Success Story

പരിമിതികള്‍ മറികടന്ന്, തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം മുന്നേറുന്ന അംജിത്ത് രമേശ്

Spread the love

വൈകല്യങ്ങളെ മറികടന്ന്, ജീവിതത്തില്‍ മുന്നേറുന്ന ഒട്ടനവധി വ്യക്തികളെ നാം കാണാറുണ്ട്… അത്തരത്തില്‍ തന്റെ പരിമിതികളെ വകവയ്ക്കാതെ, വിജയത്തിന്റെ പാതയില്‍ മുന്നേറുന്ന അംജിത്ത് രമേശ് എന്ന യുവാവ് ഇന്ന് തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിമാനമാണ്….

കോഴിക്കോട് ജനിച്ചു വളര്‍ന്ന ഈ 21 കാരന്‍ തന്റെ ബാല്യകാലം മുതല്‍ തന്നെ ചലച്ചിത്രമേഖലയെ ആത്യന്തികമായി ആസ്വദിക്കാന്‍ ആരംഭിച്ചു. ആ ആസ്വാദനമാണ് അംജിത്തിനെ മോഡലിങ് മേഖലയിലേക്ക് നയിച്ചത്. സൂപ്പര്‍ താരം പ്രിത്വിരാജിന്റെ കടുത്ത ആരാധകനായ അംജിത്ത് പ്രിത്വിരാജ് സിനിമകളുടെ ഡയലോഗുകള്‍ തന്നാല്‍ കഴിയുന്ന വിധത്തില്‍ വേഷപ്പകര്‍ച്ചയൊടെ അനുകരിക്കുകയായിരുന്നു.

ആദ്യമൊന്നും ഈ അവതരണ ശൈലിയെ കാര്യമായി ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കള്‍ മെല്ലെ അംജിത്തിനെ ശ്രദ്ധിക്കാന്‍ തുടങ്ങി. ആ ശ്രദ്ധയില്‍ നിന്നുമാണ് തന്റെ മകന്റെ കഴിവുകളെ കുറിച്ച് അമ്മ കലയും അച്ഛന്‍ രമേശ് ബാബുവും അറിഞ്ഞത്. അങ്ങനെയിരിക്കവെ, ഒരു സുവര്‍ണാവസരം സൃഷ്ടിച്ചു അംജിത്തിന്റെ വിദ്യാലയത്തില്‍ Arts Day സെലിബ്രേഷന്‍ നടത്തുന്നത്.

സിനിമയോടുള്ള അടങ്ങാത്ത ആവേശവും ആഗ്രഹവുമായി സിനിമ ഡയലോഗുകള്‍ പറയുന്ന അംജിത്തിനെ തന്റെ മാതാപിതാക്കള്‍ പ്രച്ഛന്നവേഷ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു…. ഒട്ടും മടികൂടാതെ തന്നെ അംജിത്ത് അന്നാദ്യമായി താന്‍ പഠിക്കുന്ന വിദ്യാലയത്തില്‍ തന്റെ സുഹൃത്തുക്കള്‍ക്കും അദ്ധ്യാപകര്‍ക്കും മുന്നില്‍ കായംകുളം കൊച്ചുണ്ണിയുടെ പ്രച്ഛന്നവേഷം ചെയ്തു കയ്യടി നേടി. അതായിരുന്നു അംജിത്തിന്റെ ആദ്യത്തെ Stage Performance…!

അത് വെറുമൊരു തുടക്കം മാത്രമായിരുന്നു…. തന്റെ വൈകല്യങ്ങളെ മുന്നേറ്റത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ട് അംജിത്ത് ഓരോ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ട് നീങ്ങി… ആഗ്രഹങ്ങളെ നേടിയെടുക്കാന്‍ അംജിത്തിന്റെ മാതാപിതാക്കളും പൂര്‍ണ പിന്തുണ നല്‍കി.

വിദ്യാഭ്യാസ കാലഘട്ടം മനോഹരമാക്കി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ആംജിത്തിന് ഒരു സുവര്‍ണ ഭാഗ്യം വന്നുചേര്‍ന്നത്. ഏവര്‍ക്കും ആകാംഷയും ആനന്ദവും പകരുന്ന റിയാലിറ്റി ഷോയിലേക്കുള്ള അവസരമാണ് അംജിത്തിനെ തേടി വന്നത്. ഒട്ടും മടിയില്ലാതെ വളരെയധികം ആവേശത്തോടെ അംജിത്ത് അതിന്റെ ഭാഗമായി. അങ്ങനെ, അമൃത ടിവിയിലെ റിയാലിറ്റി ഷോയില്‍ അംജിത്ത് താരമായി തിളങ്ങി. ആ റിയാലിറ്റി ഷോ അംജിത്തിന് സമ്മാനിച്ചത് ഒട്ടനവധി ആത്മവിശ്വാസമാണ്. കുടുംബത്തില്‍ നിന്നും തന്റെ സൗഹൃദങ്ങള്‍ക്കിടയില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ലഭിച്ച അനുമോദനങ്ങളും കരഘോഷങ്ങളും വലിയൊരു വിജയപാതയിലേക്ക് വഴി തുറന്നു….

(അനുജന്‍ അര്‍ജുന്‍ കൃഷ്ണ)

വീട്ടില്‍ മനു എന്നും വിളിപ്പേരുള്ള അംജിത്തിന് ഒരു കുഞ്ഞനുജന്‍ കൂടെയുണ്ട്. യൂട്യൂബര്‍ ആയ അനുജന്‍ അര്‍ജുന്‍ കൃഷ്ണ നല്‍കുന്ന ആന്മവിശ്വാസവും പിന്തുണയും അംജിത്തിന് വലിയ സന്തോഷം നല്‍കാറുണ്ട്. നിലവില്‍ കാലിക്കറ്റ് CRC യോടൊപ്പം പ്രവര്‍ത്തിക്കുന്ന Yellow Wings ല്‍ പ്രൊഡക്ഷന്‍ ട്രെയിനിംഗ് ചെയ്തുകൊണ്ടിരിക്കുന്ന അംജിത്ത് മോഡലിങ്, സിനിമ എന്നീ മേഖലകളില്‍ സജീവ സാന്നിധ്യമാകാന്‍ വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പ്രിത്വിരാജ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ കടുത്ത ആരാധകനായ അംജിത്ത് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ കാത്തിരിക്കുകയാണ്…. തന്റെ ബാല്യകാലം മുതല്‍ക്കേ ഒട്ടനവധി വേദികളില്‍ പങ്കെടുത്ത് വിജയിച്ച അംജിത്തിന് സിനിമയില്‍ അവസരം ലഭിച്ചാല്‍ തന്റെ പരിമിതികളില്‍ നിന്നും മാറ്റി അതിനെ 100 ശതമാനവും മികച്ചതാക്കി മാറ്റുമെന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും.

ജീവിതത്തില്‍ മുന്നേറുവാനും വിജയിക്കുവാനും പ്രതിസന്ധികളെ തരണം ചെയ്യുവാനും വൈകല്യങ്ങള്‍ തടസ്സമല്ലെന്ന് അംജിത്ത് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു.

”എന്തൊക്കെ തടസ്സങ്ങള്‍ മുന്നില്‍ ഉണ്ടെങ്കിലും അതിനെയൊക്കെ തരണം ചെയ്യണം, ഒരുപക്ഷേ, നിങ്ങള്‍ തോറ്റു പോയേക്കാം… ആ തോല്‍വികളെ വിജയത്തിന്റെ ചവിട്ടുപടികളായി കണ്ട് വീണ്ടും പരിശ്രമിക്കുക”, ഇത് അംജിത്തിന്റെ വാക്കുകള്‍….

മോഡലിങ് രംഗത്തും അഭിനയ രംഗത്തും വലിയ വിജയങ്ങള്‍ കൊയ്യാനും കുടുംബത്തിനും സമൂഹത്തിനും വളരെയധികം അഭിമാനമായി മാറാനും അംജിത്തിന് കഴിയട്ടെയെന്ന് സക്‌സസ് കേരള ആശംസിക്കുന്നു…..

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ