സൗഹൃദത്തിന്റെ ചിറകിലേറി സംരംഭകത്വത്തിലേക്ക്; യുഎഇയുടെ മണ്ണില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്ത മൂന്ന് പെണ്‍കരുത്തുകള്‍
ഗള്‍ഫ് രാജ്യങ്ങളിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ഭര്‍ത്താവിന്റെ ജോലിയോടൊപ്പം വിദേശത്തേക്ക് പറന്നുവെങ്കിലും, വീട്ടമ്മ എന്ന ലേബലിലേക്ക് സ്ത്രീകള്‍ ഒതുങ്ങുകയാണ് പലപ്പോഴും പതിവ്. എന്നാല്‍ അത്തരം സ്ഥിര ലേബലുകളില്‍ നിന്നും മാറി, സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാന്‍ ഇറങ്ങിത്തിരിച്ച മൂന്ന് കൂട്ടുകാരികളുണ്ട് യുഎഇയില്‍; തൃശൂരുകാരിയായ ഷാഹിന, കോഴിക്കോട്ടുകാരിയായ അലീഷ, മലപ്പുറത്തുകാരിയായ ഷംന. യുഎഇയില്‍ ഒരേ വീട്ടില്‍ കുടുംബവുമൊത്ത് ഒന്നിച്ചു താമസിക്കുമ്പോഴാണ് ഒരേ ചിന്താഗതിയും അഭിരുചികളുമുള്ള മൂവര്‍ക്കും ഒരുമിച്ച് ബിസിനസ് തുടങ്ങാമെന്ന ആശയമുദിക്കുന്നത്. ഈ […]













