Special Story

സൗന്ദര്യ സംരക്ഷണം എന്ന പാഷന്‍

ഒരു സ്ത്രീക്ക് അണിയാവുന്ന ഏറ്റവും നല്ല മേയ്ക്കപ്പ് അവളുടെ ‘പാഷന്‍’ എന്ന് പറയാറുണ്ട്. അപ്പോള്‍ അവളുടെ പാഷന്‍ തന്നെ മേയ്ക്കപ്പ് ആയാലോ… സജിഷ്ണ എന്ന സംരംഭകയുടെ പാഷന്‍ തന്നെയാണ് തിരുവനന്തപുരത്ത് മലയിന്‍കീഴ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി സലൂണിനു പിന്നില്‍..

ചെറുപ്പത്തില്‍ നൃത്തം ചെയ്യുമ്പോള്‍ ചെയ്തിരുന്ന മേയ്ക്കപ്പിനോടുള്ള ഇഷ്ടമാണ് അത് ഒരു പ്രൊഫഷനായി തിരഞ്ഞെടുക്കാന്‍ സജിഷ്ണയെ പ്രേരിപ്പിച്ചത്. പൂര്‍ണമായും ബ്രാന്‍ഡഡ് – പ്രൊഫഷണല്‍ പ്രോഡക്ടുകള്‍ മാത്രം ഉപയോഗിച്ചുള്ള നിരവധി സേവനങ്ങളാണ് സ്‌കിന്നിന്റെയും മുടിയുടെയും സംരക്ഷണത്തിനും സൗന്ദര്യവര്‍ദ്ധനവിനുമായി യെല്ലോ ബ്യൂട്ടി സലൂണില്‍ ലഭ്യമായിട്ടുള്ളത്.

കസ്റ്റമര്‍ ചോയ്‌സ് ബ്രാന്‍ഡുകളായ ഷേരില്‍സ്, അരോമ, വിഎല്‍സിസി, രാഗ തുടങ്ങിയവ സ്‌കിന്നിന് വേണ്ടിയും ലോറിയല്‍, രാഗ എന്നിവ മുടിക്ക് വേണ്ടിയും ഉപയോഗിക്കുന്നു. ഇത് കൂടാതെ രാഗ, മട്രിക്- ബൈലേജ് എന്നീ ബ്രാന്‍ഡുകളുടെ വിവിധ ഹെയര്‍ പായ്ക്ക്, ട്രീറ്റ്‌മെന്റ്എന്നിവയും ഇവിടെ ലഭ്യമാണ്. ബ്രാന്‍ഡഡ് പ്രോഡക്ടുകള്‍ ഉപയോഗിക്കുന്നതോടൊപ്പം മികച്ച സര്‍വീസ് നല്‍കുന്നതിനാല്‍ ക്ലെയ്ന്റ്‌സിന്റെ തൃപ്തിയും മികച്ച റിസല്‍ട്ടും ലഭിക്കാറുണ്ടെന്ന് സജിഷ്ണ സാക്ഷ്യപ്പെടുത്തുന്നു.

സ്‌ട്രെസ്സ്, ടെന്‍ഷന്‍ എന്നിവയാല്‍ മുടി കൊഴിച്ചിലും താരന്റെ ഫലമായി സ്‌കാള്‍പ് പുറമെ കാണുന്നവര്‍ക്ക്, അതിനനുസരിച്ചുള്ള ട്രീറ്റ്‌മെന്റും യെല്ലോ ബ്യൂട്ടി പാര്‍ലറില്‍ നല്‍കുന്നുണ്ട്. ട്രീറ്റ്‌മെന്റ് തുടങ്ങുന്നതിനു മുന്‍പ് കണ്‍സള്‍ട്ടിങ് നടത്തി, കൃത്യമായ പ്രശ്‌നം കണ്ടെത്തി, ഓരോരുത്തരുടെയും ഹെയര്‍ ടൈപ്പ്, സ്‌കിന്‍ ടൈപ്പ് എന്നിവ അനുസരിച്ചാണ് ട്രീറ്റ്‌മെന്റ് നല്‍കുന്നത്. ട്രീറ്റ്‌മെന്റിനുശേഷം ഹോം കെയര്‍ പാക്ക്‌സ് നല്‍കാറുണ്ട്. യെല്ലോ ബ്യൂട്ടി സലൂണിന്റെ പ്രധാന ആകര്‍ഷണവും ഇതാണ്.

പതിമൂന്ന് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് ‘നാച്ചുറല്‍ പിമ്പിള്‍ ട്രീറ്റ്‌മെന്റ്’ നല്‍കുന്നുണ്ട്. കുട്ടികള്‍ക്കായി രാസവസ്തുക്കള്‍ ഉപയോഗിക്കാതെയുള്ള മറ്റു സ്‌കിന്‍കെയര്‍ ഹെയര്‍ കെയര്‍ സര്‍വീസുകളുമുണ്ട്.

ഹെയര്‍ ഡാമേജ് മൂലം മുടി മുറിക്കുന്നവര്‍ക്ക്, ക്രമമായി ‘സ്പാ’ ഉള്‍പ്പെടെ നല്‍കി, ഡാമേജ് പരിഹരിച്ച് ‘ഹോം കെയര്‍ പായ്ക്ക്’ നല്‍കുന്നു. ഇതിലൂടെ കസ്റ്റമര്‍ ഭാവിയില്‍ തന്റെ മുടി സംരക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കും.

വിവിധ ബഡ്ജറ്റുകളിലുള്ള പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്. പാക്കേജിലെ തുകയുടെ വ്യത്യാസം പ്രോഡക്ട്‌സിന്റെ കാര്യത്തില്‍ മാത്രമേ മാറ്റം ഉണ്ടാക്കുന്നുള്ളൂ, സര്‍വീസിന്റെ കാര്യത്തില്‍ ഒട്ടും വ്യത്യാസം വരില്ലെന്ന് സജിഷ്ണ ഉറപ്പ് നല്‍കുന്നു. കോവിഡ് സമയത്ത് പാര്‍ലറില്‍ വരാന്‍ കഴിയാത്ത കസ്റ്റമേഴ്‌സിന് ഹോം കെയര്‍ നല്‍കുന്നുണ്ട് യെല്ലോ ബ്യൂട്ടി സലൂണ്‍.

പാര്‍ലറില്‍ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം സ്റ്ററിലൈസ്ഡ് ചെയ്യുന്നതിലൂടെയും ഉപയോഗിച്ചവ മാറ്റിയും കസ്റ്റമറിന്റെ സുരക്ഷിതത്വം യെല്ലോ ബ്യൂട്ടി പാര്‍ലര്‍ ഉറപ്പു വരുത്തുന്നു. ട്രീറ്റ്‌മെന്റിനു പുറമെ സ്‌ട്രെസ്സ് റിലീഫ് ഹെയര്‍ ഗ്രോത്ത് മസാജുകളും പാര്‍ലറില്‍ ലഭ്യമാണ്.

അതിനെല്ലാം പുറമെ, യെല്ലോ ബ്യൂട്ടി സലൂണിലെ ബ്രൈഡല്‍ വര്‍ക്കിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതൊരു ‘കോംബോ പാക്കേജാ’ണ്. വധുവിന്റെ ഡ്രസ് ഡിസൈനിങ്, ഫുള്‍ ഫേഷ്യല്‍, സ്‌കിന്‍ കെയറിങ്, സ്‌കിന്‍ ട്രീറ്റ്‌മെന്റ്, ബ്രൈഡല്‍ മേക്കയ്പ്പ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ പാക്കേജാണിത്.

(കുടുംബത്തോടൊപ്പം)

കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച യെല്ലോ ബ്യൂട്ടി സലൂണ്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. വളരെ അധികം വിജയത്തോടെയാണ് സ്ഥാപനം മുന്നോട്ട് പോകുന്നത്. കസ്റ്റമര്‍ക്ക് തൃപ്തി നല്‍കുന്ന സേവനം, കസ്റ്റമര്‍ തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസം …. അതാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് സജിഷ്ണ പറയുന്നു.

(പാര്‍ട്ട്ണര്‍ തമീമും ഭാര്യ താഹിറയും)

2013 ല്‍ ബ്യൂട്ടിഷ്യന്‍ കോസ്മറ്റോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ഷം മാത്രം ഈ പ്രൊഫഷന്‍ തുടര്‍ന്നശേഷം പിന്നീട് ടീച്ചിംഗ് ബാങ്കിംഗ് മേഖലകളിലേക്ക് തിരിഞ്ഞു. ബാങ്കിങ് മേഖലയില്‍ തുടരവേയാണ് സജിഷ്ണയുടെ പാഷന്‍ മനസ്സിലാക്കിയ പാര്‍ട്ട്ണര്‍ തമീമും ഭാര്യ താഹിറയുമാണ് പാര്‍ലര്‍ തുടങ്ങാനും പ്രൊഫഷന്‍ തുടരാനുമുളള പ്രചോദനവും സഹായവും നല്‍കിയത്.

Yellow Beauty Salon
Erattakalunk,
Near Yamaha Showroom
Malayinkeezhu P.O.,
Thiruvananthapuram
E-mail:
yellowbeautysaloon2020@gmail.com
Ph: 97783 88351

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

നമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഫ്യൂച്ചറോളജിയുടെ
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.