച്ചതും മുന്നിൽ കണ്ടതും വേറിട്ട പ്രൊഫഷനായിരുന്നു എങ്കിൽ പോലും ഫാഷൻ ഡിസൈനിങ്ങിനോടുള്ള […]

Entreprenuership Success Story

ക്യാമ്പസില്‍ നിന്നും കോര്‍പ്പറേറ്റ് ലോകത്തിലേക്ക് എത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ട് …’THE KRISSH (Your H.R Mentor) ‘

ക്യാമ്പസില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥികളും ജോലിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് മേഖലയിലേക്ക് കടന്നു ചെല്ലുമ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് നിത്യേനെ നമ്മള്‍ കേള്‍ക്കാറുണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ പ്രശ്‌നങ്ങളെ അതിജീവിക്കാനും പ്രൊഫഷണല്‍ മനോഭാവത്തോട് കൂടി അവയെ കൈകാര്യം ചെയ്യാനും പലപ്പോഴും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാറില്ല. അത് കൊണ്ട് തന്നെ ജോലിയുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരങ്ങളിലേക്ക് എത്താനോ, ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനോ കഴിയാതെ പോകുന്നവര്‍ നിരവധിയാണ്. എന്നാല്‍ ധാരാളം വിദ്യാര്‍ത്ഥികളെ കോര്‍പ്പറേറ്റ് ലോകത്തിലേക്ക് കൈപിടിച്ച് നടത്തുകയും ആത്മവിശ്വാസത്തോടെ […]

Success Story

മുക്തി ഫാര്‍മ; ആയുര്‍വേദത്തിന്റെ സുഗന്ധമുള്ള നാള്‍വഴികള്‍

ആയുര്‍വേദ ഉത്പന്നങ്ങളുടെ നിര്‍മാണ വിതരണ രംഗത്ത് കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി സജീവമായ പേരാണ് മുക്തി ഫാര്‍മ. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയായ ടി. ബിജുകുമാറിന്റെ ‘സ്വന്തം സംരംഭം’ എന്ന ആഗ്രഹവും ആയുര്‍വേദ മരുന്നുകളുടെ ഉത്പാദന-മാര്‍ക്കറ്റിംഗ് രംഗത്തെ അഞ്ചുവര്‍ഷ പ്രവൃത്തി പരിചയവും വിട്ടുവീഴ്ചയില്ലാത്ത പ്രയത്‌നവും ചേര്‍ത്ത് രൂപപ്പെടുത്തിയ മുക്തി ഫാര്‍മ വര്‍ഷങ്ങള്‍ക്കിപ്പുറം എത്തി നില്‍ക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനമേഖലയിലെ അതുല്യമായ നേട്ടങ്ങളിലാണ്. തുടക്കം1996ല്‍ ചിറയിന്‍കീഴ് മുടപുരത്ത് പരിമിതമായ സാഹചര്യങ്ങളില്‍ ആരംഭിച്ച സംരംഭമാണ് മുക്തി ഫാര്‍മ. മുറിവെണ്ണ, കായത്തിരുമേനി എണ്ണ, കേശകമലം ഹെയര്‍ […]

Entreprenuership Success Story

ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ Medistreams Diagnostics Private Limited

ഇത് ഒരു സംരംഭകന്റെ നിരന്തരപരിശ്രമത്തിന്റെ വിജയം സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചാല്‍ വിജയം നേടിയെടുക്കാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് വിജയിച്ച മനുഷ്യരെല്ലാവരും. വിജയിച്ചവര്‍ ഭാഗ്യം കൊണ്ട് വിജയിച്ചതാണെന്ന് നിസാരവത്കരിക്കുന്നതിന് മുന്‍പ് അവര്‍ അതിന്റെ പിന്നില്‍ നിരന്തരം നടത്തിയ കഠിന പ്രയത്‌നവും പരിശ്രമവും എത്രത്തോളമെന്ന് അറിയേണ്ടത് പ്രധാനമാണ്. സാധ്യമല്ലെന്ന് ചുറ്റുമുള്ള മനുഷ്യരെല്ലാവരും കുറ്റപ്പെടുത്തുമ്പോഴും അവര്‍ കാതോര്‍ത്തത് തനിക്കായി കൈയടിച്ച മനുഷ്യരിലേക്ക് മാത്രമായിരുന്നു. പരാജയപ്പെടുമെന്ന് സമൂഹം പറയുമ്പോഴും അവര്‍ പ്രതീക്ഷകളോടെ മുന്നേറിയത് സ്വപ്‌നം നടത്തിയെടുക്കുമെന്ന ആഗ്രഹത്തിന്റെ തീവ്രതയോട് കൂടിയാണ്. അത്തരത്തില്‍ നമ്മള്‍ അറിയേണ്ട […]

Success Story

ലാബ് ടെക്‌നീഷ്യനില്‍ നിന്നും യുവാവ് പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യത്തിന്റ കഥ

പ്രതിസന്ധികള്‍ മുന്നിലെത്തുമ്പോഴും അതിനെ അതിജീവിച്ച് പ്രതീക്ഷകളോടെ മുന്നേറുന്നവനാണ് സംരംഭകന്‍. താന്‍ കാണുന്ന സ്വപ്‌നത്തിനെ യാഥാര്‍ത്ഥ്യമാക്കിയെടുക്കണമെങ്കില്‍ അത്രത്തോളം മനസാനിധ്യവും തോല്‍വിയിലും പതറാത്ത മനോഭാവവും ആവശ്യമാണ്. അത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ച് തന്റേതായ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ സംരംഭകനാണ് മലപ്പുറം സ്വദേശിയായ നാസിഫ് മുഹമ്മദ് എന്ന ചെറുപ്പക്കാരന്‍. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചാല്‍ അതിനെ യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ സാധിക്കുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ ചെറുപ്പക്കാരന്‍. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയം മുതല്‍ നാസിഫ് മുഹമ്മദിന്റെ ആഗ്രഹം ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു സംരംഭകനായി മാറുക […]

Entreprenuership Success Story

ലോകമാസ്മരികതകള്‍ കാത്തിരിക്കുന്നു… നിങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കും അപ്പുറത്ത്

യാത്രകള്‍ എന്നും ഹരമായിരുന്നു സഹലിന്. പുതിയ കാഴ്ചകളും അനുഭവങ്ങളും തേടി സഹലിന്റെ യാത്രകള്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീണ്ടു. ഇരുപതോളം രാജ്യങ്ങളില്‍ ഈ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി സഞ്ചരിച്ചിട്ടുണ്ട്. തന്നെപ്പോലെ അനേകം മലയാളികള്‍ യാത്രകളെ ഹൃദയത്തോട് ചേര്‍ക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞാണ് പഠിച്ചു നേടിയ കരിയര്‍ ഉപേക്ഷിച്ച് അദ്ദേഹം സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ പലപ്പോഴും പല പരിമിതികളും നേരിടുന്ന സാധാരണ മലയാളികള്‍ക്ക് ഉതകും വിധം ഒരു സഹായിയായി വര്‍ത്തിക്കണം തന്റെ ട്രാവല്‍ ഏജന്‍സിയെന്ന് സഹലിന് നിര്‍ബന്ധമുണ്ടായിരുന്നു. […]

Success Story

ഫോര്‍ട്ടിട്യൂട് ഇന്‍സ്റ്റിട്യൂട്ട് ; കരിയര്‍ ഇനി കൈയകലത്തില്‍

പഠനത്തിന് ശേഷം ഒരു നല്ല ഒരു ജോലിയെന്നതാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ ഡിഗ്രി കഴിഞ്ഞവര്‍ക്ക് പോലും നല്ലൊരു ജോലി കിട്ടാത്ത സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ചവര്‍ക്ക് നല്ലൊരു ജോലി സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. എന്തുകൊണ്ട് എസ്എസ്എല്‍സി/പ്ലസ് ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് നല്ല ഒരു ജോലി ലഭിക്കുന്നില്ല? എന്തുകൊണ്ട് തൊഴിലില്ലായ്മ രൂക്ഷമാകുന്നു? കേരളത്തിലെ യുവത്വം നേരിടുന്ന ഈ പ്രശ്‌നമാണ് ജൂലിമോള്‍ അഗസ്തിയുടെ ബിസിനസ് സംരംഭത്തിന്റെ ആണിക്കല്ലായി മാറിയത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണവും വിലയിരുത്തലും നടത്തിയപ്പോഴാണ് തൊഴിലിന്റെയോ തൊഴിലന്വേഷികളുടെയോ കുറവുകൊണ്ടല്ല […]