Entreprenuership Success Story

മായാസ് ബ്യൂട്ടി വേള്‍ഡ് & മേക്കപ്പ് സ്റ്റുഡിയോ; സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരസ്പര്‍ശം

Spread the love

സ്വന്തം സൗന്ദര്യം ഓരോ മനുഷ്യര്‍ക്കും ആത്മവിശ്വാസവും പ്രചോദനവും വര്‍ദ്ധിപ്പിക്കും. അത്തരത്തില്‍ ആയിരക്കണക്കിന് ആളുകളെ ആത്മവിശ്വാസമുള്ള വ്യക്തിത്വത്തിലേക്ക് എത്തിച്ച സംരംഭകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ബ്യൂട്ടീഷനുമായ മായ ജയകുമാര്‍. മായ ജയകുമാര്‍ എന്ന സംരംഭകയുടെ പ്രയത്‌നവും 18 വര്‍ഷങ്ങളായുള്ള സൗന്ദര്യകലയിലെ പ്രാവീണ്യത്തിന്റെയും നേര്‍സാക്ഷ്യമാണ് സൗന്ദര്യ സംരക്ഷണ മേഖലയില്‍ തങ്കലിപികളാല്‍ ഇടം നേടിയ ‘മായാസ് ബ്യൂട്ടി വേള്‍ഡ് & മേക്കപ്പ് സ്റ്റുഡിയോ’…!

ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ പ്രശസ്ത സെലിബ്രിറ്റി ആര്‍ട്ടിസ്റ്റാണ് ഇന്ന് മായാ ജയകുമാര്‍. ബ്രൈഡല്‍ മേക്കപ്പില്‍ പ്രാവീണ്യമുള്ള മായ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലും സിനിമാ രംഗത്തും സജീവ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിത്വമാണ്. ഈ കാലയളവിനുള്ളില്‍ മായാസ് ബ്യൂട്ടി വേള്‍ഡ് & മേക്കപ്പ് സ്റ്റുഡിയോയെ സൗന്ദര്യവിദ്യയുടെ എല്ലാ ഇടങ്ങളിലും മായയുടെ സര്‍ഗാത്മക കരുത്താക്കി മാറ്റാന്‍ അവരുടെ പ്രയത്‌നത്തിന് കഴിഞ്ഞു.

ഓരോ ക്ലെയ്ന്റിന്റെയും പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കി, ഉചിതമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന മായയുടെ ശൈലിയാണ് മായാസ് ബ്യൂട്ടി സ്പായുടെ വളര്‍ച്ചയ്ക്ക് കാരണമായത്. ഓരോ ക്ലെയ്ന്റിന്റെയും ശരീരശാസ്ത്രവും സ്‌കിന്‍ ടോണും മനസ്സിലാക്കി, ശരീരത്തിന് അനുസൃതമായ മേക്കപ്പിലൂടെ അവരുടെ സൗന്ദര്യം പരിപോഷിപ്പിക്കുക എന്ന തന്റെ ദൗത്യം മായ പൂര്‍ണ ആത്മവിശ്വാസത്തോടെയും അത്യധികം കാര്യക്ഷമതയോടെയും നിര്‍വഹിച്ചു. ആ കഴിവ് മായയെ വിജയത്തിന്റെ ആരവങ്ങളിലേക്ക് എത്തിച്ചു.

വിജയത്തിന്റെ പടവുകള്‍ താണ്ടിക്കയറുന്ന മായ ജയകുമാറിനെ തേടി ഇതിനോടകം നിരവധി അംഗീകാരങ്ങളും ബഹുമതികളും തേടിയെത്തിയിട്ടുണ്ട്. 2024ല്‍ തൃശൂരില്‍ നടന്ന നാഷണല്‍ ബ്യൂട്ടീഷന്‍ കോണ്‍ഗ്രസില്‍ (NBC തൃശൂര്‍) മായ വിജയകിരീടം ചൂടി. ഈ വര്‍ഷം നടന്ന ആള്‍ കേരള ബ്രൈഡല്‍ കോണ്ടസ്റ്റില്‍ ബെസ്റ്റ് ഫഌവര്‍ സെറ്റിംഗ് മത്സരത്തിലും മായ ജയകുമാര്‍ വിജയിയായി. നിരവധി തവണ ഓള്‍ കേരള ബ്യൂട്ടീഷന്‍ അസോസിയേഷന്‍ മത്സരങ്ങളിലും മുന്‍നിരയില്‍ എത്തി. കടത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് ഏര്‍പ്പെടുത്തിയ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡും മായാ ജയകുമാറിന്റെ പ്രവര്‍ത്തന മികവിന്റെ അടയാളമായി മാറി.

മാനവികമായ ഒരു കരുതലും സുഹൃദ്ബന്ധങ്ങളും പ്രയാസങ്ങളില്‍ തളരാത്ത ഇച്ഛാശക്തിയുമാണ് മായയുടെ വിജയത്തിന്റെ അടിസ്ഥാനം. 18 വര്‍ഷത്തെ കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥതയും ചേര്‍ന്ന് മായയെ ഇന്ന് ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ കഴിവുറ്റ പ്രതിഭയാക്കി മാറ്റി. സംരംഭത്തിനു പുറമെ, കേരളത്തിലുടനീളം ട്രെയിനിങ് പ്രോഗ്രാമുകളും മായ ഇപ്പോള്‍ സംഘടിപ്പിക്കുന്നുണ്ട്.

മായ ജയകുമാര്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമുദ്രയാണ് മായാസ് ബ്യൂട്ടി വേള്‍ഡ് & മേക്കപ്പ് സ്റ്റുഡിയോ എന്ന സ്ഥാപനം. വിജയസമവാക്യങ്ങള്‍ കൃത്യമായി അവലോകനം നടത്താനും അത് പ്രാവര്‍ത്തികമാക്കാനും തയ്യാറുള്ള ഓരോരുത്തര്‍ക്കും മായയുടെ വിജയകഥ വലിയ വഴിത്തിരിവുണ്ടാക്കും എന്നത് തീര്‍ച്ചയാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍