Entreprenuership Success Story

നിങ്ങളുടെ ഇഷ്ട നിറങ്ങളില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നിടം – Live N Style

വസ്ത്രസങ്കല്‍പങ്ങള്‍ക്ക് വര്‍ണങ്ങളും ഭാവങ്ങളും പകര്‍ന്ന്, ഫാഷന്റെ ലോകത്ത് സ്വന്തം മുദ്ര പതിപ്പിച്ച ഡിസൈനര്‍ ബുട്ടിക്ക് ഉടമയാണ് ബിന്ദു ജോര്‍ജ്. ജീവിതത്തിലെ കൂട്ടിക്കിഴിക്കലുകള്‍ക്കിടയില്‍ മനസ്സിന്റെ കോണുകളില്‍ സൂക്ഷിച്ചിരുന്ന നിറങ്ങളും സ്വപ്‌നങ്ങളും അവര്‍ ഒരിക്കലും മറന്നില്ല. കലയും സ്‌റ്റൈലും നിറഞ്ഞ സ്വന്തം ലോകം സൃഷ്ടിക്കണമെന്ന ബിന്ദുവിന്റെ സ്വപ്‌നം ഒടുവില്‍ Live N Style എന്ന രൂപത്തില്‍ സാക്ഷാത്കരിച്ചു. ഇവിടെ ഓരോ വസ്ത്രവും ഒരു കലാസൃഷ്ടിയാണ്. നിറങ്ങളും പാറ്റേണുകളും ചേര്‍ന്ന്, ഓരോരുത്തരുടെയും വ്യക്തിത്വത്തോട് പൊരുത്തപ്പെടുന്ന അതുല്യമായ സ്‌റ്റൈല്‍ അനുഭവം. Live N […]

Entreprenuership Success Story

ചിരികള്‍ പടര്‍ത്തി, കഥകള്‍ നെയ്ത്റുക്‌സാനയുടെ സന ആര്‍ട്ട്

ഒരു സമ്മാനത്തിന്റെ ഭംഗി അതിന്റെ വിലയിലോ വലുപ്പത്തിലോ അല്ല, മറിച്ച് അതുണ്ടാക്കുന്ന പുഞ്ചിരികളിലാണ്. കരുതലോടെ പൊതിഞ്ഞുകെട്ടിയ കുഞ്ഞുപൊതികള്‍ക്കും സ്‌നേഹത്തിന്റേയും കരുതലിന്റേയും കഥകള്‍ പറയാനുണ്ടാകും. ഈ കഥകള്‍ക്ക് മൊഞ്ചുകൂട്ടുകയാണ് ‘സന ആര്‍ട്ട്’ എന്ന തന്റെ കൊച്ചു സംരംഭത്തിലൂടെ കൊടുവള്ളി സ്വദേശിനി റുക്‌സാന. കൊവിഡ് സമയത്തായിരുന്നു കേക്ക് തയ്യാറാക്കുന്നതിനോടുള്ള റുക്‌സാനയുടെ കമ്പം തുടങ്ങുന്നത്. അന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കേക്കുണ്ടാക്കി നല്‍കിയായിരുന്നു തുടക്കം. പതിയെ ബേക്കിങ് പാഷനായി മാറി. വില്‍പനയും സജീവമായി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭര്‍ത്താവുമായി റുക്‌സാന ഒമാനിലേക്ക് താമസം […]

Entreprenuership Success Story

ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്ക്; സ്വപ്‌നത്തില്‍ നിന്ന് ബ്രാന്‍ഡിലേക്കുള്ള യാത്ര

”ഒരു സഹോദരി സ്വപ്‌നം കണ്ടു, മറ്റൊരാള്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ കൈകോര്‍ത്തു”, ഇങ്ങനെയാണ് പത്തനാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്കിന്റെ തുടക്കം. രണ്ട് സഹോദരിമാരുടെ കഠിനാധ്വാനവും ഉറച്ച മനസ്സും ചേര്‍ന്നപ്പോയാണ് ബ്ലൂബെറി ഇന്ന് പതിനായിരങ്ങള്‍ പിന്തുടരുന്ന ക്ലോതിങ് ബ്രാന്‍ഡായി മാറിയത്. ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സൗമ്യയും, മുന്‍പ് ബി.എസ്‌സി നഴ്‌സായി ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ഫാഷന്‍ ഡിസൈനറായി മാറിയ രമ്യയും ചേര്‍ന്നാണ് ബ്ലൂബെറി ഡിസൈനര്‍ ബുട്ടീക്ക് ആരംഭിച്ചത്. രമ്യയുടെ ഫാഷനോടുള്ള അഭിനിവേശവും സൗമ്യയുടെ സംരംഭകത്വ […]

Success Story

‘പാഷനോ’ടുള്ള ചുവടുവയ്പ്; ആഫിയാസ് മേക്കോവറിന്റെ വിജയരഹസ്യം

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍, സൗമ്യമായി… സ്വപ്രയത്‌നത്തിലൂടെ തന്റെ വിധി മാറ്റിയെഴുതുകയാണ് ആഫിയയെന്ന സംരംഭക ! പ്രതിസന്ധികളില്‍ തോല്ക്കാതെ, അവയെ തോല്പിക്കാന്‍ ശാസ്ത്ര അധ്യാപികയില്‍ നിന്നും ഫാഷന്റെയും മേക്കപ്പിന്റേയും ലോകത്തേക്ക് ചുവടുറപ്പിച്ചു മുന്നേറുകയാണ് ആഫിയ ഇന്ന്. ബി എസ് സി ബോട്ടണി ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ബയോളജി അധ്യാപികയായി പ്രവര്‍ത്തിക്കുകയായിരുന്നു ആഫിയ… ക്ലാസിലെത്തുന്ന കുട്ടികള്‍ക്ക് ജീവശാസ്ത്രത്തെക്കുറിച്ച് പഠിപ്പിക്കുമ്പോഴും ആഫിയയുടെ ഉള്ളില്‍ മേക്കപ്പിനോടും സംരംഭകയെന്ന സ്വപ്‌നത്തോടുമുള്ള ഇഷ്ടം തീവ്രമായിരുന്നു. അതിന്റെ ഭാഗമായി തന്നെ അധ്യാപനത്തോടൊപ്പം ആഫിയ […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്ന ബീഡ്‌സ് & ബീഡ്‌സ് ; അനീഷയുടെ സംരംഭകയാത്ര

സ്വപ്‌നങ്ങളുടെ വഴിയേ പോകാന്‍ പലപ്പോഴും നമുക്ക് പ്രയാസം തോന്നാറുണ്ട്. സാഹചര്യങ്ങളും മറ്റ് കാരണങ്ങളും ചൂണ്ടിക്കാട്ടി സ്വപ്‌നങ്ങളില്‍ നിന്നും ദൂരേക്ക് തെന്നിമാറുമ്പോഴും പാഷനെ ചേര്‍ത്തുപിടിച്ച് തന്റെ പാത തീര്‍ക്കുകയാണ് തൊടുപുഴ സ്വദേശിനി അനീഷ നസീം. വിവാഹവും വീടിന്റെ സുഖസൗകര്യങ്ങളില്‍ നിന്നും യു.എ.ഇയിലേക്കുള്ള പറിച്ചുനടലിനും പിന്നാലെ ബിസിനസ് ലോകത്തേക്കുള്ള ചുവടുവെപ്പിനുമെല്ലാം പിന്നില്‍ അനീഷയ്ക്ക് ഉറപ്പാക്കാനാകുന്നത് ഒന്നുമാത്രമാണ്… ‘പാഷന്‍’ ! 13 വര്‍ഷം മുന്‍പ്, മാതൃത്വത്തിലേക്കുള്ള ചുവടുവെപ്പിന് പിന്നാലെ ജോലി ഉപേക്ഷിച്ചപ്പോള്‍ അനീഷയ്ക്ക് കൈമുതലായി ബാക്കിയുണ്ടായിരുന്നത് സംരംഭകയാകണമെന്ന ആഗ്രഹം മാത്രമായിരുന്നു. മനസില്‍ […]

Entreprenuership Success Story

എലഗന്റ് & ക്ലാസി; ഗായത്രിയുടെ നിധി ജുവല്‍സ്

പ്രതിസന്ധികളാണ് പലപ്പോഴും മനുഷ്യനെ പുതിയ ചുവടുകള്‍ വയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. പാലക്കാട് സ്വദേശിനി ഗായത്രിയെ സംബന്ധിച്ചും പ്രതിസന്ധികളാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. അവസരങ്ങള്‍ കണ്‍മുന്നില്‍ വഴിമാറിപ്പോയപ്പോഴും ദൈനംദിന ചിലവുകള്‍ പോലും വഹിക്കുക പ്രയാസമായി മാറുകയും ചെയ്തപ്പോഴും വിധിയെ പഴിക്കുന്നതിന് പകരം പുതിയ വഴികള്‍ തേടാനാണ് ഗായത്രി ശ്രമിച്ചത്. മകള്‍, ഭാര്യ, അമ്മ തുടങ്ങി ജീവിതത്തിലെ തസ്തിക മാറ്റങ്ങള്‍ക്കിടയില്‍ സംരംഭകയെന്ന പേര് കൂടി എഴുതിച്ചേര്‍ക്കുകയാണ് ‘നിധി ജുവല്‍സ്’ എന്ന തന്റെ സംരംഭത്തിലൂടെ ഗായത്രി…! ബി.എസ്.സിയും എം.ബി.എയും പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ […]

Entreprenuership Success Story

ഇത് അപൂര്‍വ്വ ശോഭയുടെ തിളക്കമുള്ള കഥ – ‘അപൂര്‍വ ബൈ കാര്‍ത്തിക ഗിരീഷ്’

ബി.ബി.എ ഏവിയേഷനും ഓണ്‍ലൈന്‍ ജ്വല്ലറി ബിസിനസും തമ്മില്‍ രാപ്പകല്‍ ദൂരമുണ്ട്. ആ ദൂരം സുന്ദരമായ ഒരു യാത്രയാക്കി മാറ്റി വിജയകരമായി പൂര്‍ത്തിയാക്കിയ വനിത സംരംഭകയാണ് കൊല്ലം സ്വദേശിനിയായ കാര്‍ത്തിക ഗിരീഷ്. ‘വെയര്‍ ദ റെയര്‍’ എന്ന ടാഗ് ലൈനോടെ കാര്‍ത്തിക ആരംഭിച്ച ‘അപൂര്‍വ ബൈ കാര്‍ത്തിക ഗിരീഷ്’ എന്ന ഓണ്‍ലൈന്‍ ജ്വല്ലറി സ്‌റ്റോറിന് ആരംഭിച്ചു രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വിദേശത്തും സ്വദേശത്തും ആവശ്യക്കാരും ആരാധകരും ഏറെയാണ്. കൊല്ലം പത്തനാപുരം സ്വദേശിയായ കാര്‍ത്തികയുടെ കരിയര്‍ ആരംഭിക്കുന്നത് എയര്‍പോര്‍ട്ടിലെ ജോലിയില്‍ നിന്നാണ്. […]

Entreprenuership Success Story

ബേക്കറി ജീവനക്കാരനില്‍ നിന്നും സംരംഭകനിലേക്ക്; വൈവിധ്യങ്ങളാല്‍ ഉയര്‍ന്ന രാജേഷിന്റെ എ ആര്‍ ഫുഡ്‌സ്

പത്താം ക്ലാസുകാരനായ ബേക്കറി ജീവനക്കാരന്‍… പ്രവാസി… ഇന്ന് നാട്ടുകാര്‍ക്ക് പ്രിയങ്കരനായ നാടറിയുന്ന സംരംഭകന്‍… വിജയത്തിലേക്കുള്ള വഴി കടുപ്പമേറിയതാണെന്നത് പോലെ പ്രയാസങ്ങളേറെ നിറഞ്ഞതായിരുന്നു കണ്ണൂര്‍ കുത്തുപറമ്പ് സൗത്ത് നരവൂര്‍ സ്വദേശി എന്‍. രാജേഷിന്റെ സംരംഭക യാത്രയും. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കിയ രാജേഷ്, എആര്‍ ഫുഡ് പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തിനൊപ്പം ഒരു കൊച്ചു കഫേയും നടത്തുന്നുണ്ട്; ‘എ ആര്‍ ടേസ്റ്റി ക്യൂ’. കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തിലെ ചീരാറ്റയില്‍ എ. ആര്‍. ഫുഡ് പ്രോഡക്റ്റ് കമ്പനി നടത്തി വരുന്ന രാജേഷ്, […]

Entreprenuership Success Story

മേക്കപ്പ് ട്രെയിനിങ് രംഗത്ത് മായാജാലം സൃഷ്ടിച്ച് ആല്‍ബി ആന്റണി

സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറഞ്ഞ വിവാഹ നാളില്‍ ഏറ്റവും ഭംഗിയായി ഒരുങ്ങി വരിക എന്നത് ഏതൊരു വധുവിന്റെയും മോഹമാണ്. ഏറ്റവും വിശ്വസ്തമായ കൈകള്‍ക്ക് മാത്രമേ അത്തരമൊരു മായാജാലം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലമായി ‘ആല്‍ബിട്രോസ് ബ്രൈഡല്‍ മേക്കോവര്‍’ ഈ രംഗത്തെ വിശ്വസ്തമായ ഒരു ബ്രാന്‍ഡ് ആണ്, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും കേരളത്തിലെ അറിയപ്പെടുന്ന മേക്കപ്പ് ട്രെയ്‌നറുമായ ആല്‍ബി ആന്റണിയാണ് ഈ സംരംഭത്തിന് പിന്നില്‍ ! ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടിങ് ജോലി ഉപേക്ഷിച്ചു തന്റെ സ്വപ്‌ന മേഖലയായ […]

Entreprenuership Success Story

സൈനിക ജീവിതത്തില്‍ നിന്ന് സമൂഹ സേവനത്തിലേക്ക്; മാങ്ങാടന്‍സ് അജിത്തിന്റെ വിജയകഥ

ആര്‍മിയിലും മെര്‍ച്ചന്റ് നേവിയിലും ദീര്‍ഘകാലം സേവനം നല്‍കി രാജ്യം കാത്തുസൂക്ഷിച്ച അജിത്തിന്റെ ജീവിതം, വിരമിക്കലിന് ശേഷം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങി. 17 വര്‍ഷത്തെ സൈനികജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ അജിത്ത്, കെ.എസ്.എഫ്.ഇ, മുത്തൂറ്റ് തുടങ്ങിയ വിവിധ ഗവണ്‍മെന്റ്, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. പി.എസ്.സി പരീക്ഷകളില്‍ പലതിലും വിജയം നേടിയെങ്കിലും, അത് തന്റെ മനസ്സ് ആഗ്രഹിക്കുന്ന വഴിയല്ലെന്ന് തിരിച്ചറിഞ്ഞു. സ്വന്തം സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ തീരുമാനിച്ച അജിത്ത്, 2017ല്‍ തിരുവനന്തപുരം കുഴിവിള ജംഗ്ഷനില്‍ ‘മാങ്ങാടന്‍സ്’ എന്ന മത്സ്യ […]