സി.എന്‍ കണ്‍സ്ട്രക്ഷന്‍സ് ; സ്വപ്നങ്ങള്‍ക്ക് ചിറക് പകരുന്ന നിര്‍മാണ രംഗത്തെ പുത്തന്‍ പേര്
വീട് വെറുമൊരു കെട്ടിടമല്ല; ഏതൊരു വ്യക്തിയുടെയും സ്വപ്‌ന സാക്ഷാത്ക്കാരമാണ്. കൂട്ടിയും കിഴിച്ചും പണിതെടുക്കുന്ന അത്തരം വീടുകള്‍ക്ക് കരുത്ത് പകരാന്‍ എന്ത് ചെയ്യും എന്ന ചിന്തയാണ്, സംരംഭകരാല്‍ സമൃദ്ധമായ കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് ചുവടുവെക്കാന്‍ തബ്‌സീര്‍ റഹ്മാന്‍ എന്ന യുവാവിനെ പ്രേരിപ്പിച്ചത്. പല ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ് ഓരോ സംരംഭകരും ഈ മേഖലയിലേക്ക് വരുന്നത്. അത്തരത്തില്‍ നോക്കിയാല്‍ പുതുമയും വ്യത്യസ്തതയുമാണ് കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എന്‍ കണ്‍സ്ട്രക്ഷന്‍സിന്റെ മുഖമുദ്ര. തബ്‌സീര്‍ റഹ്മാന്‍ എന്ന യുവാവിന്റെ സ്വപ്‌ന സംരംഭമാണിത്. സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര […]













