മാര്യേജ് ബ്യൂറോയില്‍ തുടങ്ങി സിനിമാ ജീവിതം വരെ നീളുന്ന വിജയകഥ; എ കെ ഉണ്ണികൃഷ്ണന്‍ ആള് ചില്ലറക്കാരനല്ല
ദീപ ശ്രീശാന്ത് ഒരേസമയം ഒന്നിലധികം മേഖലകളില്‍ വിജയം പാറിക്കുക എന്നത് അസാധാരണമായി തോന്നാമെങ്കിലും കഠിനപ്രയത്‌നവും ആത്മാര്‍പ്പണവും ഉണ്ടെങ്കില്‍ ലക്ഷ്യം നേടാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി എ കെ ഉണ്ണികൃഷ്ണന്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘കൃഷ്ണാ മാര്യേജ് ബ്യൂറോ’ എന്ന സംരംഭവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഉണ്ണികൃഷ്ണന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം പോലും ചിന്തിച്ചില്ല വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ എല്ലാവരും അസൂയയോടെ നോക്കിക്കാണുന്ന ഒരു സംരംഭകന്റെ മേല്‍ക്കുപ്പായം അണിയുമെന്ന്. പല കല്യാണ ബ്രോക്കര്‍മാരും മാര്യേജ് ബ്യൂറോകളും ആവശ്യക്കാരില്‍ നിന്ന് മുന്‍കൂര്‍ […]












