സ്വതന്ത്രയാകണമെന്ന ഒരു വീട്ടമ്മയുടെ നിശ്ചയ ദാര്‍ഢ്യം; ‘ഇനായ ദി ബുട്ടീക്കി’ന്റെ വിജയഗാഥ
തയ്യല്‍ മെഷീനിന്റെ താളത്തിലും പുതിയ തുണിത്തരങ്ങളുടെ ഗന്ധത്തിലും നെസിയത്ത് കണ്ടെത്തിയത് വെറുമൊരു ഹോബി മാത്രമായിരുന്നില്ല; മുന്നോട്ടുള്ള ജീവിതത്തിലേക്കുള്ള വഴി കൂടിയായിരുന്നു. ടെയ്‌ലറിങ്ങില്‍ പ്രാവീണ്യം തെളിയിച്ച ഉമ്മ അസ്മാബീവിയായിരുന്നു അന്നും ഇന്നും നെസിയത്തിന്റെ റോള്‍ മോഡല്‍. ചെറുപ്പം മുതലേ ഉമ്മ തുന്നിയെടുക്കുന്ന വസ്ത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നതില്‍ നിന്നും തന്റേതായി വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നതിനുള്ള പ്രാപ്തി നെസിയത്തിലുണ്ടാക്കിയതും ഉമ്മയായിരുന്നു. സ്വയം പര്യാപ്തയാകണമെന്ന പാഠം നെസിയത്ത് പഠിക്കുന്നത് ഉമ്മയില്‍ നിന്നാണ്. ഇതുതന്നെയാണ് തന്റെ കൈമിടുക്ക് തൊഴിലാക്കി മാറ്റണമെന്ന ആശയത്തിലേക്ക് നെസിയത്തിനെ എത്തിച്ചത്. സംരംഭകയെന്ന […]













