Entreprenuership Success Story

ബോര്‍ഡ്‌റൂമുകളില്‍ നിന്നും ബുട്ടീക്കിലേക്ക്; പാഷന്‍ വഴിയൊരുക്കിയ ഫാഷന്‍ സംരംഭക

Spread the love

ബിസിനസിലെ വൈദഗ്ധ്യവും ഫാഷനോടുള്ള പാഷനും കോര്‍ത്തിണക്കി, ഒരു സംരംഭത്തെ ഹൃദയം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് പഠിപ്പിക്കുകയാണ് പാലക്കാട് സ്വദേശിനി ജയലക്ഷ്മി മനോജ്. കൈയിലൊരു എംബിഎ ബിരുദവും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ സ്വപ്‌നവുമായാണ് ജയലക്ഷ്മി ഫാഷന്‍ രംഗത്തെത്തുന്നത്. ചെറിയൊരു സംരംഭം എന്ന നിലയില്‍ ആരംഭിച്ച ജയലക്ഷ്മിയുടെ ‘വിഹാന ഡിസൈനര്‍ ബുട്ടീക്ക്’, ഇന്ന് യുണീഖ്ക്ലാസ്സി ഡിസൈനുകളുടെ ഹബായി മാറിയിരിക്കുകയാണ്. ലേബല്‍ എന്നതിനേക്കാളുപരി വ്യക്തിത്വത്തെ ആഘോഷമാക്കുകയാണ് വിഹാനയും ഒപ്പം ജയലക്ഷ്മിയും.

വീടും ജോലിയും കുടുംബവുമൊക്കെയായി മുന്നോട്ട് പോകുമ്പോഴും സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നം ജയലക്ഷ്മിയുടെ ഉള്ളില്‍ തീവ്രമായിരുന്നു. മകളുടെ എഞ്ചിനീയറിങ് പഠന കാലത്താണ് ജന്മനാട്ടില്‍ തന്നെ, തന്റെ ഇടമൊരുക്കാന്‍ ജയലക്ഷ്മി തീരുമാനിക്കുന്നത്. ഫാഷന് പിന്നാലെയോടുന്ന സമൂഹത്തിനിടയിലേക്കാണ് ഫാഷന്‍ എന്നാല്‍ ആവിഷ്‌ക്കാരമാണെന്നും വസ്ത്രധാരണമല്ലെന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പാലക്കാട് ചന്ദ്രനഗറില്‍ ജയലക്ഷ്മിയുടെ സ്വപ്‌നമായ വിഹാന ബുട്ടീക്ക് ആരംഭിക്കുന്നത്.

2023 ഒക്ടോബറില്‍ ആരംഭിച്ച വിഹാന, ചുരുങ്ങിയ കാലയളവില്‍ തന്നെ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായി മാറി. തനിക്ക് മുന്‍പിലെത്തുന്ന കസ്റ്റമറുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ചുരുങ്ങിയ ചിലവില്‍ അവരുടെ പ്രധാനപ്പെട്ട ദിവസങ്ങളെ കൂടുതല്‍ ഭംഗിയോടെ നെയ്‌തെടുക്കാന്‍ സ്ഥാപനം പ്രത്യേകം ശ്രദ്ധിച്ചു. കൃത്യമായ ഡെലിവറിയും, ഡിസൈനിങ് മികവും, പ്രൊഫഷണലിസവും, Reasonable prize എന്നിവ വസ്ത്രങ്ങളുടെ ഗുണമേന്മയുമെല്ലാം വിഹാന ഡിസൈനര്‍ ബുട്ടീക്കിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളായി മാറി.

ഡിസൈനര്‍ കുര്‍ത്തി, ചുരിദാര്‍, സാരി തുടങ്ങി നീളുന്നു ബുട്ടീക്കിലെ കളക്ഷനുകള്‍. കസ്റ്റമൈസ്ഡ്, ഡിസൈനര്‍ സാരികളാണ് വിഹാനയെ മറ്റ് ബുട്ടീക്കുകളില്‍ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ കൈത്തറി വസ്ത്രങ്ങളും വിഹാനയുടെ പ്രധാന ആകര്‍ഷണമാണ്. കാഷ്വല്‍ വെയര്‍, ഓഫീസ് വെയര്‍, ഒക്കേഷന്‍ വെയര്‍ തുടങ്ങി എല്ലാ ഡിസൈനിലുമുള്ള സാരികളും ബുട്ടീക്കില്‍ ലഭ്യമാണ്. കൂടാതെ കസ്റ്റമറുടെ ആവശ്യപ്രകാരം ‘ന്യൂ ബോണ്‍ ബേബി’കള്‍ക്കുള്ള വസ്ത്രങ്ങളും ഡിസൈന്‍ ചെയ്യാറുണ്ട്. സാരികള്‍ക്ക് മാത്രമല്ല, വിഹാനയുടെ ഡിസൈനര്‍ ബ്ലൗസുകള്‍ക്കും ചുരിദാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

ഓണ്‍ലൈന്‍ ഷോപ്പിംഗിനായി www.vihanadesigners.com എന്ന ഔദ്യോഗിക വെബ്‌സൈറ്റും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗപ്പെടുത്തി, വിഹാനയുടെ ഡിജിറ്റല്‍ സാന്നിധ്യം വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ട്രെന്‍ഡിനൊപ്പം കുതിക്കുന്ന ഫാഷന്‍ ലോകത്ത് യുണീക്ക്, എലെഗന്റ്, ക്ലാസ്സി പീസുകളാണ് വിഹാനയെ വ്യത്യസ്തമാക്കുന്നത്.

എംബിഎ പൂര്‍ത്തിയാക്കിയ ജയലക്ഷ്മി സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്. തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പരിപൂര്‍ണ പിന്തുണയുമായി എഞ്ചിനീയര്‍ കൂടിയായ ഭര്‍ത്താവ് മനോജ് സര്‍വഭൗമനും മകള്‍ അക്ഷയ വര്‍ഷിനിയും ഒപ്പമുള്ളതാണ് ജയലക്ഷ്മിയുടെ കരുത്ത്. പാലക്കാട് നിന്ന് ഇന്ത്യയിലും ലോകത്തുടനീളവും അറിയപ്പെടുന്ന എത്ത്‌നിക് ഫാഷന്‍ ഹബ് ആയി വിഹാനയെ വളര്‍ത്തുകയാണ് ജയലക്ഷ്മിയുടെ ലക്ഷ്യം…!

Contact: 9495056474

Instagram: https://www.instagram.com/vihanadesignerrsstudio?igsh=ajBmMHF5c2I0N3pl

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍