Entreprenuership Success Story

രാസവസ്തുക്കള്‍ വേണ്ട! പഴമയുടെ കൂട്ടുകള്‍ കൊണ്ടൊരു മനം നിറഞ്ഞ വിജയപാത

സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അധ്യാപന ജീവിതത്തോട് യാത്രപറഞ്ഞ് കുടുംബിനിയായി. അതേ സാഹചര്യങ്ങള്‍ അനുകൂലമായി വന്നപ്പോള്‍ പഴയ ജോലിയിലേക്ക് തിരികെ പോകുന്നതിന് പകരം സംരംഭകയുടെ കുപ്പായം പരീക്ഷണാര്‍ത്ഥം എടുത്തണിഞ്ഞു. ഫലം മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ ഉറപ്പ് പറയുന്ന വിജയകരമായ ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന സംരംഭക എന്ന നേട്ടം. പറഞ്ഞു വരുന്നത് ‘ക്രാഫ്റ്റ്‌സ്‌വുമണ്‍’ എന്ന സംരംഭത്തിന്റെ സ്ഥാപകയായ ഇരിങ്ങാലക്കുടക്കാരി അനു ശരത്തിന്റെ വിജയവഴിയെക്കുറിച്ചാണ്. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചറായി ജോലി ചെയ്തു വരവേയാണ് അനുവിന് വീട്ടിലെ […]

Success Story

ആഘോഷങ്ങളില്‍ പുതുമകളുടെ മികവൊരുക്കി Violet Wedding Event Management

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ധാരാളം ആഘോഷങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നവരാണ് നാമെല്ലാവരും. വിവാഹം, എന്‍ഗേജ്‌മെന്റ്, ഹൗസ് വാര്‍മിങ്, ജന്മദിന പാര്‍ട്ടികള്‍, വെഡ്ഡിംഗ് ആനിവേഴ്‌സറി തുടങ്ങിയ ആഘോഷങ്ങള്‍ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗം കൂടിയാണ്. ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ ഈ നിമിഷങ്ങളെ മനോഹരമാക്കി മാറ്റുന്നതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു മേഖലയാണ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍. പുതുമകളോടു കൂടി ഓരോ വ്യക്തിയുടെയും മനസിനും കാഴ്ച്ചയ്ക്കും കുളിര്‍മ നല്‍കുന്ന നിലയില്‍ വേദികളെയും ആഘോഷം നടക്കുന്ന ചുറ്റുപ്പാടുകളെയും ഒരുക്കുക എന്നത് അത്ര നിസാരകാര്യമല്ല. അതിന് മികവും […]

Entreprenuership Success Story

അടൂര്‍ മുതല്‍ അമേരിക്ക വരെ; അറിയാം ഇവാസ് ഗാര്‍മെന്റ്‌സിന്റെ വിജയകഥ

നിരന്തര മത്സരം തുടര്‍ക്കഥയായ വസ്ത്രവ്യാപാര രംഗത്ത്, വിദേശത്തു നിന്നു പോലും ലഭിക്കുന്ന പങ്കാളിത്ത ക്ഷണങ്ങളെ വിനയപൂര്‍വം നിരസിക്കുന്ന ഒരു വ്യവസായിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സ്വന്തം സ്ഥാപനം ആരംഭിച്ച് കേവലം അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സ്വപ്‌നസമാനമായ വളര്‍ച്ച സ്വന്തമാക്കിയ ഒരു പത്തനംതിട്ടക്കാരന്‍. അടൂര്‍ സ്വദേശിയായ ബിനു തങ്കച്ചന് തന്റെ സ്വന്തം സംരംഭം എന്ന ചിന്തയിലേക്ക് ആദ്യം വരുമ്പോഴും ആലോചനകള്‍ക്കൊടുവില്‍ ‘ഇവാസ് ഗാര്‍മെന്റ്‌സ്’ എന്ന സ്ഥാപനം ആരംഭിക്കുമ്പോഴും ചെറിയ കാലയളവില്‍ താന്‍ എത്തിച്ചേരാനിരിക്കുന്ന വിജയപാതയെക്കുറിച്ചുള്ള ആത്മവിശ്വാസം വലുതായിരുന്നു. തന്റെ സംരംഭം എങ്ങനെ, ഏത് […]

Entreprenuership Success Story

പാഷനെ പ്രൊഫഷനാക്കിയ റസ്‌റ്റോറന്റ് കണ്‍സള്‍ട്ടന്റിന്റെ വിജയഗാഥ

ഹോസ്പിറ്റാലിറ്റി രംഗത്ത് നിരവധി പ്രവര്‍ത്തനമേഖലകള്‍ ഉണ്ട്. എന്നാല്‍ പൊതുവേ അധികമാരും ചെന്നെത്താത്ത ഒരു ശാഖയാണ് റസ്‌റ്റോറന്റ് കണ്‍സള്‍ട്ടിംഗ് എന്നത്. പാചകം എന്ന തന്റെ പാഷനെ പിന്തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് കടന്നുവന്ന്, റസ്‌റ്റോറന്റ് കണ്‍സള്‍ട്ടിംഗില്‍ പുതുവഴികള്‍ തീര്‍ക്കുന്ന യുവ സംരംഭകനാണ് റെയ്‌നോള്‍ഡ് മാത്യു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവര്‍ഷമായി റസ്‌റ്റോറന്റ് കണ്‍സള്‍ട്ടിംഗില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുകയാണ്. ഒരു പാചകക്കാരന്‍ ആവുക എന്ന അടങ്ങാത്ത ആഗ്രഹമാണ് എല്ലാത്തിന്റെയും തുടക്കം. ബി.എസ്.ഡബ്യൂ ബിരുദം നേടിയ ശേഷമാണ് […]

Entreprenuership Success Story

മികച്ച ആഗോള ടെക് സംരംഭമായി വളരാന്‍ കേരളത്തില്‍നിന്നൊരു IT കമ്പനി; ‘WOODENCLOUDS’

സഹ്യന്‍ ആര്‍ എ ഐ ഡെവലപ്പേഴ്‌സ്, പ്രോഗ്രാമേഴ്‌സ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട്‌സ് തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യത്യസ്ത സ്‌കില്ലുകള്‍ ഉള്ള പ്രൊഫഷണലുകളെ കോര്‍ത്തിണക്കുന്ന ഒരു ‘ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്‌സ്’ നെറ്റ്‌വര്‍ക്കിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇപ്പോള്‍ അത് വെറുമൊരു ചിന്തയല്ല, ‘WOODENCLOUDS CONNECT’ എന്ന പേരില്‍ കേരളത്തിലെ അതിവേഗം വളരുന്ന ഐടി സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ‘WOODENCLOUDS’ നടപ്പിലാക്കാന്‍ പോകുന്ന മിഷനാണ്! ടെക് ലോകം അടക്കിവാഴുന്ന ഇലോണ്‍ മസ്‌കും സുക്കര്‍ബര്‍ഗുമൊക്കെ വന്‍ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയത് ചെറിയ […]

Entreprenuership Success Story

CROSS LIMITS…CROSS BORDERS…EXPLORE NEW HORIZONS OF CAREER SUCCESS WITH ‘CROSSOVER EDUCATION SERVICES’.

SAHYAN R. We live in a world where doors to limitless career opportunities are wide open. To truly leverage the boundless potential of a globalized world, the ‘borders’ of education must be crossed. Our beloved students, who ardently seek a bright future and set their sights on overseas education, often face the challenge of finding […]

Success Story

അതിജീവനത്തിലൂടെ വേല്‍മുരുകന്‍ പടുത്തുയര്‍ത്തിയ സ്ഥാപനം

ആരോഗ്യമുള്ള പുതുതലമുറയ്ക്കായി ഋഷീസ് യോഗ മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗയിലൂടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്തുകയും ഒട്ടനവധി പ്രയാസങ്ങളെ അതിജീവിക്കുകയും ചെയ്തവരുടെ നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ നിരന്തരം തന്നെ വേട്ടയാടിയ ഒരു അസുഖത്തെ യോഗ കൊണ്ട് അതിജീവിക്കുകയും നിരവധി മനുഷ്യരിലേക്ക് ആ വ്യായാമമുറയെ എത്തിക്കുകയും ചെയ്ത ഒരു വ്യക്തിത്വം നമ്മുടെ ഈ കേരളത്തിലുണ്ട്. അദ്ദേഹമാണ് പാലക്കാട് എലപ്പുള്ളി സ്വദേശിയായ വേല്‍മുരുകന്‍. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഋഷീസ് യോഗ സെന്റര്‍ എന്ന […]

Entreprenuership Success Story

വസ്ത്രനിര്‍മാണ മേഖലയില്‍ പുത്തന്‍ ഫാഷനുകളുമായി G C ATTIRES !

ജോലി ഉപേക്ഷിച്ച് ടെക്കി ജീവനക്കാരി ആരംഭിച്ച വിജയ സംരംഭം … എത്രത്തോളം തീവ്രമായാണ് നമ്മള്‍ ആഗ്രഹിക്കുന്നത്, അത്രത്തോളം നമ്മുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായി തീരും. അത്തരത്തില്‍ തന്റെ സ്വപ്‌നങ്ങളെ പരിശ്രമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി തീര്‍ത്ത ഒരു യുവ സംരംഭകയുണ്ട്; തിരുവനന്തപുരം സ്വദേശിനിയായ നിസി ! 2020ലാണ് G C ATTIRES എന്ന വസ്ത്ര നിര്‍മാണ സ്ഥാപനത്തിന് നിസി തുടക്കം കുറിക്കുന്നത്. ഇന്ന് തനതായ മുദ്ര പതിപ്പിച്ച് വസ്ത്ര നിര്‍മാണ മേഖലയില്‍ വേരുറപ്പിക്കുന്ന ഒരു വിജയ സ്ഥാപനമാണ് G C ATTIRES. […]

Success Story

കുട്ടികളുടെ വിജയത്തിന് അടിത്തറ നല്‍കാം; ടോം ആന്‍ഡ് ജെറിയിലൂടെ

കുട്ടികള്‍ അവരുടെ ഏറിയ ഭാഗവും ചിലവഴിക്കുന്നത് സ്‌കൂളുകളിലായിരിക്കും. മാതാപിതാക്കള്‍ ഒപ്പമില്ലാതിരിക്കുമ്പോള്‍ കുട്ടികളുടെ ലോകം അവരുടെ സ്‌കൂളും അധ്യാപകരും സഹപാഠികളുമാണ്. അവര്‍ ചുറ്റുമുള്ള ലോകത്തെ അറിയുന്നതും കാണുന്നതും പഠനത്തിലും കളികളിലൂടെയുമാണ്. അതിന് ആദ്യമായി വേണ്ടത് കുട്ടികള്‍ക്കായി മികച്ച ഒരു അന്തരീക്ഷം ഒരുക്കുക എന്നതാണ്. നഗരത്തിരക്കുകളില്‍ നിന്നും മാറി, ശാന്തമായ ഗ്രാമസമാനമായ ഇടത്തിലാണ് കുഞ്ഞുകുട്ടികള്‍ക്കായി ആരംഭിച്ച ‘ടോം ആന്‍ഡ് ജെറി’ കിഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പേര് പോലെ രസകരമാണ് കുഞ്ഞുകുട്ടികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്ന ക്ലാസുകളും സംവിധാനങ്ങളും. തിരുവനന്തപുരം മരുതന്‍കുഴി പിടിപി […]

News Desk

ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍. 18 എം.പിമാരടക്കമുള്ള സംഘമാണ് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങളും ഭിന്നശേഷിക്കാരുടെ സമഗ്ര മുന്നേറ്റത്തിനായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും നേരില്‍ക്കണ്ടശേഷം പ്രശംസിച്ചത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി മോഹന്‍, എം.പിമാരായ വിജയലക്ഷ്മി ദേവി, അഡ്വ. പ്രിയ സരോജ്, ഇ.ടി മുഹമ്മദ് ബഷീര്‍, മുരാരി ലാല്‍ മീണ, ഭാസ്‌കര്‍ മുരളീധര്‍ ഭാഗ്രെ, ഭോജരാജ് നാഗ്, രാജ്കുമാര്‍ റാവത്, സുമിത്ര ബാല്‍മിക്, പി.ടി […]