രുചി വിസ്മയം തീര്‍ത്ത് ‘Libake Cake’
വിവാഹം, ജന്മദിനം തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും മാറ്റ് കൂട്ടുന്നതിനും രുചിഭേദങ്ങള്‍ കൊണ്ട് സന്തോഷമൊരുക്കുന്നതിനും കേക്കുകള്‍ ഏറെ പ്രധാനമാണ്. അത്തരത്തില്‍ രുചികരമായ കേക്കുകള്‍ നിര്‍മിക്കുകയും പാഷനെ ബിസിനസാക്കി മാറ്റി അതിലൂടെ വിജയം തീര്‍ക്കുകയും ചെയ്യുന്ന ഒരു സംരംഭകയുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ ഹാജറ 2018ലാണ് Libake Cake എന്ന ഹോം ബേക്കിങ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേ കുക്കിങ് മേഖലയോട് ഏറെ ഇഷ്ടമുണ്ടായിരുന്ന ഹാജറ യൂട്യൂബ് വീഡിയോകള്‍ വീക്ഷിച്ചാണ് ആദ്യമായി കേക്ക് നിര്‍മിച്ചു പഠിക്കുന്നത്. യു.എ.ഇയിലെ ഫ്‌ളാറ്റില്‍ വെറുതെയിരിക്കുമ്പോള്‍ […]













