Entreprenuership Success Story

ക്യാമ്പസില്‍ നിന്നും കോര്‍പ്പറേറ്റ് ലോകത്തിലേക്ക് എത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ട് …’THE KRISSH (Your H.R Mentor) ‘

Spread the love

ക്യാമ്പസില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥികളും ജോലിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് മേഖലയിലേക്ക് കടന്നു ചെല്ലുമ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് നിത്യേനെ നമ്മള്‍ കേള്‍ക്കാറുണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ പ്രശ്‌നങ്ങളെ അതിജീവിക്കാനും പ്രൊഫഷണല്‍ മനോഭാവത്തോട് കൂടി അവയെ കൈകാര്യം ചെയ്യാനും പലപ്പോഴും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാറില്ല. അത് കൊണ്ട് തന്നെ ജോലിയുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരങ്ങളിലേക്ക് എത്താനോ, ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനോ കഴിയാതെ പോകുന്നവര്‍ നിരവധിയാണ്. എന്നാല്‍ ധാരാളം വിദ്യാര്‍ത്ഥികളെ കോര്‍പ്പറേറ്റ് ലോകത്തിലേക്ക് കൈപിടിച്ച് നടത്തുകയും ആത്മവിശ്വാസത്തോടെ സഞ്ചരിക്കാന്‍ അവര്‍ക്ക് കരുത്തേകുകയും ചെയ്ത ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് ‘THE KRISSH (Your H.R Mentor)’.

ഇന്ത്യയിലൊട്ടാകെ നിരവധി പേരെയാണ് THE KRISSH (Your H.R Mentor) കോര്‍പ്പറേറ്റ് ലോകത്തില്‍ വിജയിക്കാന്‍ പ്രാപ്തരാക്കി മാറ്റിയത്. എച്ച്. ആര്‍ മേഖലയില്‍ ഇരുപത് വര്‍ഷത്തോളം പ്രവൃത്തി പരിചയവും പ്രാവീണ്യവുമുള്ള കൃഷ്ണാനന്ദ് ആര്‍ രൂപം നല്‍കിയ ‘THE KRISSH (Your H.R Mentor) ‘ എന്ന സംരംഭം നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും എംബിഎ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയിട്ടുള്ളത് കോര്‍പ്പറേറ്റ് വിജയത്തിനായുള്ള സ്ട്രാറ്റജികളാണ്.

കോളേജില്‍ നിന്നും പഠിക്കുന്ന പുസ്തകത്തിനെക്കാളുപരി കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി നേടാനും, ആ ജോലിയില്‍ വിജയിച്ച് ഉയരങ്ങള്‍ താണ്ടാനും നിരവധി അറിവുകള്‍ കൂടി ആവശ്യമാണ്. THE KRISSH വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് ആ അറിവാണ്. ഓരോ കോളേജിലും നേരിട്ട് THE KRISSH നല്‍കുന്ന ക്യാമ്പസ് റ്റു കോര്‍പ്പറേറ്റ്, എംബിഎ വിദ്യാര്‍ത്ഥികള്‍ക്കായുള്ള എച്ച് ആര്‍ സെഷനുകള്‍ എന്നിവ നിരവധി വിദ്യാര്‍ത്ഥികളെയാണ് തങ്ങളുടെ സ്വപ്‌ന കരിയറിലേക്ക് ആത്മവിശ്വാസത്തോടെ എത്തിച്ചത്. ഇന്ത്യയിലൊട്ടാകെ ധാരാളം ക്യാമ്പസുകളില്‍ ഈ പരിശീലനം നല്‍കാന്‍ THE KRISSH ന് സാധിച്ചത് കോര്‍പ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ട ഇവരുടെ പരിഞ്ജാനം കൊണ്ടാണ്.

കോളേജില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ഇന്റര്‍വ്യൂകളില്‍ പരാജയപ്പെട്ട് പോകുന്നു. കൃത്യമായ അറിവ് മാത്രമല്ല, ഓരോ സ്ഥാപനത്തിലേക്കും ഇന്റര്‍വ്യൂവിനായി പോകുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും പെരുമാറേണ്ടതുമായ ധാരാളം കാര്യങ്ങളുണ്ട്. ബോഡി ലാംഗ്വേജും വസ്ത്രധാരണവും എന്തിനേറെ ആത്മവിശ്വാസത്തോടെയുള്ള ഒരു നോട്ടം പോലും വിജയത്തിലേക്ക് നമ്മളെ എത്തിക്കാം. ഇന്റര്‍വ്യൂ സെഷന്‍ മുതല്‍ കോര്‍പ്പറേറ്റ് മേഖലയില്‍ വിജയം കൈവരിക്കാനുള്ള ഓരോ മെത്തേഡുകളും വളരെ കൃത്യമായി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ക്യാമ്പസ് റ്റു കോര്‍പ്പറേറ്റ് എന്ന പരിശീലനം വഴി THE KRISSH.

എം ബി എ വിദ്യാര്‍ത്ഥികള്‍ക്കായുള്ള എച്ച് ആര്‍ പരിശീലനവും കൃത്യമായി എച്ച് ആര്‍ മേഖലയിലേക്ക് എത്തിപ്പെടാനും വിജയിക്കാനുമുള്ള സ്ട്രാറ്റജികള്‍ പഠിപ്പിച്ചു നല്‍കുന്നതാണ് കേരളത്തിനും കേരളത്തിനു പുറത്തുമായി ധാരാളം ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി THE KRISSH നല്‍കുന്ന സെഷനുകള്‍ക്കായി സമീപിക്കുന്നതിന്റെ പ്രധാനകാരണം ഇവരുടെ പ്രവൃത്തി പരിചയവും വൈദഗ്ധ്യവുമാണ് . THE KRISSH (Your H.R Mentor) എന്ന സംരംഭവും കൃഷ്ണാനന്ദ് ആര്‍ എന്ന വിദഗ്ധനായ ട്രെയിനറും നിരവധി വിദ്യാര്‍ത്ഥികളെയാണ് കോര്‍പ്പറേറ്റ് മേഖലയില്‍ വിജയിക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റിയത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍