Success Story

വിശ്വസ്ഥതയുടെ നാല് പതിറ്റാണ്ട് ‘Dtale Architects and Builders’

Sunil Lazar , Co-Founder
Sunil Lazar , Co-Founder
Spread the love

ഭവന നിര്‍മാണം എന്നാല്‍ വെറും കെട്ടിട നിര്‍മാണം മാത്രമല്ല; ഓരോ കസ്റ്റമറുടെയും മനസിലെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞു വിശ്വസ്ഥത കൊണ്ട് നിര്‍മിക്കുന്ന സ്‌നേഹ കൂടാരമാണ്. അത്തരത്തില്‍ നാല് ദശാബ്ദത്തിലേറെയായി ഭവന നിര്‍മാണ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. എറണാകുളം കൂത്താട്ടുകുളത്ത് സ്ഥിതി ചെയ്യുന്ന ‘Dtale Architects and Builders’.

1982 ല്‍ ലാസര്‍ യേശുദാസ് തന്റെ സമര്‍പ്പിത പരിശ്രമവും നിര്‍മാണ വൈദഗ്ധ്യവും കൊണ്ടാണ് ഈ യാത്ര ആരംഭിച്ചത്. കെട്ടിട നിര്‍മാണം കോണ്ട്രാക്റ്റ് ആയി ഏറ്റെടുത്ത് നടത്തുകയായിരുന്നു അന്ന് പ്രധാനമായും ലാസര്‍ യേശുദാസ് ചെയ്തിരുന്നത്. വാസ്തു വിദ്യയെ കുറിച്ചും കെട്ടിട നിര്‍മാണത്തെ കുറിച്ചുമുള്ള ആഴമേറിയ അറിവും വൈദഗ്ധ്യവും ഈ മേഖലയില്‍ കൂടുതല്‍ മികവോടെ മുന്നേറാന്‍ ലാസര്‍ യേശുദാസിന് കരുത്തേകി.

വര്‍ക്കുകള്‍ ഏറ്റെടുത്തു വിശ്വസ്തതയോടെ പൂര്‍ത്തിയാക്കി നല്‍കുന്ന ലാസര്‍ യേശുദാസ് എന്ന വ്യക്തിയോട് സമൂഹത്തിലെ എല്ലാവരും നല്‍കിയത് വലിയ ബഹുമാനമാണ്. സമൂഹത്തില്‍ ഓരോ വ്യക്തികളും അച്ഛന് നല്‍കുന്ന ബഹുമാനവും ഇഷ്ടവും കണ്ട് വളര്‍ന്ന സുനില്‍ ലാസര്‍ സിവില്‍ എന്‍ജിനീയറായി മാറണമെന്നും അച്ഛന്റെയൊപ്പം ഈ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നും ചെറുപ്പം മുതല്‍ക്കേ ആഗ്രഹിച്ചിരുന്നു.

സിവില്‍ എന്‍ജിനീയറിങ് പഠനത്തിന് ശേഷം 2015 ലാണ് സുനില്‍ ലാസര്‍ ഈ മേഖലയിലേക്ക് എത്തുന്നത്. തുടര്‍ന്ന് കന്‍സ്ട്രക്ഷനോടൊപ്പം തന്നെ ഡിസൈനിങ്ങും ഇവര്‍ ആരംഭിക്കുകയും 2019 ല്‍ Dtale Architects and Builders എന്ന പേര് സ്ഥാപനത്തിന് ഇവര്‍ നല്‍കുകയും ചെയ്തു.

ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ്, കണ്‍സ്ട്രക്ഷന്‍, പ്ലാനിങ്,3D Visualization, ബില്‍ഡിങ് പെര്‍മിറ്റ് അപ്രൂവല്‍, എസ്റ്റിമേഷന്‍ തുടങ്ങി ആധുനിക രീതിയിലെ എല്ലാ നൂതന മാര്‍ഗങ്ങളും കസ്റ്റമേഴ്‌സിനായി Dtale Architects and Builders ചെയ്തു നല്‍കുന്നു. ഒരു കസ്റ്റമര്‍ മനസില്‍ ആഗ്രഹിച്ചു താലോലിക്കുന്ന ‘വീട്’ എന്ന സ്വപ്‌നത്തെ മാറ്റുകുറയാതെ, കണ്മുന്നില്‍ യാഥാര്‍ഥ്യമാക്കി നല്‍കുകയാണ് Dtale Architects and Builders !

ഒരു വീട് നിര്‍മിക്കാന്‍ ആവശ്യമായ സേവനങ്ങളെല്ലാം മികവോടെ പൂര്‍ത്തീകരിച്ചു നല്‍കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. വാസ്തു വിദ്യ അനുസരിച്ച് വീടിന് ആവശ്യമായ വെളിച്ചം, കാറ്റ്, പോസിറ്റിവ് എനര്‍ജി എന്നിവ പരിഗണിച്ചു കൊണ്ടും അതോടൊപ്പം തന്നെ അത്യാധുനിക രീതിയിലുമാണ് ഓരോ വീടുകളും ഇവര്‍ നിര്‍മിച്ചു നല്‍കുന്നത്.

വീട് എന്നാല്‍ വെറും നാല് ചുമരുകള്‍ അല്ലെന്നും അതൊരു മനുഷ്യായുസിലെ വിലമതിക്കാനാവാത്ത സ്വപ്‌നമാണെന്നും അതിനാല്‍ തന്നെ അത്ര സൂക്ഷ്മതയോടെയാണ് ഓരോ കാര്യങ്ങളും ചെയ്തു നല്‍കുന്നതെന്നുമാണ് Dtale Architects and Builders ന്റെ സഹസ്ഥാപകനായ സുനില്‍ ലാസര്‍ പറയുന്നത്.

ഒരു ബിസിനസ് എന്നതിനേക്കാള്‍ ഉപരി ഇത് ഒരു സാമൂഹ്യ സേവനം കൂടിയാണെന്നും ഓരോ കസ്റ്റമറുടെയും സംതൃപ്തിയാണ് തങ്ങളുടെ വിജയത്തിന് കാരണമെന്നും സുനില്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ധാരാളം കസ്റ്റമേഴ്‌സാണ് കേരളമൊട്ടാകെയായി Dtale Architects and Builders ന്റെ കീഴിലുള്ളത്. ഇത്രയും വര്‍ഷങ്ങള്‍ ഈ മേഖലയില്‍ മുന്നേറാന്‍ ഇവര്‍ക്ക് കരുത്തേകുന്നതും ഈയൊരു ആത്മവിശ്വാസമാണ്. Turnkey Projects, Residential and Commercial തുടങ്ങി എല്ലാ നിര്‍മാണങ്ങളും ഇവര്‍ ചെയ്തു നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്.

1982 മുതല്‍ ഇത് വരെ 500ല്‍ അധികം പ്രോജ്കറ്റുകളാണ് ഇവര്‍ ചെയ്ത് നല്‍കിയിട്ടുള്ളത്. മികച്ച സേവനവും കസ്റ്റമറോടുള്ള പെരുമാറ്റവും വിശ്വസ്ഥതയും തന്നെയാണ് 43 വര്‍ഷവും മുന്നോട്ട് പോകാനുള്ള വിജയം Dtale Architects and Builders ന് നല്‍കിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. നാല് പതിറ്റാണ്ട് കൊണ്ട് നേടിയ വിശ്വാസത്തിന്റെ പാരമ്പര്യത്തോട് കൂടി, അടുത്ത തലമുറയ്ക്കായി കൂടുതല്‍ വീടുകളും സ്വപ്‌നങ്ങളും തീര്‍ക്കാനുള്ള ജൈത്രയാത്ര Dtale Architects and Builders അഭിമാനത്തോടെ തുടരുന്നു…

Mobile number – ‪+91 89218 31647‬
email id – info@dtale.in
website – www.dtale.in
Instagram page – @dtale_architects

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ