Entreprenuership Success Story

ജനത ഫുഡ്‌സ്; പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും മായമില്ലാത്ത രുചിയാത്ര

Spread the love

വടകരയിലെ ഭക്ഷ്യോത്പാദന രംഗത്ത് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പേരില്‍ നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഒരു ബ്രാന്‍ഡാണ് ജനത ഗ്രൂപ്പ്. വടകര ചോറോട് സ്വദേശിയായ പുഴക്കല്‍ ബാലന്‍ ആരംഭിച്ച ഫ്‌ളോര്‍ മില്ലാണ് ജനത ഗ്രൂപ്പിന്റെ തുടക്കം. അന്നുമുതല്‍ തുടര്‍ച്ചയായി 56 വര്‍ഷമായി ഈ കുടുംബ സംരംഭം വളര്‍ന്ന്, ഇന്നത് മൂന്നാം തലമുറയിലെ വൈഷ്ണവ് സുഹാസ് പുഴക്കലിന്റെ നേതൃത്വത്തില്‍ പുതിയൊരു ചുവട് വെച്ചിരിക്കുകയാണ്.

ബിസിനസിനോടുള്ള താല്‍പര്യം വിദ്യാര്‍ത്ഥികാലത്ത് തന്നെ വളര്‍ത്തിയെടുത്ത വൈഷ്ണവ്, കോയമ്പത്തൂരിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് പഠനം ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു. കുടുംബം സ്ഥാപിച്ച ഐസ് ഫാക്ടറി ഏറ്റെടുത്താണ് അദ്ദേഹം ആദ്യമായി ബിസിനസ് രംഗത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട്, തന്റെ പിതാവായ സുഹാസിന്റെ നേതൃത്വത്തിലൂടെ വളര്‍ന്ന ജനത ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത്, ‘ജനത ഫുഡ്‌സ്’ എന്ന പേരില്‍ സ്വന്തം സംരംഭകയാത്ര ആരംഭിച്ചു.

മായം കലരാത്ത മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി തുടങ്ങി വിവിധ നാടന്‍ കറി പൗഡറുകളാണ് ജനത ഫുഡ്‌സ് വിപണിയില്‍ എത്തിക്കുന്നത്. സ്വന്തം മില്ലില്‍ തന്നെ മുളക് കഴുകി, ഉണക്കി, പൊടിപ്പിക്കുന്ന രീതിയാണ് ഇവരുടെ പ്രത്യേകത. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ തയ്യാറാക്കുന്ന ഈ ഉത്പന്നങ്ങള്‍ ആദ്യം ചെറിയ തോതില്‍ മില്ലിലെ കൗണ്ടറിലൂടെ എത്തിച്ചപ്പോള്‍ തന്നെ ഉപഭോക്താക്കളുടെ വലിയ സ്വീകാര്യത നേടിയെടുത്തു. തുടര്‍ന്ന് വിപുലമായ തോതില്‍ ഉത്പാദനം തുടങ്ങി. ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന ആളുകള്‍ പോലും ജനതാ ഫുഡ്‌സിന്റെ സ്‌പൈസസ് അന്വേഷിച്ചെത്തുന്നു.

ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് ഓര്‍ഡറുകള്‍ നേരിട്ട് വീട്ടിലെത്തിക്കുന്ന സംവിധാനം, പ്രത്യേകം മില്ലിംഗ് മെഷീനുകള്‍, ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ എന്നിവയാണ് ജനതാ ഫുഡ്‌സിന്റെ ശക്തി. ഇന്ന് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിനൊപ്പം, ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ ഭൂരിഭാഗം റിയല്‍ കസ്റ്റമര്‍മാരെയും നേടിയെടുത്തിരിക്കുകയാണ് ഇവര്‍. ജനതാ ഫുഡ്‌സിന്റെ ഗുണമേന്മയും വിശ്വാസവും നേരിട്ടറിഞ്ഞവരാണ് വീണ്ടും വീണ്ടും ഇവിടേക്ക് എത്തുന്നതെന്നതാണ് ഇവരുടെ വിജയത്തിന്റെ ഉറച്ച അടിസ്ഥാനം.

ചോറോട്, ആയഞ്ചേരി ബ്രാഞ്ചുകളില്‍ സ്‌പൈസസിനായി എക്‌സ്പ്രസ് കൗണ്ടറുകള്‍ തുടങ്ങാനൊരുങ്ങുന്ന ജനത ഫുഡ്‌സിന്റെ ലക്ഷ്യം, ഓരോ കുടുംബത്തിനും മായമില്ലാത്ത, ആരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ എത്തിക്കുകയെന്നതാണ്. ചുക്ക്, കാപ്പിപ്പൊടി, മസാലകള്‍ തുടങ്ങി എല്ലാത്തരം പൊടികളും ഒരേ കുടക്കീഴില്‍ ലഭ്യമാകുന്നൊരു ബ്രാന്‍ഡായി വളരുക എന്നതാണ് അവരുടെ അടുത്ത സ്വപ്‌നം.

കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുയോജ്യമായി മുന്നേറുമ്പോഴും, പാരമ്പര്യത്തിന്റെ വിശ്വാസവും ഗുണമേന്മയുടെ ഉറപ്പും നഷ്ടപ്പെടാതെ മുന്നേറുന്ന ജനത ഫുഡ്‌സ്, വടകരയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.

https://www.instagram.com/janatha_foods?igsh=eDVmamJwazlmOHhn

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍