Entreprenuership Success Story

വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്ക്; മലബാറിന്റെ മൊഞ്ചുള്ള സജ്‌ന

ഏതാണ്ട് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ടുകാരിയായ വീട്ടമ്മയ്ക്കുള്ളില്‍ അത്രമേല്‍ ആഴത്തിലൊരു ചോദ്യമുദിച്ചു… ”മറ്റുള്ളവരെല്ലാം തന്നാലാകുന്ന തൊഴില്‍ ചെയ്ത് സാമ്പത്തിക ഭദ്രത കൈവരിക്കുന്നു, എന്തുകൊണ്ട് അത് തനിക്കുമായിക്കൂടാ?” ഈ ചോദ്യത്തില്‍ നിന്നാണ് തന്റെ ഇഷ്ടത്തെ വരുമാനമാക്കാന്‍ കോഴിക്കോട് സ്വദേശിനി സജ്‌ന തീരുമാനിക്കുന്നത്. കഠിനാധ്വാനവും പാഷനും നിശ്ചദാര്‍ഢ്യവും മാത്രം കൈമുതലാക്കി ചുവടുവെച്ച സജ്‌ന, ബഹുമാന്യയായ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മെന്റര്‍, ബിസിനസുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ് ഇന്ന്. കോഴിക്കോട് ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായ ‘ലകാസ ബ്രൈഡല്‍ സ്റ്റുഡിയോ’ എന്ന സംരംഭവുമായി മുന്നോട്ടുള്ള […]

Entreprenuership Success Story

പാരമ്പര്യത്തിന്റെ ‘ലെഗസി’; ബില്‍ഡ ബെന്നിയുടെ സംരംഭകയാത്ര

ട്രെന്‍ഡുകള്‍ ഒറ്റരാത്രി കൊണ്ട് മാറുകയും മത്സരം അവസാനിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ലോകത്ത്, വേറിട്ടു നില്‍ക്കാന്‍ കഴിവിനുമപ്പുറം കാഴ്ചപ്പാടും ആവശ്യമാണ്. ഇവയെല്ലാം ചേര്‍ത്തുകെട്ടി ഒരാളെത്തിയാലും പിന്തുണയ്ക്കുന്നവരെക്കാള്‍ വിമര്‍ശകരായിരിക്കും അധികവും. ഈ ലോകത്തേക്കാണ് പ്രോജക്ട് മാനേജ്‌മെന്റ് മുതല്‍ ഫാഷന്‍ വരെ വിജയവഴികള്‍ കീഴടക്കി ഒരു സ്ത്രീയെത്തുന്നത്; ബില്‍ഡ ബെന്നി…! ബിസിനസ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ബില്‍ഡയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സ്വപ്‌നമായിരുന്നു സ്വന്തമായൊരു സംരംഭം ആരംഭിക്കുകയെന്നത്. ഫാഷനായിരുന്നു ഇഷ്ടമേഖലയെങ്കിലും പലരും തുടങ്ങാന്‍ മടിക്കുന്ന ക്ലീനിങ് സര്‍വീസ്‌പ്രോജക്ട് മാനേജ്‌മെന്റ് സേവനമായ ‘വി ഹെല്‍പ് യു’ […]

Entreprenuership Success Story

ബിയോണ്ട് 60, ബിയോണ്ട് ലിമിറ്റ്‌സ്; ഡോ. ലത പൈയുടെ സംരംഭകയാത്ര

തിരക്കുകളില്‍ നിന്നും ഒരു താത്ക്കാലിക വിരാമം വേണമെന്ന് പലരും ചിന്തിക്കുന്ന പ്രായത്തിലാണ് എറണാകുളം സ്വദേശിനി ലത പൈ തന്റെ പാഷനൊപ്പം സഞ്ചരിക്കാന്‍ തീരുമാനിക്കുന്നത്. പൈതൃകങ്ങളേറെയുള്ള രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി രൂപപ്പെടുന്ന തനതായ വൈദഗ്ധ്യങ്ങളോട് പണ്ടേ ഡോക്ടര്‍ക്ക് താത്പര്യമുണ്ടായിരുന്നു. ജോലി സംബന്ധമായും അല്ലാതെയുമുള്ള യാത്രകളില്‍ വിവിധ സ്ഥലങ്ങളിലെ യുണീഖ് വസ്ത്രങ്ങളും ആന്റിഖ് പീസുകളും ശേഖരിക്കുന്നതും ലതയ്ക്ക് പതിവായിരുന്നു. ആ താത്പര്യമാണ് ‘ജീവ ബുട്ടീഖ്’ എന്ന ലതയുടെ സ്വപ്‌ന സംരംഭത്തിന് വഴിയൊരുക്കിയതും. ഡോക്ടര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ, മകള്‍, അമ്മ, ഭാര്യ […]

Entreprenuership Success Story

ദി കേക്ക് ഗേള്‍ ആയി തസ്‌നിം സമീര്‍

തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോട്ടേക്ക് രുചിയുടെ വൈവിധ്യങ്ങള്‍ പകര്‍ന്ന്, യാത്ര തുടര്‍ന്ന് തസ്‌നീമിന്റെ ദി കേക്ക് ഗേള്‍ ചെറിയ അടുക്കളയില്‍ നിന്നും ആയിരങ്ങളുടെ ഹൃദയങ്ങളിലേക്കുള്ള യാത്രയില്‍ ചിറയിന്‍കീഴ് സ്വദേശിനി തസ്‌നീം സമീര്‍ ഒരുക്കുന്നത് കേക്കുകള്‍ മാത്രമല്ല, ഓര്‍മയുടേയും സന്തോഷത്തിന്റേയും സ്‌നേഹത്തിന്റെയും രുചികള്‍ കൂടിയാണ്. തിരുവനന്തപുരത്തു നിന്നുമെത്തി കാസര്‍കോട്ടെ കാഞ്ഞങ്ങാട് മനുഷ്യരുടെ നാവുകളിലേക്ക് രുചിയുടെ വൈവിധ്യങ്ങള്‍ എത്തിക്കുകയാണ് ‘ദി കേക്ക് ഗേള്‍’ എന്ന സംരംഭത്തിലൂടെ തസ്‌നീം…! സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഭര്‍ത്താവ് സമീറിന്റെ […]

Entreprenuership Success Story

UYIRR; മാതൃത്വത്തില്‍ നിന്നുയര്‍ന്ന അബിതയുടെ സ്വപ്‌നസാക്ഷാത്കാരം

സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനവും സുന്ദരവുമാണ് ശരീരവും മനസും ഒരുപോലെ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള പാകപ്പെടലുകള്‍ക്ക് തയ്യാറെടുക്കുന്ന ഗര്‍ഭകാലം. എന്നാല്‍ ഈ കാലയളവില്‍ ‘കംഫര്‍ട്ടബിളാ’യ വസ്ത്രങ്ങള്‍ കണ്ടെത്തുകയെന്നത് അമ്മമാരെ സംബന്ധിച്ച് വെല്ലുവിളിയാണ്. 2019ല്‍ തന്റെ ഗര്‍ഭകാലത്ത് തിരുവനന്തപുരം സ്വദേശിനി അബിത ചന്ദ്രന്‍ നേരിട്ടതും ഇതേ പ്രതിസന്ധിയാണ്. ആ നിരാശയില്‍ നിന്നുയര്‍ന്ന കഠിനാധ്വാനവും പാഷനും ഇന്ന് എത്തിനില്‍ക്കുന്നത് ലോകമെമ്പാടുമുള്ള അമ്മമാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയ ‘ഉയിര്‍ ബൈ അബിത ജോസ്’ എന്ന സംരംഭത്തിലേക്കാണ്. മറ്റേര്‍ണിറ്റി വെയറുകള്‍ക്ക് ഉയര്‍ന്ന […]

Entreprenuership Special Story Success Story

രമണി ടീച്ചറെ അറിയുന്നവര്‍ പറയുന്നു; ”ഇത് ദൈവത്തിന്റെ കരങ്ങള്‍…!”

ദൃഡനിശ്ചയത്താല്‍ നെയ്‌തെടുത്ത ‘സ്വപ്‌നക്കൂട്’ അശരണര്‍ക്ക് തണല്‍ ”മുറുക്കിപ്പിടിച്ച കൈകളുമായി ജനിച്ചു… ബലവാനായി വിയര്‍പ്പ് വറ്റിച്ചു ജീവിച്ചു… കാലം മുന്നോട്ടു പോയപ്പോള്‍ മുടിയില്‍ നര ബാധിച്ചു… തൊലിപ്പുറത്ത് ചുളിവുകളും വീണു… ഒടുവില്‍ പ്രിയപ്പെട്ടവരും ഉപേക്ഷിച്ചു… വാര്‍ദ്ധക്യ കാലഘട്ടത്തിലെ ഒറ്റപ്പെടല്‍ വല്ലാതെ വീര്‍പ്പ് മുട്ടിക്കുമ്പോള്‍ ചില കരങ്ങള്‍ അവര്‍ക്ക് സാന്ത്വനമായി മാറും… ഒറ്റപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അത് ദൈവത്തിന്റെ കരങ്ങളാണ്…!” ‘സ്വപ്‌നക്കൂടി’ലെ അന്തേവാസികള്‍, ഗോത്ര വിഭാഗത്തിലുള്ളവര്‍ തുടങ്ങി നിരവധി ആളുകള്‍ക്ക് ദൈവത്തിന്റെ പ്രതിരൂപമാണ് ഡോ. രമണി നായര്‍. അശരണരായവര്‍ക്ക് പ്രിയപ്പെട്ടവളാണ് രമണി […]

Career Entreprenuership Success Story

യുവതലമുറകളെയും സ്ത്രീകളെയും ശക്തിപ്പെടുത്തുന്ന ഓണ്‍ലൈന്‍ പഠനലോകം – ‘സ്‌കില്‍ ലിഫ്റ്റ്’

സ്വന്തം വരുമാനം കണ്ടെത്തി സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നത് ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. ‘ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ്’ നേടുക ചെറിയ കാര്യമല്ല. എന്നാല്‍ പഠനത്തോടൊപ്പം സ്വന്തമായി വരുമാനം കണ്ടെത്തുന്നവര്‍ നമുക്ക് എല്ലായ്‌പ്പോഴും പ്രചോദനമാണ്. അതിന്റെ മികച്ച ഒരു ഉദാഹരണമാണ് ആന്‍ മരിയ വര്‍ഗീസ് ബിസിനസ് യാത്രയുടെ ആദ്യചുവട്പഠിക്കുന്ന കാലത്ത് തന്നെ ആന്‍ മരിയ, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് രംഗത്തേക്ക് കടന്നിരുന്നു. ക്രാഫ്റ്റ് ഉത്പന്നങ്ങളുടെ വില്‍പനയും ഓണ്‍ലൈന്‍ ക്ലാസുകളുമായിരുന്നു തുടക്കം. അതോടൊപ്പം തന്നെ ഒത്തിരി സ്ത്രീകളെ വരുമാന […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കി, വിശ്വാസം പകര്‍ന്ന് മുന്നോട്ട്; സാല്‍മിയ വെഞ്ചേഴ്‌സിന്റെ വിജയവഴി

ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സ്ഥാപനമായി പെരുമ്പാവൂര്‍ സ്വദേശി തൗഫീഖ് അബ്ദുള്‍ അസീസ് ആരംഭിച്ച സംരംഭം ഇന്ന് നിര്‍മാണ മേഖലയിലെ വിശ്വാസ്യതയേറിയ പേരായി മാറിയിരിക്കുകയാണ്… സാല്‍മിയ വെഞ്ചേഴ്‌സ്. കുട്ടിക്കാലം മുതല്‍ക്കേ കെട്ടിടങ്ങളുടെ നിര്‍മാണങ്ങളോടായിരുന്നു തൗഫീഖിന് താത്പര്യം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതോടെ സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമെടുക്കാന്‍ തീരുമാനിച്ചതിന് പിന്നിലും ഇതേ താത്പര്യമായിരുന്നു. പഠിച്ച മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നത് തൗഫീഖിന് നിര്‍ബന്ധമായിരുന്നു. തുടക്കക്കാരനെന്ന നിലയിലെ ആശങ്കകളെല്ലാം മാറ്റിക്കൊണ്ട് 2015ലാണ് സാല്‍മിയ വെഞ്ചേഴ്‌സ് എന്ന സ്വപ്‌ന സംരംഭത്തിന് തൗഫീഖ് തുടക്കം കുറിക്കുന്നത്. ചെറിയ ഡിസൈനിംഗ് […]

Success Story

സഞ്ചാരികള്‍ക്ക് ഇത് പറുദീസ അനുഭവം

ഡിസൈനിങ്ങില്‍ മാജിക് തീര്‍ത്ത്സി എന്‍ കണ്‍സ്ട്രക്ഷന്‍സ് ജോലിത്തിരക്കുകളില്‍ നിന്ന് വിട്ടുനിന്ന് പ്രിയപ്പെട്ടവരുമൊത്ത് സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? അവധിക്കാലങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്നതായിരിക്കണം. ഉചിതമായ ‘ഡെസ്റ്റിനേഷന്‍’ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് താമസത്തിനായി തിരഞ്ഞെടുക്കുന്ന റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും. പ്രകൃതി സൗന്ദര്യത്തോട് ഇഴചേര്‍ന്ന് നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടി നിര്‍മിച്ച റിസോര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ് ഏറെയും. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുകളാണ് റിസോര്‍ട്ടുകളെ ആകര്‍ഷകമാക്കുന്നത്. അത്തരത്തില്‍ ആകര്‍ഷമായ നിര്‍മാണമാണ് സി എന്‍ കണ്‍ട്രക്ഷന്‍സ് ഉറപ്പ് നല്‍കുന്നത്. ഉപഭോക്താവിന്റെ ആവശ്യാനുസരണം […]

Entreprenuership Success Story

കുഞ്ഞുപുഞ്ചിരികളുടെ വലിയ ലോകം; സോണിയയുടെ ‘ടൈനി കിഡ്ഡോസ്’

ഒരിക്കലും അധ്യാപികയാകണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല ആലപ്പുഴ സ്വദേശിനി സോണിയ ജാക്‌സണ്. സാധാരണ ചെറുപ്പക്കാരിലുണ്ടാകുന്നത് പോലെ വിദേശത്ത് പോകണം, പഠിക്കണം, ജോലി നേടണം അവിടെ സ്ഥിരതാമസമാക്കണം എന്നതൊക്കെ തന്നെയായിരുന്നു സോണിയയുടെ സ്വപ്‌നവും! ക്യാംപസ് റിക്രൂട്ട്‌മെന്റുകള്‍ പലരുടേയും ജീവിതത്തില്‍ വഴിത്തിരിവാകാറുണ്ട്. സോണിയ ജാക്‌സണിന്റെ ജീവിതത്തിലും അത്തരമൊരു വഴിത്തിരിവായിരുന്നു ക്യാംപസ് റിക്രൂട്ട്‌മെന്റ്. അധ്യാപികയാകണമെന്ന താത്പര്യമേതുമില്ലായിരുന്നു വെങ്കിലും ജോലി കിട്ടിയത് ചെന്നൈയില്‍ അധ്യാപികയായി! ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെല്ലൊരു മടുപ്പോടെയെങ്കിലും സോണിയ ആരംഭിച്ച അധ്യാപന ജീവിതം ഇന്നെത്തി നില്‍ക്കുന്നത് ‘ടൈനി കിഡ്ഡോസ്’ എന്ന കൊച്ചുലോകത്തിന്റെ […]